Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : China

അ​ഴി​മ​തി: ചൈ​നീ​സ് മു​ൻ​മ​ന്ത്രി​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വു ശി​ക്ഷ

ബീജിംഗ്: അ​ഴി​മ​തി​ക്കേ​സി​ൽ മു​ൻ ചൈ​നീ​സ് നി​യ​മ​മ​ന്ത്രി താം​ഗ് യി​ജു​ന് ജീ​വ​പ​ര്യ​ന്തം ത​ട​വു ശി​ക്ഷ. 2006 നും 2022 ​നും ഇ​ട​യി​ൽ താം​ഗ് യി​ജു​ൻ 175 കോ​ടി​യോ​ളം രൂ​പ​യു​ടെ അ​ഴി​മ​തി ന​ട​ത്തി​യ​താ​യി ഫു​ജി​യ​ൻ പ്ര​വി​ശ്യ​യി​ലെ കോ​ട​തി​യാ​ണ് ക​ണ്ടെ​ത്തി​യ​ത്.

ജെ​ജാം​ഗ് പ്ര​വി​ശ്യ​യി​ലെ ക​മ്യൂ​ണി​സ്‌​റ്റ് പാ​ർ​ട്ടി ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന താം​ഗ് യി​ജു​ൻ 2020-ലാ​ണ് മ​ന്ത്രി​യാ​യ​ത്. 2024-ൽ ​അ​ഴി​മ​തി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് പാ​ർ​ട്ടി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കി. പ്ര​സി​ഡ​ന്‍റ് ഷി ​ജി​ൻ​പിം​ഗ് തു​ട​രു​ന്ന അ​ഴി​മ​തി വി​രു​ദ്ധ ന​ട​പ​ടി​ക​ളി​ൽ കു​ടു​ങ്ങു​ന്ന ഉ​ന്ന​ത​നാ​ണ് താം​ഗ് യി​ജു​ൻ.

യു​എ​സി​ന് ആ​ണ​വ ര​ഹ​സ്യ​ങ്ങ​ൾ കൈ​മാ​റി​യ​തി​ന്‍റെ പേ​രി​ൽ സൈ​നി​ക ജ​ന​റ​ൽ ഷാം​ഗ് യോ​ഷി​യ​യ്ക്കെ​തി​രെ ക​ഴി​ഞ്ഞ​ദി​വ​സം കേ​സെ​ടു​ത്തി​രു​ന്നു. സം​യു​ക്‌​ത സേ​നാ മേ​ധാ​വി ലി​യു ഷെ​ൻ​ലി​യും അ​ന്വേ​ഷ​ണം നേ​രി​ടു​ക​യാ​ണ്.

International

"ചൈ​ന​യു​മാ​യി ന​ല്ല ബ​ന്ധം, ​ഷി മ​ഹ​ത്താ​യ രാ​ജ്യ​ത്തി​ന്‍റെ മ​ഹാ​നാ​യ നേ​താ​വ്': ട്രം​പ്

സി​യൂ​ൾ (ദ​ക്ഷി​ണ കൊ​റി​യ): വ്യാ​പാ​ര​സം​ഘ​ർ​ഷ​ങ്ങ​ൾ​ക്കി​ട​യി​ൽ യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡൊ​ണ​ൾ​ഡ് ട്രം​പും ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ജി​ൻ​പിം​ഗും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ദ​ക്ഷി​ണ കൊ​റി​യ​യി​ലാ​യി​രു​ന്നു ഇ​രു നേ​താ​ക്ക​ളു​ടെ​യും കൂ​ടി​ക്കാ​ഴ്ച. ആ​റു​വ​ർ​ഷ​ത്തി​നു​ശേ​ഷ​മാ​ണ് ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും ത​ല​വ​ന്മാ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്ന​ത്. ചൈനയുമായി വ്യാപാര കരാറിൽ ധാരണയിലെത്തിയതായി യുഎസ് അറിയിച്ചു.

