Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Drinking Water

Wayanad

ത​ട​യ​ണ​ക​ൾ​ക്ക് ഷ​ട്ട​ർ ഇ​ടാ​ത്ത​ത് കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​ന് കാ​ര​ണ​മാ​കു​ന്നു

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ക​ല്ലൂ​ർ പു​ഴ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ത​ട​യ​ണ​ക​ൾ​ക്ക് ഷ​ട്ട​ർ സ്ഥാ​പി​ക്കാ​ത്ത​ത് മാ​ത​മം​ഗ​ലം, മ​ണ്ണൂ​ർ​ക്കു​ന്ന്, ചു​ണ്ട​ക്ക​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​ന് കാ​ര​ണ​മാ​കു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ ത​ട​യ​ണ​ക​ൾ​ക്ക് ഷ​ട്ട​ർ ഇ​ട്ട​തി​നാ​ൽ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ വേ​ന​ലി​ൽ കു​ടി​വെ​ള്ള​ക്ഷാ​മം അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

ഈ ​വ​ർ​ഷം പാ​ലം നി​ർ​മാ​ണം ചൂ​ണ്ടി​ക്കാ​ട്ടി ചെ​ക് ഡാ​മു​ക​ളി​ൽ ഷ​ട്ട​ർ ഇ​ടാ​ൻ ചെ​റു​കി​ട ജ​ല​സേ​ച​ന വ​കു​പ്പ് അ​നു​മ​തി നി​ഷേ​ധി​ച്ച​താ​ണ് കു​ടി​വെ​ള്ള​പ്ര​ശ്ന​ത്തി​ന് ഇ​ട​യാ​ക്കു​ന്ന​ത്. മ​ണ്ണൂ​ർ​ക്കു​ന്നി​ലെ ജ​ല​നി​ധി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ കി​ണ​റു​ക​ളി​ൽ വെ​ള്ളം വ​ൻ​തോ​തി​ൽ കു​റ​ഞ്ഞ​താ​യി നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ന​ന്പി​ക്കൊ​ല്ലി ത​ട​യ​ണ​യി​ൽ കൃ​ഷി ആ​വ​ശ്യം മു​ൻ​നി​ർ​ത്തി ഷ​ട്ട​ർ സ്ഥാ​പി​ച്ച​തും ക​ല്ലൂ​ർ പു​ഴ​യു​ടെ താ​ഴ്ന്ന ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് ജ​ല​പ്ര​വാ​ഹം കു​റ​യു​ന്ന​തി​ന് കാ​ര​ണ​മാ​യി.
കു​ടി​വെ​ള്ള​പ്ര​ശ്നം കൂ​ടു​ത​ൽ രൂ​ക്ഷ​മാ​കാ​തി​രി​ക്കു​ന്ന​തി​ന് അ​ധി​കൃ​ത​ർ സ​ത്വ​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

District News

രാ​മ​ങ്ക​രി മു​ട്ടാ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പൈ​പ്പു​ക​ൾ പൊ​ട്ടി കു​ടി​വെ​ള്ളം പാ​ഴാ​കു​ന്നു

രാ​മ​ങ്ക​രി: വേ​ന​ലി​ൽ കു​ടി​വെ​ള്ളം കി​ട്ടാ​തെ ജ​നം നെ​ട്ടോ​ട്ടം ന​ട​ത്തു​മ്പോ​ൾ രാ​മ​ങ്ക​രി, മു​ട്ടാ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ പൈ​പ്പ് പൊ​ട്ടി ആ​യി​ര​ക്ക​ണ​ക്കി​ന് ലി​റ്റ​ർ വെ​ള്ളം ദി​നം പ്ര​തി പാ​ഴാ​കു​ന്നു. മി​ത്ര​ക്ക​രി പ​ള്ളി റോ​ഡി​ൽ ഹൈ​സ്ക്കൂ​ളി​ന് സ​മീ​പ​വും രാ​മ​ങ്ക​രി പ​ഞ്ചാ​യ​ത്ത് എ​സി റോ​ഡി​ലെ മാ​മ്പു​ഴ​ക്ക​രി ജം​ഗ്ഷ​ന് സ​മീ​പ​വും, രാ​മ​ങ്ക​രി ര​ണ്ടാം വാ​ർ​ഡി​ൽ ചേ​ന്നാ​ട്ട്ശ്ശേ​രി ഭാ​ഗം എ​ന്നി​ങ്ങ​നെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് വെ​ള്ളം ആ​ഴ്ച​ക​ളാ​യി പാ​ഴാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ​തേ തു​ട​ർ​ന്ന് മി​ത്ര​ക്ക​രി, മാ​മ്പു​ഴ​ക്ക​രി ഭാ​ഗ​ങ്ങ​ളി​ൽ കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​യി​ട്ടു​ണ്ട്.

