Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CDS Chairpersons

Kannur

സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍​മാ​ര്‍​ക്ക് യാ​ത്ര​യ​യ​പ്പ് ന​ല്കി

ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ സ്ഥാ​ന​മൊ​ഴി​ഞ്ഞ കു​ടും​ബ​ശ്രീ സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍​മാ​ര്‍​ക്ക് യാ​ത്ര​യ​യ​പ്പ് ന​ല്കി. കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍ കോ-ഓ​ര്‍​ഡി​നേ​റ്റ​ര്‍ എം.​വി. ജ​യ​ന്‍ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ല​യി​ലെ 81 സി​ഡി​എ​സു​ക​ളി​ല്‍ ര​ണ്ട് ത​വ​ണ സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്സ​ണാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ച 61 പേ​രാ​ണ് സ്ഥാ​ന​മൊ​ഴി​ഞ്ഞ​ത്. ക​ണ്ണൂ​ര്‍ ശി​ക്ഷ​ക് സ​ദ​നി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ സി​നി​മാ സീ​രി​യ​ല്‍ താ​രം പി.​പി. കു​ഞ്ഞി​കൃ​ഷ്ണ​ന്‍ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ചെ​യ​ര്‍​പേ​ഴ്സ​ണ്‍​മാ​ര്‍​ക്ക് സ്നേ​ഹോ​പ​ഹാര​വും അ​ദ്ദേ​ഹം ന​ല്കി. പു​തു​താ​യി നി​യ​മി​ക്ക​പ്പെ​ട്ട ചെ​യ​ര്‍​പേ​ഴ്സ​ണ്‍​മാ​ര്‍ നാ​ളെ ചു​മ​ത​ല ഏ​ല്‍​ക്കും.

Latest News

Up