Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Court

മഞ്ചേരി കോടതിയില്‍ വീണ്ടും ബോംബ് ഭീഷണി

മഞ്ചേരി: ജില്ലാ കോടതിയില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് വീണ്ടും ഭീഷണി. ഇതേത്തുടര്‍ന്ന് മഞ്ചേരി പോലീസും ഡോഗ്- ബോംബ് സ്‌ക്വാഡുകളും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.

ഇന്ന് രാവിലെ 8.11നാണ് സന്ദേശം മെയിലില്‍ എത്തിയത്. ഉച്ചക്ക് 12.15ന് പൊട്ടുന്ന രീതിയില്‍ ബോംബുകള്‍ കോടതിയില്‍ വച്ചിട്ടുണ്ടെന്നാണ് സുന്നിയ ദാസന്‍ എന്ന പേരിലുള്ള മെയിലില്‍ നിന്ന് വന്നത്. ഉടന്‍ കോടതി ജീവനക്കാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തമിഴ്നാട്ടില്‍ നിന്നാണ് മെയില്‍ അയച്ചതെന്നാണ് പ്രാഥമിക നിഗമനം.

ഇക്കഴിഞ്ഞ ജനുവരി എട്ടിനും സമാനമായ ഭീഷണി സന്ദേശം ജില്ലാ കോടതിയുടെ ഔദ്യോഗിക ഇ മെയിലില്‍ എത്തിയിരുന്നു. അന്ന് സമാനമായ സന്ദേശം കോഴിക്കോട് മെഡിക്കല്‍ കോളജിലും കാസര്‍ഗോഡ്, ഇടുക്കി ജില്ലാ കോടതികളിലും എത്തിയിരുന്നു. സന്ദേശത്തിന്‍റെ ഉടവിടം സംബന്ധിച്ച് സമഗ്രമായ അന്വേഷണം ആരംഭിച്ചിരുന്നുവെങ്കിലും പുരോഗതിയൊന്നുമുണ്ടായില്ല.

Kerala

മൂ​ന്നാം പീ​ഡ​ന​ക്കേ​സ്; രാ​ഹു​ൽ മാ​ങ്കൂ​ട്ടം ജി​ല്ലാ കോ​ട​തി​യി​ൽ ജാ​മ്യാ​പേ​ക്ഷ ന​ൽ​കും

പ​ത്ത​നം​തി​ട്ട: പീ​ഡ​ന​ക്കേ​സി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ ഇ​ന്ന് പ​ത്ത​നം​തി​ട്ട ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ ജാ​മ്യാ​പേ​ക്ഷ ന​ൽ​കും. തി​രു​വ​ല്ല മ​ജി​സ്ട്രേ​റ്റ് കോ​ട​തി ക​ഴി​ഞ്ഞ​ദി​വ​സം ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യി​രു​ന്നു.

പ്ര​ഥ​മ​ദൃ​ഷ്ട്യാ പീ​ഡ​നം നി​ല​നി​ൽ​ക്കു​മെ​ന്ന​ത് അ​ട​ക്കം പ​രാ​മ​ർ​ശ​ങ്ങ​ളോ​ടെ ആ​യി​രു​ന്നു ജാ​മ്യം നി​ഷേ​ധി​ച്ച​ത്. ച​ട്ട​വി​രു​ദ്ധ അ​റ​സ്റ്റ് എ​ന്ന വാ​ദ​വും കോ​ട​തി അം​ഗീ​ക​രി​ച്ചി​ല്ല.

വി​ദേ​ശ​ത്തു​ള്ള തി​രു​വ​ല്ല സ്വ​ദേ​ശി​നി​യാ​ണ് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രേ മൂ​ന്നാ​മ​ത്തെ പീ​ഡ​ന​ക്കേ​സ് ന​ൽ​കി​യ​ത്. ഈ ​കേ​സി​ൽ ക​ഴി​ഞ്ഞ 11നാ​ണ് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

 

Kerala

ഒന്നരവയസുള്ള കുഞ്ഞിനെ കടൽഭിത്തിയിൽ എറിഞ്ഞു കൊന്ന കേസ്; വിധി ഇന്ന്

കണ്ണൂർ: തയ്യിലിൽ ഒന്നര വയസുള്ള കുഞ്ഞിനെ കടൽ ഭിത്തിയിൽ എറിഞ്ഞു കൊന്ന കേസിൽ തളിപ്പറമ്പ് അഡീ. സെഷൻസ് കോടതി ഇന്ന് വിധി പറയും. തയ്യിൽ സ്വദേശി ശരണ്യയും സുഹൃത്ത് വലിയന്നൂരിലെ നിധിനുമാണ് പ്രതികൾ.

2020 ഫെബ്രുവരി 17നാണ് കേസിനാസ്പദമായ സംഭവം. കാമുകനൊപ്പം ജീവിക്കാൻ ഒന്നരവയസുളള മകൻ വിയാനെ കടൽ തീരത്തെ പാറക്കൂട്ടത്തിലെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ അകന്നുകഴിഞ്ഞിരുന്ന ഭർത്താവ് പ്രണവിനെ കുടുക്കാനും ശരണ്യ പദ്ധതിയിട്ടു.

വിചാരണയ്ക്കിടെ കോഴിക്കോട് വച്ച് ശരണ്യ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. കേസിൽ 47 സാക്ഷികളെ വിസ്തരിച്ചു. മാസങ്ങൾ നീണ്ട വിചാരണക്ക് ശേഷമാണ് തളിപ്പറമ്പ് കോടതി വിധി പറയുന്നത്.

