Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Harvesting

Palakkad

കൊ​യ്ത്തി​നൊ​രു കൈ​ത്താ​ങ്ങു​മാ​യി നി​റ​യു​ടെ കൊ​യ്ത്തുയ​ന്ത്ര​ങ്ങ​ൾ

ആ​ല​ത്തൂ​ർ: കൊ​യ്ത്തി​നൊ​രു കൈ​ത്താ​ങ്ങു​മാ​യി നി​റ​യു​ടെ കൊ​യ്ത്തു​യ​ന്ത്ര​ങ്ങ​ൾ ര​ണ്ടാം​വി​ള കൊ​യ്ത്തി​നാ​യി വ​യ​ലു​ക​ളി​ലേ​ക്കെ​ത്തു​ന്നു.

നി​റ ഹ​രി​ത​മി​ത്ര സൊ​സൈ​റ്റി മു​ഖേ​നെ ട്രാ​ക്ട​ർ കൊ​യ്ത്തു യ​ന്ത്ര​ങ്ങ​ൾ മ​ണി​ക്കൂ​റി​നു 1600 രൂ​പ നി​ര​ക്കി​ലും ട്രാ​ക്ട​ർ ഗ്രി​പ്പ് യ​ന്ത്ര​ങ്ങ​ൾ 1800 രൂ​പ നി​ര​ക്കി​ലും ചെ​യി​ൻ യ​ന്ത്ര​ങ്ങ​ൾ 2400 രൂ​പ നി​ര​ക്കി​ലും ല​ഭി​ക്കും. നെ​ല്ല് കാ​റ്റ​ത്തി​ടു​ന്ന വി​ന്നോ​വ​ർ 1000 രൂ​പ ദി​വ​സ​വാ​ട​ക​ക്കും ല​ഭ്യ​മാ​വും. ത​ദ്ദേ​ശീ​യ​രി​ൽ​നി​ന്നും അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​മു​ള്ള യ​ന്ത്ര​ങ്ങ​ളും ഉ​ൾ​പ്പെ​ടെ 55 യ​ന്ത്ര​ങ്ങ​ളാ​ണ് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

കെ.​ഡി. പ്ര​സേ​ന​ൻ എം​എ​ൽ​എ യു​ടെ നി​യോ​ജ​ക​മ​ണ്ഡ​ലം സ​മ​ഗ്ര കാ​ർ​ഷി​ക വി​ക​സ​ന പ​ദ്ധ​തി​യാ​യ നി​റ ഹ​രി​ത​മി​ത്ര സൊ​സൈ​റ്റി മു​ഖേ​ന കൊ​യ്ത്തു​വ​ണ്ടി​ക​ൾ ക​ർ​ഷ​ക​ർ​ക്കാ​യി എ​ത്തി​ക്കു​ന്ന​ത്.

അ​ന്യ​സം​സ്ഥാ​ന കൊ​യ്ത്തു​വ​ണ്ടി​ക​ൾ ക​ർ​ഷ​ക​രി​ൽ​നി​ന്നും കൂ​ടി​യ നി​ര​ക്ക് വാ​ട​ക​യാ​യി വാ​ങ്ങു​ന്ന​തു കു​റ​യ്ക്കാ​നാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ക​ഴി​ഞ്ഞ പ​ത്തു​വ​ർ​ഷ​മാ​യി കൊ​യ്ത്തു​യ​ന്ത്ര​ങ്ങ​ളു​ടെ നി​ര​ക്ക് പി​ടി​ച്ചു​നി​ർ​ത്താ​ൻ നി​റ ‌പ​ദ്ധ​തി​യി​ലൂ​ടെ ക​ഴി​ഞ്ഞി​ട്ടു​ണ്ട്.
നി​ര​ക്ക് പ്ര​ഖ്യാ​പി​ക്കു​ന്ന​തു മൂ​ലം അ​ത​നു​സ​രി​ച്ചു കൊ​യ്ത്തു​യ​ന്ത്ര​ങ്ങ​ളു​ടെ വാ​ട​ക​നി​ര​ക്ക് കു​റ​യ്ക്കാ​ൻ അ​ന്യ​സം​സ്ഥാ​ന യ​ന്ത്ര ഉ​ട​മ​ക​ൾ നി​ർ​ബ​ന്ധി​ത​രാ​യി​രു​ന്നു. നി​റ​യു​ടെ യ​ന്ത്ര​ങ്ങ​ൾ ആ​വ​ശ്യ​മു​ള്ള ക​ർ​ഷ​ക​ർ മേ​ഖ​ല കോ- ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രെ ബ​ന്ധ​പ്പെ​ട​ണം.

Latest News

Up