Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Health Seminar

Alappuzha

ആ​രോ​ഗ്യ സെ​മി​നാ​ർ

മു​ഹ​മ്മ: കൊ​ച്ച​നാ​കു​ള​ങ്ങ​ര റ​സി​ഡന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രോ​ഗ്യ സെ​മി​നാ​റും സൗ​ജ​ന്യ വൈ​ദ്യ പ​രി​ശോ​ധ​ന​യും ന​ട​ന്നു. പ്ര​ഫ. സോ​മ​ൻ​പി​ള്ള​യു​ടെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് സോ​മ​ൻ പി​ള്ള​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളാ​യ ഡോ​ക്ട​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്യാന്പ് ന​ട​ത്തി​യ​ത്.

സോ​മ​ൻ​പി​ള്ള​യു​ടെ ഭാ​ര്യ ല​ക്ഷ്മി ദേ​വി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് എ​ൻ.​ സു​ധാ​ക​രപ്പണി​ക്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ.​എ​സ്. ​ജ​യ​കൃ​ഷ്ണ​ൻ, ഡോ.​എ​സ്.​ രാ​ജ് കൃ​ഷ്ണ​ൻ, ഡോ.​എം.​ആ​ർ. ര​ശ്മി, ഡോ. ​മാ​ന​സ കൃ​ഷ്ണ, ശ്യാ​മ​ളാം​ഗ​ൻ​നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Up