Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : National Seminar

Kottayam

പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ല്‍ ദേ​ശീ​യ സെ​മി​നാ​ര്‍

പാ​ലാ: സെ​ന്‍റ് തോ​മ​സ് ഓ​ട്ടോ​ണ​മ​സ് കോ​ള​ജി​ല്‍ ഫി​സി​ക്‌​സ് വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ മെ​റ്റീ​രി​യ​ല്‍ സ​യ​ന്‍​സി​നെ ആ​സ്പ​ദ​മാ​ക്കി മൂ​ന്നു ദി​വ​സ​ത്തെ നാ​ഷ​ണ​ല്‍ കോ​ണ്‍​ഫ​റ​ന്‍​സ് സം​ഘ​ടി​പ്പി​ക്കും.

ഇ​ന്ന് ആ​രം​ഭി​ക്കു​ന്ന സ​മ്മേ​ള​നം ശാ​സ്ത്ര​ജ്ഞ​യും പ്ര​തി​രോ​ധ​ഗ​വേ​ഷ​ണ​രം​ഗ​ത്തെ വ്യ​ക്തി​ത്വ​വു​മാ​യ ഡോ. ​ടെ​സി തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​ല്പാ​ക്കം ഇ​ന്ദി​രാ ഗാ​ന്ധി അ​റ്റോ​മി​ക് സെ​ന്‍റ​റി​ലെ മെ​റ്റ​ല​ര്‍​ജി ആ​ന്‍​ഡ് മെ​റ്റീ​രി​യ​ല്‍​സ് വി​ഭാ​ഗം ഡ​യ​റ​ക്ട​ര്‍ ഡോ. ​അ​നീ​ഷ് കു​മാ​ര്‍, മ​ദ്രാ​സ് ഐ​ഐ​ടി​യി​ലെ പ്ര​ഫ. ര​വി​കു​മാ​ര്‍, ഡി​എ​സ്ടി​യി​ലെ ശാ​സ്ത്ര​ജ്ഞ​ന്‍ ഡോ. ​പ്ര​വീ​ണ്‍​കു​മാ​ര്‍ സോ​മ​സു​ന്ദ​രം, മ​ഹാ​ത്മാ​ഗാ​ന്ധി സ​ര്‍​വ​ക​ലാ​ശാ​ല മു​ന്‍ വൈ​സ് ചാ​ന്‍​സി​ല​ര്‍ പ്ര​ഫ. സാ​ബു തോ​മ​സ്, കൊ​ച്ചി​ന്‍ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ലെ പ്ര​ഫ. ജോ​ണ്‍ ഫി​ലി​പ്പ്, സെ​ന്‍​ട്ര​ല്‍ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ലെ പ്ര​ഫ. വി​ന്‍​സെ​ന്‍റ് മാ​ത്യു എ​ന്നി​വ​ര്‍ പ്ര​ബ​ന്ധാ​വ​ത​ര​ണം ന​ട​ത്തും.

മെ​റ്റീ​രി​യ​ല്‍ സ​യ​ന്‍​സി​ലെ നൂ​ത​ന​ഗ​വേ​ഷ​ണ പ്ര​വ​ണ​ത​ക​ള്‍, സാ​ങ്കേ​തി​ക മു​ന്നേ​റ്റ​ങ്ങ​ള്‍, വ്യാ​വ​സാ​യി​ക സാ​ധ്യ​ത​ക​ള്‍ എ​ന്നി​വ സ​മ്മേ​ള​ന​ത്തി​ല്‍ ച​ര്‍​ച്ച ചെ​യ്യ​പ്പെ​ടു​മെ​ന്ന് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​സി​ബി ജ​യിം​സ്, ഫി​സി​ക്‌​സ് വി​ഭാ​ഗം മേ​ധാ​വി പ്ര​ഫ. ജി​ന്‍​സ​ണ്‍ പി. ​ജോ​സ​ഫ്, ക​ണ്‍​വീ​ന​ര്‍ ഡോ. ​ഡി​ന്‍റോ​മോ​ന്‍ ജോ​യി എ​ന്നി​വ​ര്‍ അ​റി​യി​ച്ചു. രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ശാ​സ്ത്ര​ജ്ഞ​ര്‍, ഗ​വേ​ഷ​ക​ര്‍, അ​ധ്യാ​പ​ക​ര്‍, വി​ദ്യാ​ര്‍​ത്ഥി​ക​ള്‍ എ​ന്നി​വ​ര്‍ സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കും.

