കൊല്ലം: സ്ഥാനാർഥി നിർണയത്തിൽ അവഗണിക്കുന്നുവെന്ന് ആരോപിച്ച് കൊല്ലം ഡിസിസി നേതൃത്വത്തിനെതിരെ കെഎസ്യു രംഗത്ത്. കെഎസ്യു കൊല്ലം ജില്ലാ പ്രസിഡന്റ് അൻവർ സുൽഫിക്കറാണ് ഡിസിസിയെ വിമർശിച്ച് ഫെയ്സ്ബുക്ക് പോസ്റ്റിട്ടത്.
ഉറക്കം നടിക്കുന്നവരുടെ ചെവിട്ടിൽ പടക്കം പൊട്ടിച്ച് ഉണർത്തും. കൊടി കെട്ടാനും പരിപാടിക്ക് ആളെ തികയ്ക്കാനും മാത്രമല്ല കെഎസ്യുക്കാരെന്നും പോസ്റ്റിൽ പറയുന്നു. കെഎസ്യുക്കാർക്ക് കോളജിൽ മാത്രമല്ല പണിയെന്നും ജില്ലാ പ്രസിഡന്റ് പറയുന്നു.
കെഎസ്യു നൽകിയ 14 പേരുടെ പട്ടികയിൽ സീറ്റ് നൽകിയത് ഒരാൾക്ക് മാത്രമാണ്. സീറ്റുമായി ബന്ധപ്പെട്ട് ഞങ്ങളുമായി ചര്‍ച്ച ചെയ്യാന്‍ നേതൃത്വം ഇതുവരെ തയാറായിട്ടില്ല. വെറും ആൾക്കൂട്ടമല്ല കെഎസ്യുവെന്ന് നേതൃത്വം മനസിലാക്കണമെന്നും പോസ്റ്റിൽ പറയുന്നു.