x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​തി​ജീ​വി​ത​യു​ടെ വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി​യ കേ​സ്; സ​ന്ദീ​പ് വാ​ര്യ​ർ മു​ൻ​കൂ​ർ ജാ​മ്യ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചു


Published: December 1, 2025 05:23 PM IST | Updated: December 1, 2025 05:26 PM IST

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്ക്കെ​തി​രെ പീ​ഡ​ന പ​രാ​തി ന​ൽ​കി​യ യു​വ​തി​യു​ടെ വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി​യെ​ന്ന കേ​സി​ൽ സ​ന്ദീ​പ് വാ​ര്യ​ർ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ന​ൽ​കി. തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ കോ​ട​തി​യി​ലാ​ണ് സ​ന്ദീ​പ് മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ന​ൽ​കി​യ​ത്.

കേ​സി​ലെ നാ​ലാം പ്ര​തി​യാ​ണ് സ​ന്ദീ​പ് വാ​ര്യ​ർ. കോ​ട​തി പ​റ​യു​ന്ന ഏ​ത് ഉ​പാ​ധി​യും അം​ഗീ​ക​രി​ക്കും. അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കു​മെ​ന്നും ജാ​മ്യ​ർ​ജി​യി​ൽ പ​റ​യു​ന്നു. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യു​ടെ അ​ഭി​ഭാ​ഷ​ക​നാ​ണ് സ​ന്ദീ​പി​നാ​യും മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ന​ൽ​കി​യ​ത്.

അ​തേ​സ​മ​യം സ​ന്ദീ​പ് വാ​ര്യ​രെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഡി​വൈ​എ​ഫ്ഐ പാ​ല​ക്കാ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​സി.റി​യാ​സു​ദ്ദീ​ൻ ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കി. നേ​ര​ത്തെ കേ​സി​ൽ രാ​ഹു​ൽ ഈ​ശ്വ​റി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

 

Tags : sandeep warrier anticipatory bail court thiruvananthapuram

Recent News

Up