x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി.​ജെ.​റോ​യി​യു​ടെ മ​ര​ണം; ത​നി​ക്ക് ന​ഷ്ട​മാ​യ​ത് സ​ഹോ​ദ​നെ​യെ​ന്ന് ഗോ​കു​ലം ഗോ​പാ​ല​ൻ


Published: January 30, 2026 09:32 PM IST | Updated: January 30, 2026 09:44 PM IST

കൊ​ച്ചി: കോ​ൺ​ഫി​ഡ​ന്‍റ് ഗ്രൂ​പ്പ് എം​ഡി സി.​ജെ.​റോ​യി​യു​ടെ വി​യോ​ഗ​ത്തി​ൽ അ​നു​ശോ​ച​ന​മ​റി​യി​ച്ച് വ്യ​വ​സാ​യി ഗോ​കു​ലം ഗോ​പാ​ല​ൻ. സ​മൂ​ഹ​ത്തി​ന് ഏ​റെ ന​ന്മ​ക​ൾ ചെ​യ്ത വ്യ​ക്തി​യാ​ണ് സി.​ജെ.​റോ​യി. ത​നി​ക്ക് ന​ഷ്ട​പ്പെ​ട്ട​ത് ഒ​രു സ​ഹോ​ദ​ര​നെ​യാ​ണ്.

സ​മൂ​ഹ​ത്തി​ലു​ള്ള സ്ഥാ​നം ന​ഷ്ട​പ്പെ​ടു​മോ​യെ​ന്ന് ക​രു​തി​യാ​ണ് അ​ദ്ദേ​ഹം ജീ​വ​നൊ​ടു​ക്കി​യ​തെ​ന്നും ഗോ​കു​ലം ഗോ​പാ​ല​ൻ പ​റ​ഞ്ഞു. ആ​ദാ​യ​നി​കു​തി റെ​യ്ഡി​നി​ടെ​യാ​ണ് സി.​ജെ.​റോ​യി സ്വ​യം വെ​ടി​യു​തി​ർ​ത്ത​ത്. ബം​ഗ​ളൂ​രു​വി​ലെ കോ​ർ​പ​റേ​റ്റ് ഓ​ഫീ​സി​ൽ​വ​ച്ച് വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്കാ​യി​രു​ന്നു ദാ​രു​ണ സം​ഭ​വം.

വെ​ടി​യേ​റ്റ ഉ​ട​ൻ ത​ന്നെ അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​തേ​സ​മ​യം റോ​യി​യു​ടെ മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി ഇ​ൻ​കം ടാ​ക്സ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണെ​ന്ന് കോ​ൺ​ഫി​ഡ​ന്‍റ് ഗ്രൂ​പ്പ് ആ​രോ​പി​ച്ചു.

 

 

Tags : C.J. Roy Suicide Confident group Gokulam Gopalan

Recent News

Up