ചൈ​ന​യു​മാ​യി യു​എ​സി​ന് "ന​ല്ല ബ​ന്ധ'​മാ​ണ് ഉ​ള്ള​തെ​ന്ന് ട്രം​പ് പ​റ​ഞ്ഞു. ചൈ​നീ​സ് പ്ര​സി​ഡ​ന്‍റി​നെ "മ​ഹ​ത്താ​യ രാ​ജ്യ​ത്തി​ന്‍റെ മ​ഹാ​നാ​യ നേ​താ​വ്' എ​ന്ന് പ്ര​ശം​സി​ച്ച ട്രം​പ്, ഇ​രു​പ​ക്ഷ​വും ഇ​തി​ന​കം നി​ര​വ​ധി കാ​ര്യ​ങ്ങ​ളി​ൽ ധാ​ര​ണ​യി​ലെ​ത്തി​യി​ട്ടു​ണ്ടെ​ന്നും പ​റ​ഞ്ഞു.

"യു​എ​സും ചൈ​ന​യും ഇ​തി​ന​കം ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ളി​ൽ യോ​ജി​ച്ചു​ക​ഴി​ഞ്ഞു. ഷി ​ഒ​രു മി​ക​ച്ച രാ​ജ്യ​ത്തി​ന്‍റെ മി​ക​ച്ച നേ​താ​വാ​ണ്, ദീ​ർ​ഘ​കാ​ലം ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ ന​ല്ല ബ​ന്ധം ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് ഞാ​ൻ ക​രു​തു​ന്നു. യു​എ​സി​നൊ​പ്പം ചൈ​ന ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത് ഒ​രു ബ​ഹു​മ​തി​യാ​ണ്.' ട്രം​പ് പ​റ​ഞ്ഞു.

കൂ​ടി​ക്കാ​ഴ്ച​യി​ൽ, പ്ര​ധാ​ന രാ​ജ്യ​ങ്ങ​ൾ എ​ന്ന നി​ല​യി​ൽ ചൈ​ന​യ്ക്കും യു​എ​സി​നും സം​യു​ക്ത​മാ​യി നി​ര​വ​ധി ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ വ​ഹി​ക്കാ​നും ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും ലോ​ക​ത്തി​ന്‍റെ​യും ന​ന്മ​യ്ക്കാ​യി കൂ​ടു​ത​ൽ പ്ര​വ​ർ​ത്തി​ക്കാ​നും ക​ഴി​യു​മെ​ന്ന് ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​പ​റ​ഞ്ഞു.

ഏ​ഷ്യ-​പ​സ​ഫി​ക് സാ​ന്പ​ത്തി​ക സ​ഹ​ക​ര​ണ ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ ഷി ​ശ​നി​യാ​ഴ്ച​വ​രെ ദ​ക്ഷി​ണ​കൊ​റി​യ​യി​ൽ തു​ട​രും. വ്യാ​പാ​ര സം​ഘ​ർ​ഷ​ങ്ങ​ൾ മു​ത​ൽ സാ​ങ്കേ​തി​ക​വി​ദ്യ, നി​ർ​ണാ​യ​ക ധാ​തു​ക്ക​ൾ വ​രെ​യു​ള്ള വി​വി​ധ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച​യാ​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

സ്മാ​ർ​ട്ട്‌​ഫോ​ണു​ക​ൾ, ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ൾ, യു​ദ്ധ​വി​മാ​ന​ങ്ങ​ൾ, ഡ്രോ​ണു​ക​ൾ തു​ട​ങ്ങി​യ​വ​യു​ടെ നി​ർ​മാ​ണ​ത്തി​ന് അ​ത്യാ​വ​ശ്യ​മാ​യ അ​പൂ​ർ​വ ധാ​തു​ക്ക​ളു​ടെ വ്യാ​പാ​ര​ത്തി​ൽ ആ​ധി​പ​ത്യം പു​ല​ർ​ത്തു​ന്ന ചൈ​ന, നി​ര​വ​ധി ചൈ​നീ​സ് ക​മ്പ​നി​ക​ളെ വ്യാ​പാ​ര ക​രി​മ്പ​ട്ടി​ക​യി​ൽ​പ്പെ​ടു​ത്താ​നു​ള്ള വാ​ഷിം​ഗ്ട​ണി​ന്‍റെ തീ​രു​മാ​ന​ത്തി​ന് മ​റു​പ​ടി​യാ​യി ധാ​തു​ക്ക​ളു​ടെ ക​യ​റ്റു​മ​തി നി​യ​ന്ത്രി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് സ്ഥി​തി​ഗ​തി​ക​ൾ സ​ങ്കീ​ർ​ണ​മാ​യി​രു​ന്നു.

