Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Junction

Kottayam

അ​​ന​​ധി​​കൃ​​ത പാ​​​ര്‍ക്കിം​​​ഗ് മൂലം ക​​​റു​​​ക​​​ച്ചാ​​​ല്‍ ജം​​​ഗ്ഷ​​​ന്‍ കു​​​രു​​​ക്കി​​​ല്‍

ക​​​റു​​​ക​​​ച്ചാ​​​ല്‍: വാ​​​ഹ​​​ന​​​വു​​​മാ​​​യി ഇ​​​റ​​​ങ്ങി​​​യാ​​​ല്‍ ക​​​റു​​​ക​​​ച്ചാ​​​ല്‍ പ​​​ട്ട​​​ണം ക​​​ട​​​ന്നു​​കി​​​ട്ട​​​ണ​​​മെ​​​ങ്കി​​​ല്‍ വി​​​യ​​​ര്‍ക്ക​​​ണം. ആ​​​ഘോ​​​ഷ സീ​​​സ​​​ണ്‍ കൂ​​​ടി​​​യാ​​​യാ​​​ല്‍ പ​​​റ​​​യു​​​ക​​​യും വേ​​​ണ്ട. ടൗ​​​ണി​​​ലെ അ​​ന​​ധി​​കൃ​​ത പാ​​​ര്‍ക്കിം​​​ഗും ഗ​​​താ​​​ഗ​​​തം നി​​​യ​​​ന്ത്രി​​​ക്കാ​​​ന്‍ ആ​​​വ​​​ശ്യ​​​ത്തി​​​ന് പോ​​​ലീ​​​സ് ഇ​​​ല്ലാ​​​ത്ത​​​തു​​​മാ​​​ണ് കു​​​രു​​​ക്ക് രൂ​​​ക്ഷ​​​മാ​​​കാ​​​നു​​​ള്ള പ്ര​​​ധാ​​​ന കാ​​​ര​​​ണ​​​മെ​​​ന്നാ​​​ണ് ജ​​​ന​​​ങ്ങ​​​ൾ പ​​​റ​​​യു​​​ന്ന​​​ത്.

സെ​​​ന്‍ട്ര​​​ല്‍ ജം​​​ഗ്ഷ​​​നാ​​​ണ് കു​​​രു​​​ക്കി​​​ന്‍റെ കേ​​​ന്ദ്രം. ഡി​​​വൈ​​​ഡ​​​റു​​​ക​​​ള്‍ വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ ഇ​​​ടി​​​ച്ചുത​​​ക​​​ര്‍ന്ന​​​തോ​​​ടെ വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ പോ​​​കു​​​ന്ന​​​ത് തോ​​​ന്നും​​​പ​​​ടി​​​യാ​​​ണ്. ത​​​ല​​​ങ്ങും വി​​​ല​​​ങ്ങും വ​​​ണ്ടി​​​ക​​​ള്‍ എ​​​ത്തു​​​ന്ന​​​തോ​​​ടെ എ​​​പ്പോ​​​ഴും കു​​​രു​​​ക്കാ​​​ണ്. ജം​​​ഗ്ഷ​​​ന്‍ ന​​​വീ​​​ക​​​ര​​​ണ​​​ത്തി​​​നു പ​​​ദ്ധ​​​തി​​​ക​​​ളി​​​ട്ടെ​​​ങ്കി​​​ലും എ​​​ല്ലാം ക​​​ട​​​ലാ​​​സി​​​ല്‍ ഒ​​​തു​​​ങ്ങി.