പൈ​പ്പു​ക​ൾ ദി​വ​സ​ങ്ങ​ളാ​യി പൊ​ട്ടി​ക്കി​ട​ക്കു​ന്ന​തി​നാ​ൽ ഹൗ​സ് ക​ണ​ക്ഷ​നു​ക​ളി​ൽ പോ​ലും ക​ല​ങ്ങി​യ​തും ചെ​ളി​ക​ല​ർ​ന്ന​തു​മാ​യ വെ​ള്ള​മാ​ണ് ല​ഭി​ക്കു​ന്ന​ത്. അ​തി​നാ​ൽ ഇ​ത് ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്നും വെ​ള്ളം വി​ല​കൊ​ടു​ത്തു വാ​ങ്ങി​യാ​ലാ​ണ് പി​ടി​ച്ചു നി​ല്ക്കാ​ൻ ക​ഴി​യു​ന്ന​തെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു. സം​ഭ​വം പ​ല പ്രാ​വി​ശ്യം അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി​യെ​ങ്കി​ലും ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ഇ​വ​ർ ത​യ്യാ​റാ​കു​ന്നി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. ദി​വ​സ​വും നൂ​റ് ക​ണ​ക്കി​ന് രൂ​പ കു​ടി​വെ​ള്ള​ത്തി​ന് മാ​ത്ര​മാ​യി ക​ണ്ടെ​ത്തി​യാ​ൽ മാ​ത്ര​മെ ക​ഴി​യാ​ൻ സാ​ധി​ക്കു എ​ന്ന​താ​ണ് നി​ല​വി​ലെ സ്ഥി​തി. പ്ര​ശ്ന​ത്തി​ന് അ​ടി​യ​ന്തി​ര പ​രി​ഹാ​രം കാ​ണാ​ൻ അ​ധി​കൃ​ത​ർ ത​യ്യാ​റാ​ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

District News

ദേ​ശീ​യ​പാ​ത​യി​ൽ മാ​സ​ങ്ങ​ളാ​യി കു​ടി​വെ​ള്ളം പാ​ഴാ​കു​ന്നു; ന​ട​പ​ടിയെടുക്കാ​തെ അ​ധി​കൃ​ത​ർ

വാ​ടാ​ന​പ്പി​ള്ളി: ഏ​ങ്ങ​ണ്ടി​യൂ​ർ ഏ​ത്താ​യി ദേ​ശീ​യ​പാ​ത​യി​ൽ കു​ടി​വെ​ള്ളം പാ​ഴാ​കു​ന്നു. ഒ​ട്ടേ​റെ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന ദേ​ശീ​യ​പാ​ത സ​ർ​വീ​സ് റോ​ഡി​ലാ​ണ് വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി മാ​സ​ങ്ങ​ളാ​യി കു​ടി​വെ​ള്ളം പാ​ഴാ​യി​പ്പോ​കു​ന്ന​ത്.
പൈ​പ്പ് പൊ​ട്ടി​യ​തു​മൂ​ലം റോ​ഡി​ൽ വ​ലി​യ കു​ഴി​ക​ളാ​ണു രൂ​പ​പ്പെ​ട്ട​ത്. ഇ​തു​മൂ​ലം ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​തു പ​തി​വാ​ണ്. ദേ​ശീ​യ​പാ​ത​യി​ലു​ള്ള കു​ടി​വെ​ള്ള പൈ​പ്പി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തേ​ണ്ട​തു ദേ​ശീ​യ​പാ​ത ക​രാ​ർ ക​മ്പ​നി​യെ​ന്നാ​ണ് വാ​ട്ട​ർ അ​ഥോ​റി​റ്റി പ​റ​യു​ന്ന​ത്.

ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​ർ ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്നു​ണ്ടെ​ങ്കി​ലും ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ത​യാ​റാ​കു​ന്നി​ല്ല. രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള​ക്ഷാ​മം നേ​രി​ടു​ന്ന മേ​ഖ​ല​യാ​ണി​ത്. ഇ​പ്പോ​ഴും ഇ​വി​ട​ങ്ങ​ളി​ൽ കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​ണ്. അ​ടി​യ​ന്ത​ര​മാ​യി കു​ടി​വെ​ള്ള പൈ​പ്പി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി പ്ര​ദേ​ശ​ത്തെ കു​ടി​വെ​ള്ള​ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​ൻ ല​ത്തീ​ഫ് കെ​ട്ടു​മ്മ​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Kerala

ശു​ദ്ധ​ജ​ല​വി​ത​ര​ണ​ത്തി​ൽ നി​ശ​ബ്ദ​വി​പ്ല​വം; 77.9 ദ​ശ​ല​ക്ഷം കു​ടും​ബ​ങ്ങ​ളി​ൽ കു​ടി​വെ​ള്ള​മെ​ത്തി