ഫി​സി​ക്‌​സ് വി​ഭാ​ഗം ഗ​വേ​ഷ​ണ​കേ​ന്ദ്ര​മാ​യ​തി​ന്‍റെ 25ാം വാ​ര്‍​ഷി​കാ​ഘോ​ഷ​പ​രി​പാ​ടി​ക​ളും ഇ​ന്ന് വൈ​കു​ന്നേ​രം സം​ഘ​ടി​പ്പി​ക്കും.

District News

സെന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജിൽ ദേ​ശീ​യ സെ​മി​നാ​ര്‍

ഇ​രി​ങ്ങാ​ല​ക്കു​ട: സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജി​ല്‍ സം​ഘ​ടി​പ്പി​ച്ച ദേ​ശീ​യ സെ​മി​നാ​ര്‍ സ​മാ​പി​ച്ചു. സെ​മി​നാ​റി​നോ​ട​നു​ബ​ന്ധി​ച്ച് പാ​ല​ക്കാ​ട് കൂ​ന​ത്ത​റ​യി​ലെ സം​ഘം തോ​ല്‍​പ്പാ​വ​ക്കൂത്ത് അ​വ​ത​രി​പ്പി​ച്ചു. തു​ട​ര്‍​ന്നുന​ട​ന്ന അ​ക്കാ​ദ​മി​ക് സെ​ഷ​നു​ക​ളി​ല്‍ പ്ര​ഫ.എ​സ്. അ​ച്യു​ത് ശ​ങ്ക​ര്‍ (മു​ന്‍ ഡ​യ​റ​ക്ട​ര്‍, സി-​ഡി​റ്റ്, ബ​യോ​ഇ​ന്‍​ഫ​ര്‍​മാ​റ്റി​ക്‌​സ്, കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല) ന​വീ​ന രാ​ഗ​താ​ള​പ​ദ്ധ​തി​യി​ലെ പാ​ര​മ്പ​ര്യ​ങ്ങ​ള്‍ എ​ന്ന വി​ഷ​യ​ത്തി​ല്‍ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

തു​ട​ര്‍​ന്ന് റി​സ​ര്‍​ച്ച് ഹാ​ളി​ല്‍ ഐ​ഐ​ടി ഖ​ര​ഗ്പൂ​രി​ലെ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ര്‍ ഡോ. ​അ​നു​രാ​ധ ചൗ​ധ​രി ഇ​ന്ത്യ​ന്‍ മ​നഃ​ശാ​സ്ത്രം: സാ​ധ്യ​ത​ക​ളും വെ​ല്ലു​വി​ളി​ക​ളും എ​ന്ന വി​ഷ​യ​ത്തി​ല്‍ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഭാ​ര​തീ​യ മ​ന​ഃശാ​സ്ത്ര ചി​ന്ത​ക​ള്‍ ആ​ധു​നി​ക അ​ക്കാ​ദ​മി​ക് പ​ഠ​ന​ങ്ങ​ളു​മാ​യി സം​വ​ദി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത അ​വ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി.

കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ഡോ. ​ബ്ലെ​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മാ​പ​നസ​മ്മേ​ള​ന​ത്തി​ല്‍ ഡോ. ​അ​നു​രാ​ധ ചൗ​ധ​രിയും (കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍, ഇ​ന്ത്യ​ന്‍ നോളജ് സി​സ്റ്റം​സ് ഡി​വി​ഷ​ന്‍, എ​ഐ​സി​ടി​ഇ മി​നി​സ്ട്രി ഓ​ഫ് എ​ഡ്യുക്കേ​ഷ​ന്‍, ജി​ഒ​ഐ)​ കേ​ര​ള സ​ര്‍​ക്കാരിന്‍റെ നാ​ഷ​ണ​ല്‍ സെ​ന്‍റ​ര്‍ ഫോ​ര്‍ ടാ​ന്‍​ജി​ബി​ള്‍ ആ​ന്‍​ഡ് ഇ​ന്‍​ടാ​ന്‍​ജി​ബി​ള്‍ ക​ള്‍​ച്ച​റ​ല്‍ ഹെ​റി​റ്റേ​ജി​ന്‍റെ സെ​ക്ര​ട്ട​റി പി.​വി. ലൗ​ലി​നും മു​ഖ്യാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ത്തു.

