Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ginger Harvest

Palakkad

പ​തി​വി​ലും നേ​രത്തേ ഇ​ഞ്ചി വി​ള​വെ​ടു​പ്പ്: ചു​ക്കി​നു വി​ല​യി​ടി​ഞ്ഞ​തി​ൽ ആ​ശ​ങ്ക

നെ​ന്മാ​റ: തി​രു​വ​ഴി​യാ​ട്, പാ​ളി​യ​മം​ഗ​ലം, മ​രു​ത​ഞ്ചേ​രി, ക​രി​മ്പാ​റ മേ​ഖ​ല​ക​ളി​ലെ ഇ​ഞ്ചി​പ്പാ​ട​ങ്ങ​ളി​ൽ വി​ള​വെ​ടു​പ്പ് ആ​രം​ഭി​ച്ചു.

പ​തി​വു​സ​മ​യ​ത്തേ​ക്കാ​ൾ ഏ​ക​ദേ​ശം ഒ​രു​മാ​സം​മു​ൻ​പേ​യാ​ണ് ഈ ​വ​ർ​ഷം വി​ള​വെ​ടു​പ്പി​നു തു​ട​ക്ക​മാ​യ​ത്.

പ​ച്ച ഇ​ഞ്ചി വി​പ​ണി​യി​ലേ​ക്കും ചു​ക്ക് നി​ർ​മാ​ണ​ത്തി​നു​മാ​യാ​ണ് നി​ല​വി​ൽ വി​ള​വെ​ടു​പ്പു ന​ട​ക്കു​ന്ന​ത്.

വി​വി​ധ​ത​രം രോ​ഗ​ബാ​ധ​യും കീ​ടാ​ക്ര​മ​ണ​വും മൂ​ലം ഉ​ത്പാ​ദ​ന​ത്തി​ൽ കു​റ​വ് അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ടെ​ന്ന് പ്ര​ദേ​ശ​ത്തെ പ്ര​മു​ഖ ക​ർ​ഷ​ക​നാ​യ കു​റു​മ്പൂ​ർ എ. ​ഷാ​ഹു​ൽ പ​റ​ഞ്ഞു. ഏ​ക്ക​റി​ന് 45,000 മു​ത​ൽ 50,000 രൂ​പ വ​രെ പാ​ട്ടം ന​ൽ​കി ഭൂ​മി എ​ടു​ത്താ​ണ് ക​ർ​ഷ​ക​ർ ഇ​ഞ്ചി​കൃ​ഷി ന​ട​ത്തു​ന്ന​ത്. പെ​രു​മ്പാ​വൂ​ർ, കോ​ത​മം​ഗ​ലം മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള ക​ർ​ഷ​ക​രാ​ണ് ജി​ല്ല​യി​ൽ വ്യാ​പ​ക​മാ​യി ഭൂ​മി പാ​ട്ട​ത്തി​നെ​ടു​ത്ത് ഇ​ഞ്ചി കൃ​ഷി​യി​റ​ക്കി​യി​രി​ക്കു​ന്ന​ത്.

മാ​ർ​ക്ക​റ്റി​ലേ​ക്കു​ള്ള പ​ച്ച​ഇ​ഞ്ചി​യു​ടെ നീ​ക്കം കു​റ​വാ​യി​രി​ക്കെ ഏ​ക​ദേ​ശം 90 ശ​ത​മാ​നം ഇ​ഞ്ചി​യും ചു​ക്കാ​ക്കി വി​പ​ണ​നം ചെ​യ്യു​ന്ന​താ​ണ് പ​തി​വ്.

കൂ​ടു​ത​ൽ കാ​ലം സൂ​ക്ഷി​ക്കാ​നും വി​പ​ണി വി​ല ഉ​യ​രു​ന്ന​ത് വ​രെ സം​ഭ​രി​ക്കാ​നും ക​ഴി​യു​ന്ന​തി​നാ​ലാ​ണ് ക​ർ​ഷ​ക​ർ ചു​ക്ക് നി​ർ​മാ​ണ​ത്തി​ന് മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​ത്.

ഇ​പ്പോ​ൾ വി​പ​ണി​യി​ൽ ചു​ക്കി​ന് കി​ലോ​യ്ക്ക് 250 മു​ത​ൽ 270 രൂ​പ വ​രെ​യും, പ​ച്ച ഇ​ഞ്ചി​ക്ക് 45 മു​ത​ൽ 50 രൂ​പ വ​രെ​യും ല​ഭി​ക്കു​ന്ന​താ​യി വ്യാ​പാ​രി​ക​ൾ അ​റി​യി​ച്ചു. മു​ൻ​വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഇ​ഞ്ചി​ക്കും ചു​ക്കി​നും ഈ ​വ​ർ​ഷം വി​ല വ​ർ​ധി​ച്ചി​രി​ക്കു​ന്ന​ത് ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സ​മാ​യി​ട്ടു​ണ്ട്.

ക​ർ​ഷ​ക​രു​ടെ പാ​ട​ങ്ങ​ളി​ൽ​ത​ന്നെ വ്യാ​പാ​രി​ക​ൾ =വാ​ഹ​ന​ങ്ങ​ളു​മാ​യെ​ത്തി പ​ച്ച ഇ​ഞ്ചി​യും ചു​ക്കും വാ​ങ്ങു​ന്ന്ക​ർ​ഷ​ക​ർ​ക്ക് സൗ​ക​ര്യ​മാ​യി.

മൂ​ന്നേ​ക്ക​റി​ൽ ഇ​ഞ്ചി​കൃ​ഷി ചെ​യ്താ​ലും രോ​ഗ​ബാ​ധ​യും കീ​ടാ​ക്ര​മ​ണ​വും മൂ​ലം അ​ര​യേ​ക്ക​ർ മു​ത​ൽ ഒ​രേ​ക്ക​ർ വ​രെ​യു​ള്ള വി​സ്തൃ​തി​യി​ലെ വി​ള​വ് ന​ഷ്ട​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യി​രു​ന്ന​താ​യും ക​ർ​ഷ​ക​ർ പ​റ​യു​ന്നു.

Latest News

Up