Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BAFTA

ബാ​ഫ്ത പു​ര​സ്കാ​ര​ത്തി​ൽ തി​ള​ങ്ങി മ​ണി​പ്പൂ​രി ചി​ത്രം ബൂം​ഗ്

ബ്രി​ട്ടീ​ഷ് അ​ക്കാ​ദ​മി ഫി​ലിം പു​ര​സ്കാ​ര​ത്തി​ൽ (ബാ​ഫ്ത) തി​ള​ങ്ങി മ​ണി​പ്പൂ​രി ചി​ത്രം ബൂം​ഗ്. സൂ​ട്ടോ​പി​യ 2, ലി​ലോ ആ​ൻ​ഡ് സ്റ്റി​ച്ച് എ​ന്നീ ഹോ​ളി​വു​ഡ് സി​നി​മ​ക​ളെ പി​ന്ത​ള്ളി​യാ​ണ് മി​ക​ച്ച കു​ട്ടി​ക​ളു​ടെ​യും കു​ടും​ബ സി​നി​മ​യു​ടെ​യും വി​ഭാ​ഗ​ത്തി​ല്‍ ല​ക്ഷ്മി​പ്രി​യ ദേ​വി​യു​ടെ സി​നി​മ ഒ​ന്നാ​മ​തെ​ത്തി​യ​ത്.

മ​ണി​പ്പൂ​ർ പ​ശ്ചാ​ത്ത​ല​മാ​ക്കി​യ ഈ ​ചി​ത്രം ത​ന്‍റെ അ​ച്ഛ​നെ ക​ണ്ടെ​ത്താ​ൻ അ​തി​ർ​ത്തി​ക​ൾ താ​ണ്ടി യാ​ത്ര ചെ​യ്യു​ന്ന ബൂം​ഗ് എ​ന്ന കു​ട്ടി​യെ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള​താ​ണ്. അ​ച്ഛ​ൻ മ​രി​ച്ചു​പോ​യി എ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ വി​ശ്വ​സി​ക്കാ​ൻ കൂ​ട്ടാ​ക്കാ​തെ മ​ണി​പ്പൂ​രി​ൽ ഒ​രു പു​റം​നാ​ട്ടു​കാ​ര​നാ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന ത​ന്‍റെ ഉ​റ്റ സു​ഹൃ​ത്ത് രാ​ജു​വി​നോ​ടൊ​പ്പ​മു​ള്ള യാ​ത്ര​യ്ക്കി​ട​യി​ൽ ബൂം​ഗ് നേ​രി​ടേ​ണ്ടി വ​രു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളാ​ണ് സി​നി​മ ച​ർ​ച്ച ചെ​യ്യു​ന്ന​ത്. ല​ക്ഷ്മി​പ്രി​യ ദേ​വി​യു​ടെ ആ​ദ്യ സം​വി​ധാ​ന സം​രം​ഭം കൂ​ടി​യാ​ണി​ത്.

പോ​ൾ തോ​മ​സ് ആ​ൻ​ഡേ​ഴ്‌​സ​ൺ സം​വി​ധാ​നം​ചെ​യ്ത ബ്ലാ​ക് കോ​മ​ഡി ആ​ക്ഷ​ൻ- ത്രി​ല്ല​ർ ചി​ത്രം വ​ൺ ബാ​റ്റി​ൽ ആ​ഫ്റ്റ​ർ അ​ന​ദ​ർ ആ​റു പു​ര​സ്‌​കാ​ര​ങ്ങ​ൾ നേ​ടി. മി​ക​ച്ച ചി​ത്ര​ത്തി​നും സം​വി​ധാ​യ​ക​നു​മു​ള്ള പു​ര​സ്‌​കാ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യാ​ണി​ത്.

റ​യാ​ൻ കൂ​ഗ്ല​റു​ടെ സി​ന്നേ​ഴ്‌​സ് മൂ​ന്നു പു​ര​സ്‌​കാ​ര​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി. കി​ർ​ക്ക് ജോ​ൺ​സി​ന്‍റെ ഐ ​സ്വ​യ​ർ, സി​ന്നേ​ഴ്‌​സി​നൊ​പ്പ​മെ​ത്തി. 

പ്ര​ധാ​ന​പു​ര​സ്‌​കാ​ര​ങ്ങ​ൾ

മി​ക​ച്ച ചി​ത്രം- വ​ൺ ബാ​റ്റി​ൽ ആ​ഫ്റ്റ​ർ അ​ന​ദ​ർ

മി​ക​ച്ച ന​ടി- ജെ​സി ബ​ക്‌​ലി (ഹാം​നെ​റ്റ്)

മി​ക​ച്ച ന​ട​ൻ- റോ​ബ​ർ​ട്ട് അ​ർ​മാ​യോ (ഐ ​സ്വ​യ​ർ)

മി​ക​ച്ച സം​വി​ധാ​യ​ക​ൻ- പോ​ൾ തോ​മ​സ് ആ​ൻ​ഡേ​ഴ്‌​സ​ൺ (വ​ൺ ബാ​റ്റി​ൽ ആ​ഫ്റ്റ​ർ അ​ന​ദ​ർ)

ഇം​ഗ്ലീ​ഷ് ഇ​ത​ര മി​ക​ച്ച ചി​ത്രം- സെ​ന്‍റി​മെ​ന്‍റ​ൽ വാ​ല്യു

മി​ക​ച്ച അ​വ​ലം​ബി​ത തി​ര​ക്ക​ഥ- പോ​ൾ​തോ​മ​സ് ആ​ൻ​ഡേ​ഴ്‌​സ​ൺ (വ​ൺ​ബാ​റ്റി​ൽ ആ​ഫ്റ്റ​ർ അ​ന​ദ​ർ)

ഒ​റി​ജി​ന​ൽ സ്‌​കോ​ർ- സി​ന്നേ​ഴ്‌​സ്

ഛായാ​ഗ്രാ​ഹ​ണം- വ​ൺ ബാ​റ്റി​ൽ ആ​ഫ്റ്റ​ർ അ​ന​ദ​ർ

ചി​ത്ര​സം​യോ​ജ​നം- വ​ൺ ബാ​റ്റി​ൽ ആ​ഫ്റ്റ​ർ അ​ന​ദ​ർ

ഒ​റി​ജി​ന​ൽ തി​ര​ക്ക​ഥ-(​റ​യാ​ൻ കൂ​ഗ്ല​ർ) സി​ന്നേ​ഴ്‌​സ്

ഡോ​ക്യു​മെ​ന്‍റ​റി- മി​സ്റ്റ​ർ നോ​ബ​ഡി എ​ഗെ​യ്ൻ​സ്റ്റ് പു​തി​ൻ

മി​ക​ച്ച കു​ട്ടി​ക​ൾ​ക്കു​ള്ള കു​ടും​ബ​ചി​ത്രം- ബൂം​ഗ്

Latest News

Up