Kerala

പീ​ഡ​ന​ക്കേ​സ്; രാ​ഹു​ലി​ന് ഇ​ന്ന് നി​ർ​ണാ​യ​ക ദി​നം

പ​ത്ത​നം​തി​ട്ട: പീ​ഡ​ന​ക്കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. തി​രു​വ​ല്ല മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് ക​സ്റ്റ​ഡി അ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത്. ചൊ​വ്വാ​ഴ്ച രാ​ഹു​ലി​നെ ഹാ​ജ​രാ​ക്കാ​ൻ മ​ജി​സ്ട്രേ​റ്റ് ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

ഏ​ഴ് ദി​വ​സം ക​സ്റ്റ​ഡി​യി​ൽ വേ​ണ​മെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘം ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ക​സ്റ്റ​ഡി​യി​ൽ കി​ട്ടി​യാ​ൽ പീ​ഡ​നം ന​ട​ന്ന തി​രു​വ​ല്ല​യി​ലെ ഹോ​ട്ട​ലി​ൽ എ​ത്തി​ച്ച് തെ​ളി​വെ​ടു​ക്കും. രാ​ഹു​ലി​നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​ൻ ഇ​ന്ന​ലെ തി​രു​വ​ല്ല ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി പ്രൊ​ഡ​ക്ഷ​ൻ വാ​റ​ന്‍റ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.

തി​ങ്ക​ളാ​ഴ്ച കേ​സ് പ​രി​ഗ​ണി​ച്ച​പ്പോ​ൾ പ്ര​തി​ഭാ​ഗം ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ പോ​ലീ​സ് റി​പ്പോ​ർ​ട്ട് കി​ട്ടി​യ​ശേ​ഷം ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കാ​മെ​ന്നാ​യി​രു​ന്നു കോ​ട​തി​യു​ടെ മ​റു​പ​ടി.

 

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; ത​ന്ത്രി​യു​ടെ ജാ​മ്യാ​പേ​ക്ഷ ഇ​ന്ന് പ​രി​ഗ​ണി​ക്കും

കൊ​ല്ലം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​രു​ടെ ജാ​മ്യാ​പേ​ക്ഷ ഇ​ന്ന് പ​രി​ഗ​ണി​ക്കും. കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​യാ​ണ് ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത്.

ഒ​ന്നാം പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​മാ​യി ത​ന്ത്രി​ക്കു​ള്ള സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​മാ​ണെ​ന്ന് എ​സ്ഐ​ടി വ്യ​ക്ത​മാ​ക്കി. സ്വ​ർ​ണ​പ്പാ​ളി​ക​ൾ കൈ​മാ​റി​യ​തി​ലെ ഗൂ​ഢാ​ലോ​ച​ന​യി​ൽ ത​ന്ത്രി​ക്ക് നേ​രി​ട്ട് പ​ങ്കു​ണ്ടെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ൽ.

ആ​ചാ​ര ലം​ഘ​നം ന​ട​ത്തി ഭ​ക്ത​രു​ടെ വി​ശ്വാ​സം വ്ര​ണ​പ്പെ​ടു​ത്തി​യ ത​ന്ത്രി​ക്ക് ജാ​മ്യം ന​ൽ​കു​ന്ന​ത് സ​മൂ​ഹ​ത്തി​ന് തെ​റ്റാ​യ സ​ന്ദേ​ശം ന​ൽ​കു​മെ​ന്നും റി​മാ​ൻ​ഡ് റി​പ്പോ​ര്‍​ട്ടി​ൽ എ​സ്ഐ​ടി വ്യ​ക്ത​മാ​ക്കു​ന്നു. എ​ന്നാ​ൽ ത​ന്ത്രി​യെ കേ​സി​ൽ കു​ടു​ക്കി​യ​താ​ണെ​ന്നും അ​ദ്ദേ​ഹ​ത്തി​ന് സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ പ​ങ്കി​ല്ലെ​ന്നു​മാ​ണ് പ്ര​തി​ഭാ​ഗ​ത്തി​ന്‍റെ വാ​ദം.

ദേ​ഹാ​സ്വാ​സ്ഥ്യം ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന ത​ന്ത്രി​യെ വീ​ണ്ടും സ​ബ്ജ​യി​ലി​ലേ​ക്ക് മാ​റ്റി. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ 24 മ​ണി​ക്കൂ​ർ നീ​ണ്ട നി​രീ​ക്ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് ത​ന്ത്രി​യെ ഡി​സ്ചാ​ർ​ജ് ചെ​യ്ത​ത്.

NRI

ഫോ​ർ​ട്ട് ബെ​ൻ​ഡ് കൗ​ണ്ടി ജ​ഡ്ജി കെ.​പി. ജോ​ർ​ജ് വീ​ണ്ടും കോ​ട​തി​യി​ൽ; ഫേ​സ്ബു​ക്ക് പോ​സ്റ്റ് പി​ൻ​വ​ലി​ച്ചു

ടെ​ക്സ​സ്: പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഫോ​ർ​ട്ട് ബെ​ൻ​ഡ് കൗ​ണ്ടി ജ​ഡ്ജി കെ.​പി. ജോ​ർ​ജ് തി​ങ്ക​ളാ​ഴ്ച കോ​ട​തി​യി​ൽ ഹാ​ജ​രാ​യി. ഫെ​ബ്രു​വ​രി​യി​ൽ വി​ചാ​ര​ണ തു​ട​ങ്ങാ​നി​രി​ക്കെ ന​ട​ന്ന വാ​ദ​ത്തി​നി​ടെ, അ​ദ്ദേ​ഹം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച വി​വാ​ദ പോ​സ്റ്റ് പ്ര​ധാ​ന ച​ർ​ച്ചാ​വി​ഷ​യ​മാ​യി.

സ്‌​പെ​ഷ്യ​ൽ പ്രോ​സി​ക്യൂ​ട്ട​റെ നി​യ​മി​ച്ച​തി​നെ​യും അ​തി​നാ​യി നി​കു​തി​പ്പ​ണം ചെ​ല​വാ​ക്കു​ന്ന​തി​നെ​യും ചോ​ദ്യം ചെ​യ്ത് കെ.​പി. ജോ​ർ​ജി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പേ​ജി​ൽ വ​ന്ന ഫേ​സ്ബു​ക്ക് പോ​സ്റ്റാ​ണ് വി​വാ​ദ​മാ​യ​ത്. എ​ന്നാ​ൽ, കേ​സു​ക​ളി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ക്കു​ന്ന തു​ക​യാ​ണ് ഇ​തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ വ്യ​ക്ത​മാ​ക്കി​യ​തോ​ടെ പോ​സ്റ്റ് പി​ൻ​വ​ലി​ച്ചു.