ആ​റ് വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷ​മാ​ണ് ഇ​രു നേ​താ​ക്ക​ളും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. 2019 ൽ ​ജ​പ്പാ​നി​ലെ ഒ​സാ​ക്ക​യി​ൽ ന​ട​ന്ന ജി 20 ​ഉ​ച്ച​കോ​ടി​ക്കി​ടെ​യാ​ണ് ഇ​രു​നേ​താ​ക്ക​ളും ക​ണ്ട​ത്.

International

ഭീ​ക​ര​വാ​ദം മാ​ന​വ​രാ​ശി​ക്കാ​കെ ഭീ​ഷ​ണി, ഒ​റ്റ​ക്കെ​ട്ടാ​യി നേ​രി​ട​ണം: ഷാം​ഗ്‌​ഹാ​യി സ​ഹ​ക​ര​ണ ഉ​ച്ച​കോ​ടി​യി​ൽ പ്ര​ധാ​ന​മ​ന്ത്രി

ടി​യാ​ൻ​ജി​ൻ: ഭീ​ക​ര​വാ​ദം മാ​ന​വ​രാ​ശി​ക്കാ​കെ ഭീ​ഷ​ണി​യെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഭീ​ക​ര​സം​ഘ​ട​ന​ക​ളെ ഷാം​ഗ്‌​ഹാ​യി സ​ഹ​ക​ര​ണ സം​ഘ​ട​ന കൂ​ട്ട​മാ​യി നേ​രി​ട​ണ​മെ​ന്നും മോ​ദി പ​റ​ഞ്ഞു. ചൈ​ന​യി​ലെ ടി​യാ​ൻ​ജി​നി​ൽ ന​ട​ന്ന ഷാം​ഗ്‌​ഹാ​യ് സ​ഹ​ക​ര​ണ കൗ​ൺ​സി​ൽ (എ​സ്‌​സി​ഒ) അം​ഗ​ങ്ങ​ളു​ടെ സെ​ഷ​നി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി.

പ്രാ​ദേ​ശി​ക സ​മാ​ധാ​ന​ത്തി​ന് ഏ​റ്റ​വും വ​ലി​യ ഭീ​ഷ​ണി​യാ​യി തീ​വ്ര​വാ​ദം തു​ട​രു​ന്നു​വെ​ന്ന് പ​റ​ഞ്ഞ അ​ദ്ദേ​ഹം അ​തി​ർ​ത്തി ക​ട​ന്നു​ള്ള ഭീ​ക​ര​ത, വി​ഘ​ട​ന​വാ​ദം, തീ​വ്ര​വാ​ദം എ​ന്നി​വ​യോ​ട് ഒ​രു വി​ട്ടു​വീ​ഴ്ച​യും പാ​ടി​ല്ലെ​ന്നും ആ​ഹ്വാ​നം ചെ​യ്തു.

ക​ഴി​ഞ്ഞ നാ​ലു പ​തി​റ്റാ​ണ്ടു​ക​ളാ​യി ഭീ​ക​ര​വാ​ദ​ത്തി​ന്‍റെ ഭാ​രം ഇ​ന്ത്യ പേ​റു​ക​യാ​ണ്. അ​ടു​ത്തി​ടെ, പ​ഹ​ൽ​ഗാ​മി​ൽ ത​ങ്ങ​ൾ ഭീ​ക​ര​വാ​ദ​ത്തി​ന്‍റെ ഏ​റ്റ​വും മോ​ശം വ​ശം ക​ണ്ടു. മാ​നു​ഷി​ക​ത​യി​ൽ വി​ശ്വ​സി​ക്കു​ന്ന ഏ​വ​ർ​ക്കു​മെ​തി​രാ​യ ആ​ക്ര​മ​ണ​മാ​ണ് പ​ഹ​ൽ​ഗാ​മി​ൽ ക​ണ്ട​ത്. ഈ ​ദുഃ​ഖ​സ​മ​യ​ത്ത് ത​ങ്ങ​ളോ​ടൊ​പ്പം നി​ന്ന സു​ഹൃ​ദ്‌​രാ​ജ്യ​ങ്ങ​ൾ​ക്ക് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​ന്നു​വെ​ന്നും മോ​ദി പ​റ​ഞ്ഞു.