കൊ​ച്ചി: കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ജ​ൽ ജീ​വ​ൻ മി​ഷ​ന്‍റെ (ജെ​എം​എം) ഭാ​ഗ​മാ​യി രാ​ജ്യ​ത്തെ 77.9 ദ​ശ​ല​ക്ഷം ഗ്രാ​മീ​ണ കു​ടും​ബ​ങ്ങ​ളി​ൽ കു​ടി​വെ​ള്ള​മെ​ത്തി. ശു​ദ്ധ​ജ​ലം വീ​ടു​ക​ളി​ലെ​ത്തി​ക്കാ​നാ​യ​ത് ജ​ല​ജ​ന്യ രോ​ഗ​ങ്ങ​ൾ കു​റ​യ്ക്കു​ന്ന​തി​ന് കാ​ര​ണ​മാ​യെ​ന്നും കേ​ന്ദ്ര​സ​ർ​ക്കാ​ർ പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

എ​ല്ലാ ഗ്രാ​മീ​ണ വീ​ടു​ക​ളി​ലും കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കു​ന്ന​തി​ന് 2019 ഓ​ഗ​സ്റ്റി​ലാ​ണ് ജെ​എം​എം പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്. ആ​രം​ഭ​ഘ​ട്ട​ത്തി​ൽ 17 ശ​ത​മാ​നം കു​ടും​ബ​ങ്ങ​ളി​ലാ​ണ് കു​ടി​വെ​ള്ള ക​ണ​ക്ഷ​നു​ക​ൾ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​പ്പോ​ൾ അ​തു ല​ക്ഷ്യ​ത്തി​ലേ​ക്ക​ടു​ക്കു​ക​യാ​ണ്.

വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ സ്കൂ​ളു​ക​ളി​ലും അ​ങ്ക​ണ​വാ​ടി​ക​ളി​ലും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പൈ​പ്പു​വ​ഴി കു​ടി​വെ​ള്ളം എ​ത്തി​ക്കു​ന്നു​ണ്ട്. വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ശു​ചി​ത്വ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ക, ഹാ​ജ​ർ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, മെ​ച്ച​പ്പെ​ട്ട പ​ഠ​നാ​നു​ഭ​വ​ങ്ങ​ൾ ന​ൽ​കു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ൾ സാ​ധ്യ​മാ​ക്കു​ന്ന​തി​നും ജെ​ജെ​എം പ​ദ്ധ​തി സ​ഹാ​യ​മാ​യി​ട്ടു​ണ്ട്.

ചി​ല സം​സ്ഥാ​ന​ങ്ങ​ളി​ൽ ജ​ൽ​ജീ​വ​ൻ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​ൽ പി​ന്നി​ലാ​ണെ​ന്നും റി​പ്പോ​ർ​ട്ട് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ലെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണം പ​ദ്ധ​തി​യു​ടെ വി​ജ​യ​ത്തി​ന് ആ​വ​ശ്യ​മാ​ണെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

District News

കു​ടി​വെ​ള്ള​ത്തി​ന്‍റെ പേ​രി​ൽ ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​ർ 20 വ​ർ​ഷം ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ച്ചു: റെ​ജി ചെ​റി​യാ​ൻ

ച​മ്പ​ക്കു​ളം: കു​ടി​വെ​ള്ളം ന​ൽ​കാ​മെ​ന്ന് വാ​ഗ്ദാ​നം ന​ൽ​കി കു​ട്ട​നാ​ട്ടി​ലെ മു​ഴു​വ​ൻ ജ​ന​ങ്ങ​ളെ​യും ഇ​ട​തു​പ​ക്ഷ എം ​എ​ൽഎമാ​ർ ഇ​രു​പ​തുവ​ർ​ഷ​മാ​യി ക​ബ​ളി​പ്പി​ക്കു​കയാണെന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് വൈ​സ് ചെ​യ​ർ​മാ​ൻ റെ​ജി ചെ​റി​യാ​ൻ.


പു​ളി​ങ്കു​ന്ന് മ​ണ്ഡ​ലം നി​ശാ ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സംഗിക്കുകയായിരുന്നു അദ്ദേഹം. ലാ​ലി​ച്ച​ൻ മ​ര്യാ​ല​യം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​സ് കോ​യി​പ്പ​ള്ളി മുഖ്യപ്രഭാഷണം നടത്തി.


ഉ​ന്ന​താ​ധി​കാരസ​മി​തി​യം​ഗ​ം സ​ണ്ണി തോ​മ​സ് ക​ള​ത്തിൽ, നി​യോ​ജ​ക​മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ ജോ​ബി​ൾ പെ​രു​മാ​ൾ, ലാ​ൽ വ​യ​ലാ​ർ, അ​രു​ൺ ഫി​ലി​പ്പ്, ജോ​സ്കു​ട്ടി പു​ളി​ങ്കു​ന്ന്, സാ​ബു കോ​യി​പ്പ​ള്ളി, കു​ഞ്ഞു​മോ​ൻ പു​ത്ത​ൻ​പു​ര, ജോ​ണ​പ്പ​ൻ തൈ​ത്ത​റ, ബി​ൻ​സ​ൺ, ബി​ജു​ തോ​മ​സ്, സോ​ണി പു​ത്ത​ൻ​പു​ര, സി​ബി​ച്ച​ൻ മൈ​ലാ​ത​റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Up