ഇ​ത് ഒ​രു കാ​മ്പ​യി​ൻ പോ​സ്റ്റ് മാ​ത്ര​മാ​യി​രു​ന്നു​വെ​ന്നും സ്‌​പെ​ഷ്യ​ൽ പ്രോ​സി​ക്യൂ​ട്ട​റു​ടെ നി​യ​മ​ന​ത്തി​ൽ ത​ങ്ങ​ൾ​ക്ക് എ​തി​ർ​പ്പി​ല്ലെ​ന്നും ജോ​ർ​ജി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ ജാ​രെ​ഡ് വു​ഡ്‌​ഫി​ൽ കോ​ട​തി​യെ അ​റി​യി​ച്ചു.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ വ്യാ​ജ പ്ര​ചാ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റൊ​രു കേ​സി​ൽ ചൊ​വ്വാ​ഴ്ച​യും അ​ദ്ദേ​ഹം കോ​ട​തി​യി​ൽ ഹാ​ജ​രാ​കും. ഈ ​കേ​സി​ന്‍റെ ജൂ​റി സെ​ല​ക്ഷ​ൻ ചൊ​വ്വാ​ഴ്ച ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

കെ.​പി. ജോ​ർ​ജി​ന്‍റെ മു​ൻ ചീ​ഫ് ഓ​ഫ് സ്റ്റാ​ഫ് ത​രാ​ൽ പ​ട്ടേ​ലി​നെ ഈ ​കേ​സി​ൽ സാ​ക്ഷി​യാ​യി വി​സ്ത​രി​ച്ചേ​ക്കും. അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ളും പാ​ർ​ട്ടി മാ​റ്റ​വും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി നി​യ​മ​പോ​രാ​ട്ട​ങ്ങ​ളി​ലൂ​ടെ​യാ​ണ് മ​ല​യാ​ളി വം​ശ​ജ​ൻ കൂ​ടി​യാ​യ കെ.​പി. ജോ​ർ​ജ് ഇ​പ്പോ​ൾ ക​ട​ന്നു​പോ​കു​ന്ന​ത്.

Kerala

കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ത​ട​ഞ്ഞ സം​ഭ​വം; ആ​ര്യ രാ​ജേ​ന്ദ്ര​നും സ​ച്ചി​ൻ ദേ​വി​നും കോ​ട​തി നോ​ട്ടീ​സ​യ​ച്ചു

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ത​ട​ഞ്ഞ സം​ഭ​വ​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​രം മേ​യ​ര്‍ ആ​ര്യ രാ​ജേ​ന്ദ്ര​നും സ​ച്ചി​ന്‍ ദേ​വ് എം​എ​ല്‍​എ​യ്ക്കും കോ​ട​തി നോ​ട്ടീ​സ​യ​ച്ചു. ഡ്രൈ​വ​ർ യ​ദു ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

ന​ടു​റോ​ഡി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സ് ത​ട​ഞ്ഞ സം​ഭ​വ​ത്തി​ൽ ഇ​രു​വ​രെ​യും കു​റ്റ​പ​ത്ര​ത്തി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യി​രു​ന്നു. വാ​ഹ​നം ത​ട​ഞ്ഞ​തി​ന് മേ​യ​റു​ടെ സ​ഹോ​ദ​ര​നെ​തി​രെ പെ​റ്റി​കേ​സ് മാ​ത്രം ചു​മ​ത്തി​യാ​യി​രു​ന്നു കു​റ്റ​പ​ത്രം.

ഇ​തി​നെ​തി​രെ യ​ദു തി​രു​വ​ന​ന്ത​പു​രം ജു​ഡീ​ഷ്യ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ൽ സ്വ​കാ​ര്യ അ​ന്യാ​യം ഫ​യ​ൽ ചെ​യ്തി​രു​ന്നു. മേ​യ​ർ ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ര്‍​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നാ​ണ് ക​ന്‍റോ​ണ്‍​മെ​ന്‍റ് പോ​ലീ​സ് ത​യാ​റാ​ക്കി​യ കു​റ്റ​പ​ത്ര​ത്തി​ല്‍ പ​റ​യു​ന്ന​ത്.

2024 ഏ​പ്രി​ൽ 27ന് ​പാ​ള​യം സാ​ഫ​ല്യം കോം​പ്ല​ക്സി​ൽ വെ​ച്ചാ​യി​രു​ന്നു വി​വാ​ദ സം​ഭ​വം. ആ​ര്യ​യും സ​ച്ചി​നും സ​ഞ്ച​രി​ച്ച സ്വ​കാ​ര്യ വാ​ഹ​നം കെ​എ​സ്ആ​ർ​ടി​സി ബ​സ് ത​ട​യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് യ​ദു ന​ൽ​കി​യ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നി​ല്ല.

പി​ന്നീ​ട് കോ​ട​തി നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് ആ​ര്യ​യ്ക്കും സ​ച്ചി​ൻ ദേ​വി​നു​മെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. അ​തേ​സ​മ​യം കേ​സി​ലെ പ്ര​ധാ​ന തെ​ളി​വാ​യ ബ​സി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ മെ​മ്മ​റി കാ​ർ​ഡ് ഇ​നി​യും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.

 

 

Kerala

അ​തി​ജീ​വി​ത​യെ അ​ധി​ക്ഷേ​പി​ച്ച കേ​സ്; രാ​ഹു​ൽ ഈ​ശ്വ​ർ വീ​ണ്ടും റി​മാ​ൻ​ഡി​ൽ

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ എം​എ​ല്‍​എ​ക്കെ​തി​രെ പ​രാ​തി ന​ല്‍​കി​യ അ​തി​ജീ​വി​ത​യെ സാ​മൂ​ഹി​ക മാ​ധ്യ​മ​ത്തി​ലൂ​ടെ അ​ധി​ക്ഷേ​പി​ച്ച കേ​സി​ല്‍ രാ​ഹു​ല്‍ ഈ​ശ്വ​ര്‍ വീ​ണ്ടും റി​മാ​ന്‍​ഡി​ല്‍. രാ​ഹു​ലി​ന്‍റെ ജാ​മ്യാ​പേ​ക്ഷ പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി തി​ങ്ക​ളാ​ഴ്ച പ​രി​ഗ​ണി​ക്കും.