District News

ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജി​ല്‍ ദേ​ശീ​യ സെ​മി​നാ​റി​ന് ഇ​ന്നു തു​ട​ക്കം

ഇ​രി​ങ്ങാ​ല​ക്കു​ട: സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജി​ല്‍ ന​ട​ക്കു​ന്ന ദേ​ശീ​യ സെ​മി​നാ​റി​നു ഇ​ന്നു തു​ട​ക്കം.

ഇ​ന്ത്യ​യു​ടെ സ​മ്പ​ന്ന​മാ​യ പ്രാ​ദേ​ശി​ക വി​ജ്ഞാ​ന പാ​ര​മ്പ​ര്യ​ങ്ങ​ളെ ആ​ധു​നി​ക വി​ദ്യാ​ഭ്യാ​സ​ത്തി​ലെ ശാ​സ്ത്ര സാം​സ്‌​കാ​രി​ക പ​ശ്ചാ​ത്ത​ല​ങ്ങ​ളി​ല്‍ പു​ന​ര്‍​വാ​യ​ന ചെ​യ്യു​ക​യാ​ണ് സെ​മി​നാ​റി​ന്‍റെ ല​ക്ഷ്യം. പ​ര​മ്പ​രാ​ഗ​ത ജ്ഞാ​ന​വും ആ​ധു​നി​ക വി​ദ്യാ​ഭ്യാ​സ​വും ത​മ്മി​ലു​ള്ള വി​ട​വ് കു​റ​യ്ക്കു​ന്ന​തി​നാ​യി വി​വി​ധ സ​മീ​പ​ന​ങ്ങ​ളി​ലൂ​ടെ​യു​ള്ള ച​ര്‍​ച്ച​ക​ളും സം​വാ​ദ​ങ്ങ​ളും സെ​മി​നാ​റി​ല്‍ ന​ട​ക്കും.

ഇ​ന്നു രാ​വി​ലെ 10 ന് ​യൂ​ണി​വേ​ഴ്‌​സി​റ്റി ഗ്രാ​ന്‍​ഡ് ക​മ്മീ​ഷ​ന്‍ സെ​ക്ര​ട്ട​റി പ്ര​ഫ. മ​നീ​ഷ്. ആ​ര്‍. ജോ​ഷി ഉ​ദ്ഘാ​ട​നം ചെ​യ്യും. സെ​മി​നാ​റി​ന്‍റെ വി​വി​ധ സെ​ഷ​നു​ക​ളി​ല്‍ ആ​യു​ര്‍​വേ​ദ​ത്തി​ലെ അ​ഷ്ട​വൈ​ദ്യ പാ​ര​മ്പ​ര്യം, ഇ​ന്ത്യ​ന്‍ പൈ​തൃ​ക​ത്തി​ന്‍റെ ഡി​ജി​റ്റ​ല്‍ സം​ര​ക്ഷ​ണം, കേ​ര​ള​ത്തി​ലെ ജ​ന​കീ​യ ഔ​ഷ​ധ​രീ​തി​ക​ള്‍, ഗ്ര​ഹ​നി​ല ക​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യ കാ​ലാ​വ​സ്ഥ പ്ര​വ​ച​നം, സം​സ്‌​കൃ​ത ഗ്ര​ന്ഥ​ങ്ങ​ളി​ലെ ശാ​സ്ത്രീ​യ വി​ജ്ഞാ​നം, കേ​ര​ള​ത്തി​ന്‍റെ പ​ര​മ്പ​രാ​ഗ​ത ലോ​ഹ​വി​ദ്യ, മ​ധ്യ​കാ​ല കേ​ര​ള​ത്തി​ലെ വ്യാ​പാ​ര​വും വാ​ണി​ജ്യ​വും, വേ​ദ​ങ്ങ ളി​ലെ ശാ​സ്ത്ര ദ​ര്‍​ശ​നം, പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ല്‍ ത​ദ്ദേ​ശീ​യ വി​ജ്ഞാ​ന​ത്തി​ന്‍റെ പ​ങ്ക്, ജ​ന​കീ​യ ക​ഥ​ക​ളി​ലെ മ​റ​ഞ്ഞു​കി​ട​ക്കു​ന്ന ശാ​സ്ത്ര ത​ത്വ​ങ്ങ​ള്‍, ഇ​ന്ത്യ​ന്‍ ഗ​ണി​ത​ശാ​സ്ത്ര​വും ജ്യോ​തി​ശാ​സ്ത്ര​വും, ആ​ര്‍​ക്കി​യോ​മെ​റ്റ​ല​ര്‍​ജി, ഇ​ന്ത്യ​ന്‍ മ​നഃ​ശാ​സ്ത്രം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ലെ പ്ര​ബ​ന്ധ​ങ്ങ​ള്‍ വി​ദ​ഗ്ധ​ര്‍ അ​വ​ത​രി​പ്പി​ക്കും.

