Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Intersections Closed

Alappuzha

ഇ​ട​റോ​ഡു​ക​ൾ അ​ട​ച്ചു; ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തി​ൽ ജ​നം ന​ട്ടം തി​രി​യു​ന്നു

കാ​യം​കു​ളം: ഇ​ട​റോ​ഡു​ക​ൾ അ​ട​ച്ചി​ട്ട് ദേ​ശീ​യ​പാ​ത ആ​റു​വ​രി പാ​ത​യാ​ക്കാ​നു​ള്ള നി​ർ​മാ​ണം ന​ട​ത്തു​ന്ന​ത് ജ​ന​ങ്ങ​ളെ ദു​രി​ത​ത്തി​ലാ​ക്കു​ന്നു. സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ അ​ട​ക്കം ഏ​തു​വ​ഴി യാ​ത്ര ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ ന​ട്ടം തി​രി​യു​ക​യാ​ണ്.

കാ​യം​കു​ളം പു​തി​യി​ടം ക്ഷേ​ത്ര ജം​ഗ്‌​ഷ​നി​ൽനി​ന്നും പ​ടി​ഞ്ഞാ​റോ​ട്ട് വ​ന്ന് ക​മ​ലാ​ല​യം ജം​ഗ്ഷ​ൻ ക്രോ​സ് ചെ​യ്ത് പു​തു​പ്പ​ള്ളി റോ​ഡി​ലേ​ക്ക് ക​ട​ക്കാ​ൻ ക​ഴി​യി​ല്ല. ഇ​വി​ടെ കോ​ട്ട കെ​ട്ടു​ന്ന​പോ​ലെ അ​ട​ച്ചു.

തെ​ക്കോ​ട്ട് മാ​റി കെപിഎസി ജം​ഗ്ഷ​നിലെത്തി​യശേ​ഷം അ​വി​ടെനി​ന്ന് യു ​ടേ​ൺ എ​ടു​ത്ത് സ​ർ​വീസ് റോ​ഡുവ​ഴി വ​ന്നാ​ലേ പു​തു​പ്പ​ള്ളി ഭാ​ഗ​ത്തേ​ക്കു പോ​കാ​ൻ ക​ഴി​യൂ.

ജിഡിഎം ​വ​ഴി​യു​ള്ള റോ​ഡി​ന്‍റെ തി​ര​ക്കു​ക​ൾ ക​ണ​ക്കി​ലെ​ടു​ത്താ​ൽ പു​തു​പ്പ​ള്ളി ഭാ​ഗ​ത്തേ​ക്ക് യാ​ത്ര കൂ​ടു​ത​ൽ ദു​ഷ്ക​ര​മാ​കും. ജിഡി എം ക​ഴി​ഞ്ഞാ​ൽ പി​ന്നെ അ​ടി​പ്പാ​ത ഉ​ള്ള​ത് കു​ന്ന​ത്താ​ലു​മ്മൂ​ട് ജം​ഗ്ഷ​നി​ലെ വീ​തി​കു​റ​ഞ്ഞ അ​ടി​പ്പാ​ത​യാ​ണ് എ​ന്ന​തും ആ​ശ​ങ്ക​വ​ർ​ധി​പ്പി​ക്കു​ക​യാ​ണ്.

Latest News

Up