ഭീ​ക​ര​വാ​ദ​ത്തി​നെ​തി​രെ ഇ​ര​ട്ട​ത്താ​പ്പ് അ​നു​വ​ദി​ക്കി​ല്ലെ​ന്ന് എ​സ്‍​സി​ഒ ഉ​റ​ച്ച നി​ല​പാ​ട് എ​ടു​ക്ക​ണം. ഇ​റാ​നി​ലെ ചാ​ബ​ഹാ​ർ തു​റ​മു​ഖം വ്യാ​പാ​ര ബ​ന്ധ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​ണെ​ന്നും മോ​ദി പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ഷാം​ഗ്‌​ഹാ​യി സ​ഹ​ക​ര​ണ ഉ​ച്ച​കോ​ടി​ക്ക് മു​ൻ​പാ​യി റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ളാ​ദി​മി​ർ പു​ടി​നും ചൈ​ന പ്ര​സി​ഡ​ന്‍റ് ഷി ​ജി​ൻ​പിം​ഗും ന​രേ​ന്ദ്ര​മോ​ദി​യും ത​മ്മി​ൽ ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. ഫോ​ട്ടോ​സെ​ഷ​നു മു​ൻ​പാ​യാ​ണ് മൂ​ന്നു നേ​താ​ക്ക​ളും ചേ​ർ​ന്ന് ഹ്ര​സ്വ​ച​ർ​ച്ച ന​ട​ത്തി​യ​ത്.

പു​ടി​നെ കാ​ണു​ന്ന​ത് എ​പ്പോ​ഴും ആ​ഹ്ലാ​ദ​ക​ര​മാ​ണെ​ന്നും ഷി ​ജി​ൻ​പിം​ഗു​മാ​യും പു​ടി​നു​മാ​യും കാ​ഴ്ച​പ്പാ​ടു​ക​ൾ പ​ങ്കു​വ​ച്ചെ​ന്നും മോ​ദി ട്വി​റ്റ​റി​ൽ കു​റി​ച്ചു. പു​ടി​നൊ​പ്പ​മു​ള്ള ചി​ത്ര​വും പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, പാ​ക് പ്ര​ധാ​ന​മ​ന്ത്രി ഷ​ഹ​ബാ​സ് ഷ​രീ​ഫി​നെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യും പു​ടി​നും അ​വ​ഗ​ണി​ച്ചു. പാ​ക് പ്ര​ധാ​ന​മ​ന്ത്രി​ക്ക് മു​ന്നി​ലൂ​ടെ​യാ​ണ് ഇ​രു​വ​രും പോ​യ​ത്. മോ​ദി, ഷി, ​പു​ടി​ന്‍ സം​ഭാ​ഷ​ണ​ത്തി​ലും പാ​ക് പ്ര​ധാ​ന​മ​ന്ത്രി​യെ അ​വ​ഗ​ണി​ച്ചു.

Business

ചൈനയുമായി വ്യാപാരക്കരാറിലെത്തി, അടുത്തത് ഇന്ത്യയുമായിട്ടെന്ന് ട്രംപ്

 

