കൊച്ചി: കോൺഫിഡന്റ് ഗ്രൂപ്പ് എംഡി സി.ജെ.റോയിയുടെ വിയോഗത്തിൽ അനുശോചനമറിയിച്ച് വ്യവസായി ഗോകുലം ഗോപാലൻ. സമൂഹത്തിന് ഏറെ നന്മകൾ ചെയ്ത വ്യക്തിയാണ് സി.ജെ.റോയി. തനിക്ക് നഷ്ടപ്പെട്ടത് ഒരു സഹോദരനെയാണ്.
സമൂഹത്തിലുള്ള സ്ഥാനം നഷ്ടപ്പെടുമോയെന്ന് കരുതിയാണ് അദ്ദേഹം ജീവനൊടുക്കിയതെന്നും ഗോകുലം ഗോപാലൻ പറഞ്ഞു. ആദായനികുതി റെയ്ഡിനിടെയാണ് സി.ജെ.റോയി സ്വയം വെടിയുതിർത്തത്. ബംഗളൂരുവിലെ കോർപറേറ്റ് ഓഫീസിൽവച്ച് വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു ദാരുണ സംഭവം.
വെടിയേറ്റ ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം റോയിയുടെ മരണത്തിന് ഉത്തരവാദി ഇൻകം ടാക്സ് ഉദ്യോഗസ്ഥരാണെന്ന് കോൺഫിഡന്റ് ഗ്രൂപ്പ് ആരോപിച്ചു.