ക​സ്‌​റ്റ​ഡി കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​തി​നെ തു​ട​ർ​ന്ന് രാ​ഹു​ലി​നെ വ്യാ​ഴാ​ഴ്ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ ജാ​മ്യാ​പേ​ക്ഷ കോ​ട​തി തി​ങ്ക​ളാ​ഴ്ച​ത്തേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. ര​ണ്ടു ത​വ​ണ ജാ​മ്യാ​പേ​ക്ഷ നി​ര​സി​ച്ച​തി​നെ തു​ട​ർ​ന്ന് 12 ദി​വ​സ​മാ​യി രാ​ഹു​ൽ ഈ​ശ്വ​ർ റി​മാ​ൻ​ഡി​ലാ​ണ്.

അ​തി​ജീ​വി​ത​യ്ക്ക് എ​തി​രെ അ​പ​കീ​ര്‍​ത്തി​ക​ര​മാ​യ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ന​ട​ത്തി​യ കേ​സി​ൽ രാ​ഹു​ല്‍ ഈ​ശ്വ​റി​നെ ക​ഴി​ഞ്ഞ 30നാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​ന്വേ​ഷ​ണ​വു​മാ​യി രാ​ഹു​ല്‍ സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് പോ​ലീ​സ് കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു.

 

 

Kerala

പോ​ക്‌​സോ കോ​ട​തി സ്‌​പെ​ഷ​ല്‍ പി​പി​മാ​ര്‍ക്ക് പുതിയ മാർഗനിർദേശം

കോ​​​​ഴി​​​​ക്കോ​​​​ട്: സം​​​​സ്ഥാ​​​​ന​​​​ത്തെ ഫാ​​​​സ്റ്റ് ട്രാ​​​​ക്ക് സ്‌​​​​പെ​​​​ഷ​​​​ല്‍ കോ​​​​ട​​​​തി​​​​ക​​​​ളി​​​​ലെ (പോ​​​​ക്‌​​​​സോ കോ​​​​ട​​​​തി​​​​ക​​​​ള്‍) സ്‌​​​​പെ​​​​ഷ​​​​ല്‍ പ​​​​ബ്ലി​​​​ക് പ്രോ​​​​സി​​​​ക്യൂ​​​​ട്ട​​​​ര്‍​മാ​​​​ര്‍ ഇ​​​​നി കു​​​​ട്ടി​​​​ക​​​​ള്‍​ക്കെ​​​​തി​​​​രാ​​​​യ അ​​​​തി​​​​ക്ര​​​​മ​​​​ങ്ങ​​​​ള്‍ ത​​​​ട​​​​യു​​​​ന്ന​​​​തി​​​​നു​​​​ള്ള ജു​​​​വ​​​​നൈ​​​​ല്‍ ജ​​​​സ്റ്റീസ് ആ​​​​ക്ട് (ജെ​​​​ജെ ആ​​​​ക്ട്) പ്ര​​​​കാ​​​​ര​​​​മു​​​​ള്ള കേ​​​​സു​​​​ക​​​​ളും വാ​​​​ദി​​​​ക്ക​​​​ണം. ഇ​​​​തു​​​​സം​​​​ബ​​​​ന്ധി​​​​ച്ച് ആ​​​​ഭ്യ​​​​ന്ത​​​​ര വ​​​​കു​​​​പ്പ് പു​​​​തി​​​​യ മാ​​​​ര്‍​ഗ​​​​നി​​​​ര്‍​ദേ​​​​ശ​​​​ങ്ങ​​​​ള്‍ പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ചു.

ജു​​​​വ​​​​നൈ​​​​ല്‍ ജ​​​​സ്റ്റീസ് (കെ​​​​യ​​​​ര്‍ ആ​​​​ന്‍​ഡ് പ്രൊ​​​​ട്ട​​​​ക്‌​​​​ഷ​​​​ന്‍ ഓ​​​​ഫ് ചി​​​​ല്‍​ഡ്ര​​​​ന്‍) ആ​​​​ക്ട് പ്ര​​​​കാ​​​​ര​​​​മു​​​​ള്ള കേ​​​​സു​​​​ക​​​​ള്‍ വി​​​​ചാ​​​​ര​​​​ണ ചെ​​​​യ്യാ​​​​നു​​​​ള്ള അ​​​​ധി​​​​കാ​​​​രം പോ​​​​ക്‌​​​​സോ കോ​​​​ട​​​​തി​​​​ക​​​​ള്‍​ക്കുകൂ​​​​ടി ഉ​​​​ള്ള​​​​തി​​​​നാ​​​​ല്‍, ഇ​​​​ത്ത​​​​രം കേ​​​​സു​​​​ക​​​​ള്‍ ഇ​​​​നി​​​​മു​​​​ത​​​​ല്‍ അ​​​​താ​​​ത് കോ​​​​ട​​​​തി​​​​ക​​​​ളി​​​​ലെ പോ​​​​ക്‌​​​​സോ സ്‌​​​​പെ​​​​ഷ​​​​ല്‍ പ​​​​ബ്ലി​​​​ക് പ്രോ​​​​സി​​​​ക്യൂ​​​​ട്ട​​​​ര്‍​മാ​​​​ര്‍ ത​​​​ന്നെ ന​​​​ട​​​​ത്ത​​​​ണ​​​​മെ​​​​ന്നാ​​​​ണു നി​​​​ര്‍​ദേ​​​​ശം.