ന്യൂ​​​​യോ​​​​ർ​​​​ക്ക്: ചൈ​​​​ന​​​​യു​​​​മാ​​​​യി യു​​​​എ​​​​സ് വ്യാ​​​​പാ​​​​ര​​​​ക്ക​​​​രാ​​​​ർ ഒ​​​​പ്പി​​​​ട്ടു​​​​വെ​​​​ന്നും അ​​​​ടു​​​​ത്ത​​​​ത് ഇ​​​​ന്ത്യ​​​​യു​​​​മാ​​​​യി​​​​ട്ടു​​​​ള്ള ‘വ​​​​ള​​​​രെ വ​​​​ലി​​​​യ’ക​​​​രാ​​​​ർ ആ​​​​യി​​​​രി​​​​ക്കാ​​​​മെ​​​​ന്നും യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ് പ​​​​റ​​​​ഞ്ഞു. ത​​​​ന്‍റെ സ്വ​​​​പ്ന​​​​മാ​​​​യ ബി​​​​ഗ് ബ്യൂ​​​​ട്ടി​​​​ഫു​​​​ൾ ബി​​​​ല്ലി​​​​നെ​​​​ക്കു​​​​റി​​​​ച്ച് സം​​​​സാ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​ടെ​​​യാ​​​​യി​​​​രു​​​​ന്നു ട്രം​​​​പി​​​​ന്‍റെ വാ​​​​ക്കു​​​​ക​​​​ൾ. ജ​​​​നീ​​​​വ​​​​യി​​​​ൽ ന​​​​ട​​​​ന്ന പ്രാ​​​​ഥ​​​​മി​​​​ക ച​​​​ർ​​​​ച്ച​​​​ക​​​​ളു​​​​ടെ തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​ണ് ഇ​​​​പ്പോ​​​​ഴ​​​​ത്തെ സം​​​​ഭ​​​​വ​​​​വി​​​​കാ​​​​സ​​​​ങ്ങ​​​​ൾ. പ​​​​ര​​​​സ്പ​​​​രം ചു​​​​മ​​​​ത്തി​​​​യ താ​​​​രി​​​​ഫു​​​​ക​​​​ൾ കു​​​​റ​​​​യ്ക്കാ​​​​ൻ ധാ​​​​ര​​​​ണ​​​​യാ​​​​യ​​​​ത് അ​​​​വി​​​​ടെ​​​​വെ​​​​ച്ചാ​​​​ണ്. പി​​​​ന്നീ​​​​ട് ല​​​​ണ്ട​​​​നി​​​​ലും ച​​​​ർ​​​​ച്ച​​​​ക​​​​ൾ മു​​​​ന്നോ​​​​ട്ടു പോ​​​​യി​​​​രു​​​​ന്നു. “എ​​​​ല്ലാ​​​​വ​​​​ർ​​​​ക്കും ഒ​​​​രു ക​​​​രാ​​​​റു​​​​ണ്ടാ​​​​ക്കാ​​​​നും അ​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​കാ​​​​നും ഇ​​​​ഷ്ട​​​​മാ​​​​ണ്. നി​​​​ങ്ങ​​​​ൾ​​​​ക്ക് ക​​​​രാ​​​​റി​​​​ൽ ഏ​​​​ർ​​​​പ്പെ​​​​ടാ​​​​ൻ താ​​​​ത്പ​​​​ര്യ​​​​മു​​​​ള്ള ആ​​​​രെ​​​​ങ്കി​​​​ലു​​​​മു​​​​ണ്ടോ എ​​​​ന്നാ​​​​ണ് ഏ​​​​താ​​​​നും മാ​​​​സം മു​​​​ന്പ് മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ ചോ​​​​ദി​​​​ച്ചി​​​​രു​​​​ന്ന​​​​ത്. ഇ​​​​ന്ന​​​​ലെ നാം ​​​​ചൈ​​​​ന​​​​യു​​​​മാ​​​​യി ക​​​​രാ​​​​ർ ഒ​​​​പ്പു​​​വ​​​​ച്ചു. ചി​​​​ല മി​​​​ക​​​​ച്ച ഡീ​​​​ലു​​​​ക​​​​ൾ വ​​​​രു​​​​ന്നു​​​​ണ്ട്. അ​​​​ടു​​​​ത്ത​​​​ത് ഇ​​​​ന്ത്യ​​​​യു​​​​മാ​​​​യി​​​​ട്ടു​​​​ള്ള​​​​താ​​​​കാം. വ​​​​ള​​​​രെ വ​​​​ലു​​​​താ​​​​ണ​​​​ത്’’, അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. എ​​​​ന്നാ​​​​ൽ എ​​​​ല്ലാ രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​മാ​​​​യും ക​​​​രാ​​​​റു​​​​ക​​​​ൾ ഉ​​​​ണ്ടാ​​​​ക്കി​​​​ല്ലെ​​​​ന്നും ട്രം​​​​പ് വ്യ​​​​ക്ത​​​​മാ​​​​ക്കി.


