Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gurudev Charitam

Thrissur

ഗു​രു​ദേ​വ​ച​രി​തം ആ​ട്ട​ക്ക​ഥ അ​ര​ങ്ങേ​റി

കൊ​ടു​ങ്ങ​ല്ലൂ​ർ: മ​നു​ഷ്യ​രി​ലെ സാ​ഹോ​ദ​ര്യ​ത്തെ തൊ​ട്ടു​ണ​ർ​ത്തി ഗു​രു​ദേ​വച​രി​തം ആ​ട്ട​ക്ക​ഥ രം​ഗ​ത്ത​വ​ത​രി​പ്പി​ച്ചു. ശ്രീ​നാ​രാ​യ​ണ ദ​ർ​ശ​ന​ങ്ങ​ളു​ടെ പൊ​രു​ൾ ല​ളി​ത​മാ​യി പ​റ​ഞ്ഞാ​ണ് മ​ഹാ​ക​വി കൊ​ടു​ങ്ങ​ല്ലൂ​ർ കു​ഞ്ഞു​ക്കു​ട്ട​ൻ ത​മ്പു​രാ​ൻ സ്ക്വ​യ​റി​ൽ തെ​ളി​യി​ച്ച ക​ളി​വി​ള​ക്കി​നു മു​ന്നി​ൽ ആ​ട്ട​ക്ക​ഥ​യ​വ​ത​രി​പ്പി​ച്ച​ത്. ഗു​രു​ദേ​വ​ന്‍റെ ജ​ന​ന​വും ജീ​വി​ത​വും പ്ര​മേ​യ​മാ​ക്കി പ്ര​ഫ.ആ​ർ.​പി. മേ​നോ​നാ​ണ് ആ​ട്ട​ക്ക​ഥ ര​ചി​ച്ച​ത്.

ക​ലാ​നി​ല​യം മ​നോ​ജ്, ക​ലാ​നി​ല​യം സു​ന്ദ​ര​ൻ, പ്ര​ദീ​പ് രാ​ജ​പാ​റ​ക്ക​ട​വ്, ക​ലാ​മ​ണ്ഡ​ലം ആ​ദി​ത്യ​ൻ, ക​ലാ​മ​ണ്ഡ​ലം ഗോ​കു​ൽ, ക​ലാ​നി​ല​യം സൂ​ര​ജ് എ​ന്നി​വ​രാ​ണ് വേ​ഷ​മി​ട്ട​ത്. ക​ലാ​നി​ല​യം രാ​മ​കൃ​ഷ്ണ​ൻ ക​ലാ​മ​ണ്ഡ​ലം വാ​സു​ദേ​വ​ൻ എ​ന്നി​വ​ർ സം​ഗീ​തം ന​ൽ​കി. ക​ലാ​മ​ണ്ഡ​ലം ശി​വ​ദാ​സ​ൻ, ക​ലാ​മ​ണ്ഡ​ലം അ​മ​ർ​നാ​ഥ് എ​ന്നി​വ​ർ വാ​ദ്യ​ത്തി​ൽ തി​ള​ങ്ങി.

രം​ഗ​ഭൂ​ഷ ഇ​രി​ങ്ങാ​ല​ക്കു​ട​യാ​ണ് ച​മ​യം ഒ​രു​ക്കി​യ​ത്. സം​വി​ധാ​നം ഇ​രി​ങ്ങാ​ല​ക്കു​ട ടി.​ വേ​ണു​ഗോ​പാ​ൽ.

ഗു​രു​ദേ​വ​ച​രി​തം ആ​ട്ട​ക്ക​ഥ​യു​ടെ ഉ​ദ്ഘാ​ട​നം ശി​വ​ഗി​രി മ​ഠ​ത്തി​ലെ സ്വാ​മി ദി​വ്യാ​ന​ന്ദ​ഗി​രി നി​ർ​വ​ഹി​ച്ചു. പ്ര​ഫ. ചെ​ന്താ​മ​രാ​ക്ഷ​ൻ അ​ധ്യ​ക്ഷ​നാ​യി. സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​ജി. ശി​വാ​ന​ന്ദ​ൻ, പ്ര​ഫ.ആ​ർ.​പി. മേ​നോ​ൻ, ഗി​രീ​ഷ് ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഹ​രി തേ​ജ​സ്, അ​ഡ്വ.ടി.​പി. അ​രു​ൺ കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Latest News

Up