സാ​​​​ധാ​​​​ര​​​​ണ കോ​​​​ട​​​​തി​​​​ക​​​​ളി​​​​ല്‍നി​​​​ന്നു പോ​​​​ക്‌​​​​സോ/​​​​ഫാ​​​​സ്റ്റ് ട്രാ​​​​ക്ക് കോ​​​​ട​​​​തി​​​​ക​​​​ളി​​​​ലേ​​​​ക്ക് മാ​​​​റ്റു​​​​ന്ന മ​​​​റ്റു പോ​​​​ക്‌​​​​സോ ഇ​​​​ത​​​​ര കേ​​​​സു​​​​ക​​​​ള്‍ റെ​​​​ഗു​​​​ല​​​​ര്‍ പ​​​​ബ്ലി​​​​ക് പ്രോ​​​​സി​​​​ക്യൂ​​​​ട്ട​​​​ര്‍​മാ​​​​ര്‍ത​​​​ന്നെ ന​​​​ട​​​​ത്ത​​​​ണം. ഇ​​​​തി​​​​നാ​​​​യി ഇ​​​​രു കോ​​​​ട​​​​തി​​​​ക​​​​ളി​​​​ലെ​​​​യും സ​​​​മ​​​​യം ക്ര​​​​മീ​​​​ക​​​​രി​​​​ച്ച് അ​​​​വ​​​​ര്‍ ഹാ​​​​ജ​​​​രാ​​​​ക​​​​ണം.

ഇ​​​​ടു​​​​ക്കി​​​​യി​​​​ലെ പൈ​​​​നാ​​​​വ്, ദേ​​​​വി​​​​കു​​​​ളം എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലെ ഫാ​​​​സ്റ്റ് ട്രാ​​​​ക്ക് സ്‌​​​​പെ​​​​ഷ​​​​ല്‍ കോ​​​​ട​​​​തി​​​​ക​​​​ളി​​​​ലെ സ്‌​​​​പെ​​​​ഷ​​​​ല്‍ പ​​​​ബ്ലി​​​​ക് പ്രോ​​​​സി​​​​ക്യൂ​​​​ട്ട​​​​ര്‍​മാ​​​​ര്‍ പോ​​​​ക്‌​​​​സോ ഇ​​​​ത​​​​ര കേ​​​​സു​​​​ക​​​​ള്‍ ന​​​​ട​​​​ത്താ​​​​ന്‍ വി​​​​സ​​​​മ്മ​​​​തി​​​​ച്ച​​​​താ​​​​യി തൊ​​​​ടു​​​​പു​​​​ഴ ജി​​​​ല്ലാ ജ​​​​ഡ്ജി റി​​​​പ്പോ​​​​ര്‍​ട്ട് ചെ​​​​യ്ത​​​​തി​​​​നെ​​​ത്തു​​​ട​​​​ര്‍​ന്നാ​​​​ണ് നി​​​​യ​​​​മ​​​​വൃ​​​​ത്ത​​​​ങ്ങ​​​​ളു​​​​മാ​​​​യി കൂ​​​​ടി​​​​യാ​​​​ലോ​​​​ചി​​​​ച്ച് സ​​​​ര്‍​ക്കാ​​​​ര്‍ ഈ ​​​​വി​​​​ഷ​​​​യ​​​​ത്തി​​​​ല്‍ പു​​​​തി​​​​യ തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ത്ത​​​​ത്.

ഡി​​​​സ്ട്രി​​​​ക്ട് ജു​​​​ഡീ​​​​ഷ​​​​റി ര​​​​ജി​​​​സ്ട്രാ​​​​ര്‍ ഇ​​​​തു​​​​സം​​​​ബ​​​​ന്ധി​​​​ച്ചു ന​​​​ല്‍​കി​​​​യ റി​​​​പ്പോ​​​​ര്‍​ട്ടി​​​​ല്‍, പോ​​​​ക്‌​​​​സോ ഇ​​​​ത​​​​ര കേ​​​​സു​​​​ക​​​​ള്‍ മ​​​​റ്റു കോ​​​​ട​​​​തി​​​​ക​​​​ളി​​​​ലേ​​​​ക്കു മാ​​​​റ്റു​​​​ന്ന​​​​തു ക​​​​ക്ഷി​​​​ക​​​​ള്‍​ക്കു വ​​​​ലി​​​​യ ബു​​​​ദ്ധി​​​​മു​​​​ട്ടു​​​​ണ്ടാ​​​​ക്കു​​​​മെ​​​​ന്നും അ​​​​വ​​​​ര്‍ ദീ​​​​ര്‍​ഘ​​​​ദൂ​​​​രം യാ​​​​ത്ര ചെ​​​​യ്യേ​​​​ണ്ടി വ​​​​രു​​​​മെ​​​​ന്നും ചൂ​​​​ണ്ടി​​​​ക്കാ​​​​ണി​​​​ച്ചി​​​​രു​​​​ന്നു. ഇ​​​​ത്ത​​​​രം കോ​​​​ട​​​​തി​​​​ക​​​​ളി​​​​ല്‍ പോ​​​​ക്‌​​​​സോ ഇ​​​​ത​​​​ര കേ​​​​സു​​​​ക​​​​ളു​​​​ടെ വി​​​​ചാ​​​​ര​​​​ണ ത​​​​ട​​​​സ​​​​പ്പെ​​​​ടാ​​​​തി​​​​രി​​​​ക്കാ​​​​ന്‍ മ​​​​റ്റൊ​​​​രു പ​​​​ബ്ലി​​​​ക് പ്രോ​​​​സി​​​​ക്യൂ​​​​ട്ട​​​​റെ നി​​​​യ​​​​മി​​​​ക്കു​​​​ക​​​​യോ അ​​​​നു​​​​യോ​​​​ജ്യ​​​​മാ​​​​യ ക്ര​​​​മീ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ള്‍ ഏ​​​​ര്‍​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യോ ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്നും ര​​​​ജി​​​​സ്ട്രാ​​​​ര്‍ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു.

പി​​​​ന്നീ​​​​ട് ഈ ​​​​വി​​​​ഷ​​​​യം ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ജ​​​​ന​​​​റ​​​​ല്‍ ഓ​​​​ഫ് പ്രോ​​​​സി​​​​ക്യൂ​​​​ഷ​​​​ന്‍ (ഡി​​​​ജി​​​​പി) വി​​​​ശ​​​​ദ​​​​മാ​​​​യി പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​ക​​​​യും ര​​​​ജി​​​​സ്ട്രാ​​​​റു​​​​മാ​​​​യി ച​​​​ര്‍​ച്ച ന​​​​ട​​​​ത്തു​​​​ക​​​​യും ചെ​​​​യ്തു. പ്ര​​​​ശ്‌​​​​ന പ​​​​രി​​​​ഹാ​​​​ര​​​​ത്തി​​​​നാ​​​​യി ഡി​​​​ജി​​​​പി മു​​​​ന്നോ​​​​ട്ടു​​​​വ​​​​ച്ച നി​​​​ര്‍​ദേ​​​​ശ​​​​ങ്ങ​​​​ളു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് ആ​​​​ഭ്യ​​​​ന്ത​​​​ര​​​​വ​​​​കു​​​​പ്പ് മാ​​​​ര്‍​ഗ​​​​നി​​​​ര്‍​ദേ​​​​ശ​​​​ങ്ങ​​​​ള്‍ പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച​​​​ത്.