യു​​​​എ​​​​സു​​​​മാ​​​​യി ക​​​​രാ​​​​റി​​​​ലേ​​​​ർ​​​​പ്പെ​​​​ടാ​​​​ത്ത രാ​​​​ജ്യ​​​​ങ്ങ​​​​ൾ​​​​ക്ക് ക​​​​ന​​​​ത്ത നി​​​​കു​​​​തി ഈ​​​​ടാ​​​​ക്കു​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം അ​​​​റി​​​​യി​​​​ച്ചു. “നാം ​​​​എ​​​​ല്ലാ​​​​വ​​​​രു​​​​മാ​​​​യും ഡീ​​​​ലു​​​​ക​​​​ൾ ഉ​​​​ണ്ടാ​​​​ക്കി​​​​ല്ല. ചി​​​​ല​​​​ർ​​​​ക്ക് നാം ​​​​ന​​​​ന്ദി പ​​​​റ​​​​ഞ്ഞു​​​​കൊ​​​​ണ്ടൊ​​​​രു ക​​​​ത്തെ​​​​ഴു​​​​തും. 25, 35, 45 ശ​​​​ത​​​​മാ​​​​നം നി​​​​കു​​​​തി അ​​​​വ​​​​ർ ന​​​​ൽ​​​​ക​​​​ണം. അ​​​​താ​​​​ണ് ഏ​​​​റ്റ​​​​വും എ​​​​ളു​​​​പ്പ​​​​മു​​​​ള്ള വ​​​​ഴി. പ​​​​ക്ഷേ, എ​​​​ന്‍റെ ജ​​​​ന​​​​ത​​​​യ്ക്ക് അ​​​​ങ്ങ​​​​നെ ചെ​​​​യ്യാ​​​​ൻ താ​​​​ത്പ​​​​ര്യ​​​​മി​​​​ല്ല. അ​​​​തി​​​​ൽ അ​​​​ല്പ​​​​മൊ​​​​ക്കെ ചെ​​​​യ്യാ​​​​ൻ ആ​​​​ഗ്ര​​​​ഹ​​​​മു​​​​ണ്ട്. പ​​​​ക്ഷേ ഞാ​​​​ൻ ഉ​​​​ണ്ടാ​​​​ക്കു​​​​ന്ന​​​​തി​​​​നേ​​​​ക്കാ​​​​ളും കൂ​​​​ടു​​​​ത​​​​ൽ ഡീ​​​​ലു​​​​ക​​​​ൾ ഉ​​​​ണ്ടാ​​​​ക്കാ​​​​ൻ അ​​​​വ​​​​ർ അ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്നു’’ ട്രം​​​​പ് പ​​​​റ​​​​ഞ്ഞു. യു​​​​എ​​​​സ്-​​​​ചൈ​​​​ന ക​​​​രാ​​​​റി​​​​ന്‍റെ വി​​​​ശ​​​​ദാം​​​​ശ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് അ​​​​ദ്ദേ​​​​ഹം ക​​​​ട​​​​ന്നി​​​​ല്ലെ​​​​ങ്കി​​​​ലും, റെ​​​​യ​​​​ർ എ​​​​ർ​​​​ത്ത് മൂ​​​​ല​​​​ക​​​​ങ്ങ​​​​ളു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട​​​​താ​​​​ണി​​​​തെ​​​​ന്നു വൈ​​​​റ്റ് ഹൗ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ൻ സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചു.