പാ​​​ര്‍ക്കിം​​​ഗ് ന​​​ട​​​പ്പാ​​​ത​​​യി​​​ലേ​​​ക്കു ക​​​യ​​​റി​​​യ​​​തോ​​​ടെ കാ​​​ല്‍ന​​​ട​​​ക്കാ​​​ര്‍ക്കു പോ​​​കാ​​​ന്‍ വ​​​ഴി​​​യി​​​ല്ലാ​​​താ​​​യി. ച​​​ങ്ങ​​​നാ​​​ശേ​​​രി-​​വാ​​​ഴൂ​​​ര്‍, ക​​​റു​​​ക​​​ച്ചാ​​​ല്‍-​​മ​​​ണി​​​മ​​​ല, ക​​​റു​​​ക​​​ച്ചാ​​​ല്‍-​​മ​​​ല്ല​​​പ്പ​​​ള്ളി റോ​​​ഡു​​​ക​​​ളി​​​ലെ​​​ല്ലാം പാ​​​ര്‍ക്കിം​​​ഗ് തോ​​​ന്നും​​​പ​​​ടി​​​യാ​​​ണ്. ല​​​ക്ഷ​​​ങ്ങ​​​ള്‍ ചെ​​​ല​​​വ​​​ഴി​​​ച്ച് പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് വ​​​കു​​​പ്പ് നി​​​ര്‍മി​​​ച്ച ന​​​ട​​​പ്പാ​​​ത​​​ക​​​ള്‍ പ​​​ല​​​തും യാ​​​ത്ര​​​ക്കാ​​​ര്‍ക്ക് ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ന്‍ ക​​​ഴി​​​യാ​​​ത്ത നി​​​ല​​​യി​​​ലാ​​​ണ്. ക​​​റു​​​ക​​​ച്ചാ​​​ല്‍ പ​​​ഞ്ചാ​​​യ​​​ത്ത് ക​​​വ​​​ല മു​​​ത​​​ല്‍ എ​​​ന്‍എ​​​സ്എ​​​സ് സ്‌​​​കൂ​​​ള്‍ ക​​​വ​​​ല വ​​​രെ റോ​​​ഡി​​​ന് ഇ​​​രു​​​വ​​​ശ​​​വും ടി​​​പ്പ​​​ര്‍ ലോ​​​റി​​​ക​​​ളു​​​ടെ നീ​​​ണ്ട​​നി​​​ര​​​യാ​​​ണ്. വി​​​ദ്യാ​​​ര്‍ഥി​​​ക​​​ള്‍ ഉ​​​ള്‍പ്പെ​​​ടെ യാ​​​ത്ര​​​ക്കാ​​​ര്‍ ഏ​​​റെ ബു​​​ദ്ധി​​​മു​​​ട്ടി വേ​​​ണം ഇ​​​തു​​​വ​​​ഴി ന​​​ട​​​ക്കാ​​​ന്‍.

ബ​​​സ്‌സ്റ്റാ​​​ന്‍ഡി​​​ന​​​ക​​​ത്ത് പ​​​ഞ്ചാ​​​യ​​​ത്ത് "നോ ​​​പാ​​​ര്‍ക്കിം​​​ഗ്' ബോ​​​ര്‍ഡ് സ്ഥാ​​​പി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ലും ആ ​​​ബോ​​​ര്‍ഡി​​​നു താ​​​ഴെ​​​യാ​​​ണ് അ​​​ന​​​ധി​​​കൃ​​​ത പാ​​​ര്‍ക്കിം​​​ഗ് തു​​​ട​​​രു​​​ന്ന​​​ത്. ഇ​​​തോ​​​ടൊ​​​പ്പം കെ​​​എ​​​സ്ആ​​​ര്‍ടി​​​സി അ​​​ട​​​ക്ക​​​മു​​​ള്ള ദീ​​​ര്‍ഘ​​​ദൂ​​​ര ബ​​​സു​​​ക​​​ള്‍ സ്റ്റാ​​​ന്‍ഡി​​​ല്‍ ക​​​യ​​​റാ​​​തെ റോ​​​ഡി​​​ല്‍ യാ​​​ത്ര​​​ക്കാ​​​രെ ക​​യ​​റ്റി-​​ഇ​​​റ​​​ക്കി പോ​​​കു​​​ക​​​യാ​​​ണ്.

ബ​സു​ക​ള്‍ സ്റ്റാ​ന്‍​ഡി​നു മു​ന്പി​ല്‍ നി​ര്‍​ത്തു​മ്പോ​ള്‍ വാ​ഴൂ​ര്‍ റോ​ഡി​ല്‍ ഗ​താ​ഗ​തം കു​രു​ങ്ങു​ന്ന​തും പ​തി​വാ​ണ്. ടൗ​ണി​ലെ​ത്തു​ന്ന​വ​ര്‍ വാ​ഹ​ന​ങ്ങ​ള്‍ റോ​ഡ​രി​കി​ലാ​ണ് പാ​ര്‍​ക്ക്‌ ചെ​യ്യു​ന്ന​ത്. ടൗ​ണി​ല്‍ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ള്‍​ക്കും ടാ​ക്‌​സി വാ​ഹ​ന​ങ്ങ​ള്‍​ക്കും പാ​ര്‍​ക്കിം​ഗി​ന് സ്ഥ​ല​മി​ല്ല. ഇ​തേ​ത്തു​ട​ർ​ന്ന് വാ​ഴൂ​ര്‍, മ​ല്ല​പ്പ​ള്ളി, മ​ണി​മ​ല റോ​ഡു​ക​ളു​ടെ ഇ​രു​വ​ശ​വും അ​ന​ധി​കൃ​ത പാ​ര്‍​ക്കിം​ഗ് മേ​ഖ​ല​യാ​കു​ക​യാ​ണ്.ഈ ​വി​ഷ​യ​ങ്ങ​ളി​ല്‍ ക​റു​ക​ച്ചാ​ല്‍ പോ​ലീ​സും പ​ഞ്ചാ​യ​ത്തും സ​ത്വ​ര ഇ​ട​പെ​ട​ലു​ക​ള്‍ ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ഉ​യ​രു​ന്ന​ത്.

Latest News

Up