Kerala

ഡ്രോണുകൾ വട്ടമിട്ടു, കുട ചൂടി ദിലീപ് കാറിലേക്ക്

കൊച്ചി: നടി ആക്രമണക്കേസിൽ വിധി കേൾക്കാനായി വിചാരണക്കോടതിയിലേക്കു പോകാനായി എട്ടാം പ്രതിയായ നടൻ ദിലീപ് വീട്ടിൽനിന്ന് ഇറങ്ങിയത് കുട ചൂടി. ചാനൽ കാമറകൾ ദിലീപിന്‍റെ കൊച്ചിയിലെ വീടിനു ചുറ്റും രാവിലെ തന്നെ തമ്പടിച്ചിരുന്നു.

ഇതിനിടയിൽ ചില ചാനലുകൾ ഡ്രോണുകൾ ഉപയോഗിച്ചു വീടിന്‍റെയും പരിസരത്തിന്‍റെയും ദൃശ്യങ്ങൾ തത്സമയം ചാനലുകളിൽ കാണിച്ചു. വീടിനു പുറത്തു രണ്ട് ഇന്നോവ കാറുകൾ തയാറായി കിടക്കുന്നുണ്ടെന്നതിന്‍റെ ദൃശ്യങ്ങളും വിവരിച്ചു.

ഡ്രോണുകൾ വീടിനു മുകളിൽ വട്ടമിട്ടു നിരീക്ഷണം നടത്തുകയാണെന്നു മനസിലാക്കിയതിനാലാവണം ദിലീപിനെ വലിയൊരു കുട ചൂടിച്ചാണ് സുഹൃത്തുക്കൾ കാറിലേക്കു കയറ്റിയത്. ദിലീപിന്‍റെ ദൃശ്യങ്ങൾ പകർത്താമെന്നു കരുതി കാത്തു നിന്നിരുന്ന കാമറകളെ സമർഥമായി കബളിപ്പിച്ച് അങ്ങനെ ദിലീപ് കാറിലേക്കു കയറി. ദിലീപിനൊപ്പം കേസിലെ മറ്റൊരു പ്രതിയായ സഹോദരൻ അനൂപും ഒപ്പമുണ്ടായിരുന്നു. കാറുകൾ അതിവേഗം ഗേറ്റ് കടന്ന് പുറത്തേക്കു പോയി. ഡ്രോണുകളും ചാനൽ കാമറകളും കുറെ നേരം ഈ കാറുകൾ പിന്തുടരുകയും ചെയ്തു. അദ്ദേഹം അഭിഭാഷകനായ രാമൻ പിള്ളയുടെ ഒാഫീസിൽ കയറിയതിനു ശേഷമാണ് ദിലീപ് കോടതിയിലേക്കു പോയത്. അഭിഭാഷകന്‍റെ ഒാഫീസിൽനിന്നു പുറത്തിറങ്ങുമ്പോൾ വീണ്ടും മാധ്യമപ്രവർത്തകർ ദിലീപിനെ വളഞ്ഞെങ്കിലും അദ്ദേഹം പ്രതികരിക്കാൻ തയാറായില്ല. 

Kerala

അ​തി​ജീ​വി​ത​യു​ടെ വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി​യ കേ​സ്; സ​ന്ദീ​പ് വാ​ര്യ​ർ മു​ൻ​കൂ​ർ ജാ​മ്യ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്ക്കെ​തി​രെ പീ​ഡ​ന പ​രാ​തി ന​ൽ​കി​യ യു​വ​തി​യു​ടെ വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി​യെ​ന്ന കേ​സി​ൽ സ​ന്ദീ​പ് വാ​ര്യ​ർ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ന​ൽ​കി. തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ കോ​ട​തി​യി​ലാ​ണ് സ​ന്ദീ​പ് മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ന​ൽ​കി​യ​ത്.

കേ​സി​ലെ നാ​ലാം പ്ര​തി​യാ​ണ് സ​ന്ദീ​പ് വാ​ര്യ​ർ. കോ​ട​തി പ​റ​യു​ന്ന ഏ​ത് ഉ​പാ​ധി​യും അം​ഗീ​ക​രി​ക്കും. അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കു​മെ​ന്നും ജാ​മ്യ​ർ​ജി​യി​ൽ പ​റ​യു​ന്നു. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യു​ടെ അ​ഭി​ഭാ​ഷ​ക​നാ​ണ് സ​ന്ദീ​പി​നാ​യും മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ന​ൽ​കി​യ​ത്.

അ​തേ​സ​മ​യം സ​ന്ദീ​പ് വാ​ര്യ​രെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഡി​വൈ​എ​ഫ്ഐ പാ​ല​ക്കാ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​സി.റി​യാ​സു​ദ്ദീ​ൻ ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കി. നേ​ര​ത്തെ കേ​സി​ൽ രാ​ഹു​ൽ ഈ​ശ്വ​റി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

 

Kerala

പീ​ഡ​ന​ക്കേ​സ്; പ​രാ​തി​ക്കാ​രി​ക്കെ​തി​രെ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ സ​മ​ർ​പ്പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: പീ​ഡ​ന​ക്കേ​സി​ൽ അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചു. ഫോ​ട്ടോ​ക​ൾ, വാ​ട്സ്ആ​പ്പ് ചാ​റ്റു​ക​ളു​ടെ ഹാ​ഷ് വാ​ല്യൂ സ​ർ​ട്ടി​ഫി​ക്ക​റ്റ്, ഫോ​ൺ സം​ഭാ​ഷ​ണ​ങ്ങ​ളു​ടെ റെ​ക്കോ​ർ​ഡ് എ​ന്നി​വ​യാ​ണ് സ​മ​ർ​പ്പി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സ​വും രാ​ഹു​ൽ കോ​ട​തി​യി​ൽ തെ​ളി​വു​ക​ൾ സ​മ​ർ​പ്പി​ച്ചി​രു​ന്നു. ബു​ധ​നാ​ഴ്ച രാ​ഹു​ലി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യ​പേ​ക്ഷ കോ​ട​തി പ​രി​ഗ​ണി​ക്കും. അ​തേ​സ​മ​യം രാ​ഹു​ലി​നെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മം ഊ​ർ​ജി​ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് അ​ന്വേ​ഷ​ണ സം​ഘം.