നി​​​​ർ​​​​ണാ​​​​യ​​​​ക ധാ​​​​തു​​​​ക്ക​​​​ളു​​​​ടെ​​​​യും കാ​​​​ന്ത​​​​ങ്ങ​​​​ളു​​​​ടെ​​​​യും മേ​​​​ൽ ചൈ​​​​ന ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ൾ മൂ​​​​ലം ഉ​​​​ണ്ടാ​​​​കു​​​​ന്ന കാ​​​​ല​​​​താ​​​​മ​​​​സം യു​​​​എ​​​​സ് വ്യ​​​​വ​​​​സാ​​​​യ​​​​ങ്ങ​​​​ളെ (വാ​​​​ഹ​​​​നം, പ്ര​​​​തി​​​​രോ​​​​ധം, സാ​​​​ങ്കേ​​​​തി​​​​ക വി​​​​ദ്യ) ബാ​​​​ധി​​​​ക്കു​​​​ന്ന​​​​ത് ഒ​​​​ഴി​​​​വാ​​​​ക്കാ​​​​നും ധാ​​​​ര​​​​ണ​​​​യാ​​​​യെ​​​​ന്ന് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ൻ കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു. അ​​​​വ​​​​ർ റെ​​​​യ​​​​ർ എ​​​​ർ​​​​ത്ത് മൂ​​​​ല​​​​ക​​​​ങ്ങ​​​​ൾ ന​​​​മു​​​​ക്ക് കൈ​​​​മാ​​​​റു​​​​ന്പോ​​​​ൾ അ​​​​വ​​​​ർ​​​​ക്കു​​​​മേ​​​​ൽ ന​​​​മ്മ​​​​ൾ ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യ നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ളും നീ​​​​ക്കു​​​​മെ​​​​ന്ന് യു​​​​എ​​​​സ് കൊ​​​​മേ​​​​ഴ്സ് സെ​​​​ക്ര​​​​ട്ട​​​​റി ഹോ​​​​വാ​​​​ർ​​​​ഡ് ലു​​​​ത്നി​​​​ക് പ​​​​റ​​​​ഞ്ഞു. ഇ​​​​ന്ത്യ​​​​യു​​​​മാ​​​​യി വ​​​​രാ​​​​നി​​​​രി​​​​ക്കു​​​​ന്ന ക​​​​രാ​​​​റി​​​​നെ​​​​ക്കു​​​​റി​​​​ച്ചും ഈ ​​​​മാ​​​​സ​​​​ത്തി​​​​ന്‍റെ തു​​​​ട​​​​ക്ക​​​​ത്തി​​​​ൽ ലു​​​​ത്നി​​​​ക് സം​​​​സാ​​​​രി​​​​ച്ചി​​​​രു​​​​ന്നു. ശു​​​​ഭാ​​​​പ്തി വി​​​​ശ്വാ​​​​സ​​​​ത്തി​​​​ലാ​​​​ണെ​​​​ന്ന പ​​​​റ​​​​ഞ്ഞ അ​​​​ദ്ദേ​​​​ഹം, ക​​​​രാ​​​​ർ ഇ​​​​രു​​​​രാ​​​​ജ്യ​​​​ങ്ങ​​​​ൾ​​​​ക്കും ഗു​​​​ണ​​​​ക​​​​ര​​​​മാ​​​​കു​​​​ന്ന ത​​​​ര​​​​ത്തി​​​​ലാ​​​​യി​​​​രി​​​​ക്കു​​​​മെ​​​​ന്ന സൂ​​​​ച​​​​ന​​​​യും ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്നു.

 

 

