Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ashes

ബോ​ക്സിം​ഗ് ഡേ​യി​ൽ അ​ടി​തെ​റ്റി ഓ​സീ​സും ഇം​ഗ്ല​ണ്ടും, ആ​ഷ​സി​ൽ ആ​ദ്യ​ദി​നം 20 വി​ക്ക​റ്റ്

മെ​ൽ​ബ​ണ്‍: ആ​ഷ​സി​ലെ നാ​ലാം ടെ​സ്റ്റ് ക്രി​ക്ക​റ്റി​ൽ ആ​ദ്യ​ദി​നം 20 വി​ക്ക​റ്റു​ക​ൾ വീ​ണു. ബോ​ക്സിം​ഗ് ഡേ ​ടെ​സ്റ്റി​ലാ​ണ് ഇ​രു​ടീ​മു​ക​ളും അ​ടി​തെ​റ്റി​വീ​ണ​ത്.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ ആ​ദ്യം ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഓ​സ്ട്രേ​ലി​യ​യെ 152 റ​ണ്‍​സി​ന് ഇം​ഗ്ല​ണ്ട് എ​റി​ഞ്ഞി​ട്ടു. 49 പ​ന്തി​ൽ 35 റ​ണ്‍​സെ​ടു​ത്ത മൈ​ക്കി​ൽ നെ​സ​ർ ആ​ണ് ഓ​സ്ട്രേ​ലി​യ​ൻ നി​ര​യി​ൽ ടോ​പ് സ്കോ​റ​ർ. ഉ​സ്മാ​ൻ ഖ​വാ​ജ 29 റ​ണ്‍​സും അ​ല​ക്സ് കാ​രി 20 റ​ണ്‍​സും നേ​ടി.

ട്രാ​വി​സ് ഹെ​ഡ് (12), ജെ​യ്ക്ക് വെ​ത​റാ​ൾ​ഡ് (10), മാ​ർ​ന​സ് ലാ​ബു​ഷാ​ഗ്നെ (6), സ്റ്റീ​വ് സ്മി​ത്ത് (9) എ​ന്നി​വ​ർ ഇം​ഗ്ല​ണ്ടി​ന്‍റെ മു​ന്നി​ൽ അ​ടി​പ​ത​റി.

ഇം​ഗ്ല​ണ്ടി​ന്‍റെ ജോ​ഷ് ടം​ഗി​ന്‍റെ മി​ന്നു​ന്ന പ്ര​ക​ട​മാ​ണ് ഓ​സീ​സി​നെ ത​ക​ർ​ത്ത​ത്. 11.2 ഓ​വ​റി​ൽ 45 റ​ണ്‍​സ് വ​ഴ​ങ്ങി ടം​ഗ് അ​ഞ്ച് വി​ക്ക​റ്റ് വീ​ഴ്ത്തി. ഗ​സ് ആ​റ്റ്കി​ൻ​സ​ണ്‍ ര​ണ്ട് വി​ക്ക​റ്റും വീ​ഴ്ത്തി.

മ​റു​പ​ടി ബാ​റ്റിം​ഗി​ന് ഇ​റ​ങ്ങി​യ ഇം​ഗ്ല​ണ്ടി​നും ഓ​സീ​സ് ബൗ​ളിം​ഗി​നു മു​ന്നി​ൽ പി​ടി​ച്ചു നി​ൽ​ക്കാ​നാ​യി​ല്ല. 110 റ​ണ്‍​സി​നി​ടെ ഇം​ഗ്ല​ണ്ടി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ് അ​വ​സാ​നി​ച്ചു. ഇം​ഗ്ല​ണ്ടി​നാ​യി ഹാ​രി ബ്രൂ​ക്ക് 34 പ​ന്തി​ൽ 41 റ​ണ്‍​സ് നേ​ടി. നാ​യ​ക​ൻ ബെ​ൻ സ്റ്റോ​ക്സ് 16 റ​ണ്‍​സും ഗ​സ് ആ​റ്റ്കി​ൻ​സ​ണ്‍ 28 റ​ണ്‍​സും നേ​ടി. മ​റ്റാ​ർ​ക്കും ര​ണ്ട​ക്കം പോ​ലും കാ​ണാ​ൻ ക​ഴി​ഞ്ഞി​ല്ല.

ഓ​സീ​സി​നാ​യി മൈ​ക്കി​ൽ നെ​സ​ർ നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തി​യ​പ്പോ​ൾ സ്കോ​ട്ട് ബോ​ള​ണ്ട് മൂ​ന്നും മൈ​ക്കി​ൾ സ്റ്റാ​ർ​ക്ക് ര​ണ്ട് വി​ക്ക​റ്റ് വീ​ഴ്ത്തി.

ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച ഓ​സീ​സി​സ് ക​ളി അ​വ​സാ​നി​ക്കു​ന്പോ​ൾ വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ടാ​തെ നാ​ല് റ​ണ്‍​സ് നേ​ടി. ഇ​തോ​ടെ ഓ​സീ​സി​ന്‍റെ ലീ​ഡ് 46 റ​ണ്‍​സാ​യി ഉ​യ​ർ​ന്നു.

Latest News

Up