രാ​ഹു​ലി​നെ ക​ണ്ടെ​ത്താ​ൻ ഓ​രോ ജി​ല്ല​ക​ളി​ലും പോ​ലീ​സ് സം​ഘ​ങ്ങ​ളെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണ​ന​യി​ലി​രി​ക്കു​മ്പോ​ള്‍ അ​റ​സ്റ്റി​ന് ത​ട​സ​മി​ല്ലെ​ന്ന് പോ​ലീ​സി​ന് നി​യ​മോ​പ​ദേ​ശം ല​ഭി​ച്ചി​രു​ന്നു.

 

 

National

പ​ര​സ്പ​ര സ​മ്മ​ത​ത്തോ​ടെ​യു​ള്ള ലൈം​ഗി​ക ബ​ന്ധം കു​റ്റ​ക​ര​മ​ല്ല: ക​ര്‍​ണാ​ട​ക ഹൈ​ക്കോ​ട​തി

ബം​ഗ​ളൂ​രു: പ​ര​സ്പ​ര സ​മ്മ​ത​ത്തോ​ടെ​യു​ള്ള ലൈം​ഗി​ക ബ​ന്ധം കു​റ്റ​ക​ര​മ​ല്ലെ​ന്ന് ക​ര്‍​ണാ​ട​ക ഹൈ​ക്കോ​ട​തി. പീ​ഡ​ന​ക്കേ​സ് റ​ദ്ദാ​ക്കി​ക്കൊ​ണ്ടാ​ണ് കോ​ട​തി വി​ധി. ഡേ​റ്റിം​ഗ് ആ​പ്പി​ല്‍ പ​രി​ച​യ​പ്പെ​ട്ട സ്ത്രീ ​ന​ൽ​കി​യ കേ​സ് പ​രി​ഗ​ണി​ക്കെ​യാ​ണ് കോ​ട​തി ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.

പ​ര​സ്പ​ര സ​മ്മ​ത​ത്തോ​ടെ ആ​രം​ഭി​ച്ച്‌ നി​രാ​ശ​യി​ല്‍ അ​വ​സാ​നി​ച്ച ഒ​രു ബ​ന്ധം കു​റ്റ​കൃ​ത്യ​മ​ല്ല. ചി​ല പ്ര​ത്യേ​ക കേ​സു​ക​ളി​ലൊ​ഴി​കെ ക്രി​മി​ന​ല്‍ നി​യ​മ​പ്ര​കാ​രം അ​ത് കു​റ്റ​കൃ​ത്യ​മാ​ക്കി മാ​റ്റാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് ജ​സ്റ്റീ​സ് എം. ​നാ​ഗ​പ്ര​സ​ന്ന അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

ഡേ​റ്റിം​ഗ് ആ​പ്പി​ല്‍ പ​രി​ച​യ​പ്പെ​ട്ട ഒ​രാ​ൾ ത​ന്നെ പീ​ഡി​പ്പി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ച്‌ യു​വ​തി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ത​നി​ക്കെ​തി​രാ​യ എ​ഫ്‌​ഐ​ആ​ര്‍ റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യു​വാ​വ് ഹൈ​ക്കോ​ട​തി​യി​ല്‍ ഹ​ർ​ജി ന​ല്‍​കു​ക​യാ​യി​രു​ന്നു.

യു​വാ​വ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ രേ​ഖ​ക​ളും തെ​ളി​വു​ക​ളും പ​രി​ശോ​ധി​ച്ചാ​ണ് കേ​സ് റ​ദ്ദാ​ക്കാ​ൻ ജ​സ്റ്റീ​സ് എം.​നാ​ഗ​പ്ര​സ​ന്ന അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ഉ​ത്ത​ര​വി​ട്ട​ത്.

 

 

 

 

 

Kerala

മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍റെ നീ​ക്കം സം​ശ​യ​ക​രം; സു​പ്രീം കോ​ട​തി​യി​ല്‍ ന​ട​ന്ന​ത് നാ​ട​കം: ഷോ​ണ്‍ ജോ​ര്‍​ജ്

കൊ​ച്ചി: മാ​സ​പ്പ​ടി​ക്കേ​സി​ൽ വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് കോ​ട​തി​യി​ല്‍ പോ​യ മാ​ത്യു കു​ഴ​ല്‍​നാ​ട​ൻ എം​എ​ൽ​എ​യു‌​ടെ നീ​ക്കം സം​ശ​യ​ക​ര​മാ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഷോ​ണ്‍ ജോ​ര്‍​ജ്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​പ്രീം​കോ​ട​തി​യി​ല്‍ ന​ട​ന്ന​ത് നാ​ട​ക​മാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

ജി​ല്ലാ കോ​ട​തി​യും ഹൈ​ക്കോ​ട​തി​യും വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണ​ത്തി​ന് സാ​ധ്യ​ത​യി​ല്ലെ​ന്ന് ക​ണ്ടെ​ത്തി ത​ള്ളി​യ​തി​നു​ശേ​ഷ​മാ​ണ് കു​ഴ​ല്‍​നാ​ട​ന്‍ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കു​ന്ന​ത്. അ​തും ഹൈ​ക്കോ​ട​തി കേ​സ് ത​ള്ളി മാ​സ​ങ്ങ​ള്‍​ക്ക് ശേ​ഷം. ഇ​ത് സം​ശ​യ​ത്തി​ന് ഇ​ട ന​ല്‍​കു​ന്ന​താ​ണ്.

