x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ൽ വെ​ട്ടി​നി​ര​ത്ത​ൽ; കൊ​ല്ലം ഡി​സി​സി നേ​തൃ​ത്വ​ത്തി​നെ​തി​രെ കെ​എ​സ്‌​യു


Published: November 13, 2025 10:49 PM IST | Updated: November 13, 2025 10:49 PM IST

കൊ​ല്ലം: സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ൽ അ​വ​ഗ​ണി​ക്കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് കൊ​ല്ലം ഡി​സി​സി നേ​തൃ​ത്വ​ത്തി​നെ​തി​രെ കെ​എ​സ്‌​യു രം​ഗ​ത്ത്. കെ​എ​സ്‌​യു കൊ​ല്ലം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ൻ​വ​ർ സു​ൽ​ഫി​ക്ക​റാ​ണ് ഡി​സി​സി​യെ വി​മ​ർ​ശി​ച്ച് ഫെ​യ്‌​സ്ബു​ക്ക് പോ​സ്റ്റി​ട്ട​ത്.

ഉ​റ​ക്കം ന​ടി​ക്കു​ന്ന​വ​രു​ടെ ചെ​വി​ട്ടി​ൽ പ​ട​ക്കം പൊ​ട്ടി​ച്ച് ഉ​ണ​ർ​ത്തും. കൊ​ടി കെ​ട്ടാ​നും പ​രി​പാ​ടി​ക്ക് ആ​ളെ തി​ക​യ്ക്കാ​നും മാ​ത്ര​മ​ല്ല കെ​എ​സ‌്‌​യു​ക്കാ​രെ​ന്നും പോ​സ്റ്റി​ൽ പ​റ​യു​ന്നു. കെ​എ​സ്‌​യു​ക്കാ​ർ​ക്ക് കോ​ള​ജി​ൽ മാ​ത്ര​മ​ല്ല പ​ണി​യെ​ന്നും ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ​റ​യു​ന്നു.

കെ​എ​സ‌്‌​യു ന​ൽ​കി​യ 14 പേ​രു​ടെ പ​ട്ടി​ക​യി​ൽ സീ​റ്റ് ന​ൽ​കി​യ​ത് ഒ​രാ​ൾ​ക്ക് മാ​ത്ര​മാ​ണ്. സീ​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഞ​ങ്ങ​ളു​മാ​യി ച​ര്‍​ച്ച ചെ​യ്യാ​ന്‍ നേ​തൃ​ത്വം ഇ​തു​വ​രെ ത​യാ​റാ​യി​ട്ടി​ല്ല. വെ​റും ആ​ൾ​ക്കൂ​ട്ട​മ​ല്ല കെ​എ​സ്‌‌​യു​വെ​ന്ന് നേ​തൃ​ത്വം മ​ന​സി​ലാ​ക്ക​ണ​മെ​ന്നും പോ​സ്റ്റി​ൽ പ​റ​യു​ന്നു.

 

Tags : localbody election ksu kollam dcc anwar sulfikar

Recent News

Up