ജൂലൈ ഒന്പതിനു കരാറുണ്ടാക്കാൻ നീക്കം


വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​സി: കൊ​​​മേ​​​ഴ്സ് ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റി​​​ലെ പ്ര​​​ത്യേ​​​ക സെ​​​ക്ര​​​ട്ട​​​റി രാ​​​ജേ​​​ഷ് അ​​​ഗ​​​ർ​​​വാ​​​ളി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഇ​​​ന്ത്യ​​​ൻ സം​​​ഘം വ്യാ​​​പാ​​​ര ച​​​ർ​​​ച്ച​​​ക​​​ളു​​​ടെ അ​​​ടു​​​ത്ത ഘ​​​ട്ട​​​ത്തി​​​നാ​​​യി യു​​​എ​​​സി​​​ലെ​​​ത്തി​​​യ ദി​​​വ​​​സം​​ത​​​ന്നെ​​​യാ​​​ണ് ഇന്ത്യയുമായു ള്ള കരാറിനെ ക്കുറിച്ച് ട്രം​​​പി​​​ന്‍റെ പ്ര​​​ഖ്യാ​​​പ​​​ന​​​വും. ഇ​​​ട​​​ക്കാ​​​ല വ്യാ​​​പാ​​​ര​​​ക്ക​​​രാ​​​റി​​​നാ​​​യു​​​ള്ള ച​​​ർ​​​ച്ച​​​ക​​​ളി​​​ലാ​​​ണ് ഇ​​​ന്ത്യ​​​യും യു​​​എ​​​സും. ജൂ​​​ലൈ ഒ​​​ൻ​​​പ​​​തി​​​ന് മു​​​ൻ​​​പ് അ​​​ന്തി​​​മ ഉ​​​ട​​​ന്പ​​​ടി​​​യു​​​ണ്ടാ​​​ക്കാ​​​നാ​​​ണ് നീ​​​ക്കം. യു​​​എ​​​സി​​​ന് ഡ്യൂ​​​ട്ടി ഇ​​​ള​​​വു​​​ക​​​ൾ ന​​​ൽ​​​കാ​​​ൻ ഇ​​​ന്ത്യ മ​​​ടി​​​ക്കു​​​ന്ന​​​ത് കാ​​​ർ​​​ഷി​​​ക, ഡെ​​​യ​​​റി മേ​​​ഖ​​​ല​​​ക​​​ളി​​​ലാ​​​ണ്. വാ​​​ഹ​​​ന​​​ങ്ങ​​​ൾ, ഇ​​​ല​​​ക്ട്രി​​​ക് വാ​​​ഹ​​​ന​​​ങ്ങ​​​ൾ, വൈ​​​നു​​​ക​​​ൾ, ആ​​​പ്പി​​​ളു​​​ക​​​ൾ, ജ​​​നി​​​ത​​​ക മാ​​​റ്റം വ​​​രു​​​ത്തി​​​യ കാ​​​ർ​​​ഷി​​​ക വി​​​ള​​​ക​​​ൾ എ​​​ന്നി​​​വ​​​യ്ക്കാ​​​ണ് യു​​​എ​​​സ് ഡ്യൂ​​​ട്ടി ഇ​​​ള​​​വു​​​ക​​​ൾ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന​​​ത്. കാ​​​യി​​​കാ​​​ധ്വാ​​​നം വ​​​ള​​​രെ​​​യേ​​​റെ ആ​​​വ​​​ശ്യ​​​മു​​​ള്ള ടെ​​​ക്സ്റ്റൈ​​​ൽ, ര​​​ത്ന​​​ങ്ങ​​​ൾ, ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ൾ, തു​​​ക​​​ൽ ഉത്പന്ന​​​ങ്ങ​​​ൾ, വ​​​സ്ത്ര​​​ങ്ങ​​​ൾ, പ്ലാ​​​സ്റ്റി​​​ക്ക്, രാ​​​സവ​​​സ്തു​​​ക്ക​​​ൾ, മു​​​ന്തി​​​രി, വാ​​​ഴ​​​പ്പ​​​ഴം, ചെ​​​മ്മീ​​​ൻ എ​​​ന്നി​​​വ​​​യ്ക്ക് ഇ​​​ള​​​വ് ല​​​ഭി​​​ക്ക​​​ണ​​​മെ​​​ന്ന​​​താ​​​ണ് ഇ​​​ന്ത്യ​​​യു​​​ടെ ആ​​​വ​​​ശ്യം. ഒ​​​ക്ടോ​​​ബ​​​റോ​​​ടു​​​കൂ​​​ടി ഉ​​​ഭ​​​യ​​​ക​​​ക്ഷി വ്യാ​​​പാ​​​ര​​​ക്ക​​​രാ​​​റി​​​ന്‍റെ ആ​​​ദ്യ ഘ​​​ട്ട​​​ത്തി​​​നാ​​​യു​​​ള്ള ച​​​ർ​​​ച്ച​​​ക​​​ൾ അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​നാ​​​ണ് ഇ​​​രു​​​രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ​​​യും ശ്ര​​​മം. 2030 ആ​​​കു​​​ന്ന​​​തോ​​ടെ ഉ​​ഭ​​യ​​ക​​ക്ഷി​​വ്യാ​​​പാ​​​രം നി​​​ല​​​വി​​​ലെ 191 ബി​​​ല്യ​​​ണി​​​ൽ​​നി​​​ന്ന് 500 ബി​​​ല്യ​​​ൺ യു​​​എ​​​സ് ഡോ​​​ള​​​റി​​​ലെ​​​ത്തി​​​ക്കാ​​​നു​​​ള്ള പ​​​ദ്ധ​​​തി​​​യാ​​​ണി​​​ത്.

Latest News

Up