ര​ണ്ട് സ്വ​കാ​ര്യ ക​മ്പ​നി​ക​ള്‍ ന​ട​ത്തി​യ അ​ഴി​മ​തി ക​മ്പ​നി ആ​ക്ട് പ്ര​കാ​ര​മാ​ണ് അ​ന്വേ​ഷി​ക്കേ​ണ്ട​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി താ​ൻ ന​ൽ​കി​യ പ​രാ​തി​യി​ലും കേ​ര​ള ഹൈ​ക്കോ​ട​തി​യു​ടെ നി​ര്‍​ദ്ദേ​ശം പ​രി​ഗ​ണി​ച്ചും കേ​ന്ദ്ര കോ​ര്‍​പ്പ​റേ​റ്റ് അ​ഫ​യേ​ഴ്‌​സ് മ​ന്ത്രാ​ല​യം നേ​രി​ട്ടാ​ണ് എ​സ്എ​ഫ്‌​ഐ​ഒ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്.

എ​സ്എ​ഫ്‌​ഐ​ഒ​യു​ടെ അ​ന്വേ​ഷ​ണ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ള്‍ കു​റ്റ​ക്കാ​രി​യാ​ണെ​ന്ന് ക​ണ്ടെ​ത്തി കോ​ട​തി​യി​ല്‍ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചു ക​ഴി​ഞ്ഞു. അ​തി​നു​ശേ​ഷം വീ​ണ്ടും എ​ന്തി​നാ​ണ് വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണം എ​ന്ന പ്ര​ഹ​സ​നം സു​പ്രീം​കോ​ട​തി​യി​ല്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വ് കാ​ട്ടി​യ​തെ​ന്ന് മ​ന​സി​ലാ​കു​ന്നി​ല്ലെ​ന്നും ഷോ​ണ്‍ ജോ​ര്‍​ജ് വ്യ​ക്ത​മാ​ക്കി.

Kerala

വോ​ട്ട​ർ​പ​ട്ടി​ക ക്ര​മ​ക്കേ​ട്; കോ​ട​തി​യെ സ​മീ​പി​ച്ച് ടി.​എ​ൻ. പ്ര​താ​പ​ൻ

 

 

തൃ​ശൂ​ർ: വോ​ട്ട​ർ​പ​ട്ടി​ക ക്ര​മ​ക്കേ​ട് ആ​രോ​പ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു കോ​ട​തി​യെ സ​മീ​പി​ച്ച​താ​യി കെ​പി​സി​സി രാ​ഷ്ട്രീ​യ​കാ​ര്യ​സ​മി​തി അം​ഗം ടി.​എ​ൻ. പ്ര​താ​പ​ൻ. തൃ​ശൂ​ർ ജു​ഡീ​ഷ​ൽ ഫ​സ്റ്റ് ക്ലാ​സ് കോ​ട​തി മൂ​ന്നി​ലാ​ണു സ്വ​കാ​ര്യ അ​ന്യാ​യം ഫ​യ​ൽ ചെ​യ്ത​ത്.

അ​ന്യാ​യം ഫ​യ​ലി​ൽ സ്വീ​ക​രി​ച്ച​താ​യും ഈ ​മാ​സം 23നു ​റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ കോ​ട​തി പോ​ലീ​സി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യും പ്ര​താ​പ​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

സു​രേ​ഷ് ഗോ​പി​യും കു​ടും​ബ​വും നി​യ​മ​വി​രു​ദ്ധ​മാ​യി വോ​ട്ടു​ചേ​ർ​ത്തു​വെ​ന്ന് ആ​രോ​പി​ച്ച് സി​റ്റി പോ​ലീ​സി​നു ക​മ്മീ​ഷ​ണ​ർ​ക്കു ന​ൽ​കി​യ പ​രാ​തി​യി​ൽ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

തി​രു​വ​ന​ന്ത​പു​ര​ത്തു സ്ഥി​ര​താ​മ​സ​ക്കാ​രാ​യ സു​രേ​ഷ് ഗോ​പി​യും കു​ടും​ബാം​ഗ​ങ്ങ​ളും വ്യാ​ജ​സ​ത്യ​പ്ര​സ്താ​വ​ന ബോ​ധി​പ്പി​ച്ചാ​ണ് നി​യ​മ​സ​ഭാ​മ​ണ്ഡ​ല​ത്തി​ലെ 115ാം ന​ന്പ​ർ ബൂ​ത്തി​ൽ വോ​ട്ടു​ചേ​ർ​ത്ത​ത്.
ഒ​രേ വി​ലാ​സ​ത്തി​ൽ മ​ക്ക​ൾ ഉ​ൾ​പ്പെ​ടെ 11 പേ​രു​ടെ വോ​ട്ടു​ക​ളാ​ണ് ഇ​പ്ര​കാ​രം ചേ​ർ​ത്ത​ത്.

ഇ​തു​സം​ബ​ന്ധി​ച്ച് മ​ണ്ണു​ത്തി പോ​ലീ​സ് സ്റ്റേ​ഷ​നി​ലും തൃ​ശൂ​ർ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്കും പ​രാ​തി​ന​ൽ​കി​യെ​ങ്കി​ലും യാ​തൊ​രു മ​റു​പ​ടി​യും ന​ൽ​കി​യി​ല്ല. വി​വ​രാ​വ​കാ​ശ​പ്ര​കാ​രം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് അ​പേ​ക്ഷ ന​ൽ​കി​യെ​ങ്കി​ലും നി​ര​സി​ച്ചു. കേ​സെ​ടു​ക്കാ​ൻ ആ​കി​ല്ലെ​ന്ന് ഈ ​നി​മി​ഷം​വ​രെ പ​രാ​തി​ക്കാ​ര​നാ​യ ത​ന്നെ പോ​ലീ​സ് അ​റി​യി​ച്ചി​ട്ടി​ല്ലെ​ന്നും പ്ര​താ​പ​ൻ പ​റ​ഞ്ഞു.

Latest News

Up