ഏ​ഴി​ന് കേ​ര​ള​ത്തി​ലെ പ​ര​മ്പ​രാ​ഗ​ത നി​ഴ​ല്‍ നാ​ട​ക​ക​ല​യാ​യ തോ​ല്‍​പ്പാ​വ​ക്കൂ​ത്ത് വി​പി​ന്‍ വി​ശ്വ​നാ​ഥ പു​ല​വ​രും സം​ഘ​വും അ​വ​ത​രി​പ്പി​ക്കും. ഡോ. ​ഇ.​ടി. യ​ദു നാ​രാ​യ​ണ​ന്‍ മൂ​സ് (എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍,വൈ​ദ്യ​ര​ത്‌​നം ഗ്രൂ​പ്പ്), പ്ര​ഫ. ദീ​പ​ക്. ജെ. ​മാ​ത്യു( ഐ​ഐ​ടി, ഹൈ​ദ​രാ​ബാ​ദ്), ഡോ. ​മാ​യ. എ​സ്. നാ​യ​ര്‍ (അ​സി. പ്ര​ഫ​സ​ര്‍, ശ്രീ​കൃ​ഷ്ണ കോ​ള​ജ്, ഗു​രു​വാ​യൂ​ര്‍), ഡോ. ​ടി. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ (അ​സി. പ്ര​ഫ​സ​ർ, സി. ​അ​ച്യു​ത​മേ​നോ​ന്‍ ഗ​വ. കോ​ള​ജ്, തൃ​ശൂ​ര്‍) ഡോ. ​സ​ന്ദീ​പ് ദാ​സ് (ബ​യോ​ള​ജി​സ്റ്റ് ഫെ​ല്ലോ സു​വോ​ള​ജി​ക്ക​ല്‍ സൊ​സൈ​റ്റി ഓ​ഫ് ല​ണ്ട​ന്‍), ഡോ. ​ആ​ര്‍.​എ​സ്. സൂ​ര​ജ് ( അ​സി. പ്ര​ഫ​സ​ര്‍, ശ്രീ​കൃ​ഷ്ണ കോ​ള​ജ്, ഗു​രു​വാ​യൂ​ര്‍) തു​ട​ങ്ങി​യ​വ​ർ വി​വി​ധ​വി​ഷ​യ​ങ്ങ​ളി​ല്‍ പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ക്കും.

കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ഡോ. ​ബ്ലെ​സി, സെ​മി​നാ​ര്‍ കോ-​ഒാ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​വി. എ​സ്. സു​ജി​ത, ജോ​യി​ന്‍റ് കോ-​ഒാ​ര്‍​ഡി​നേ​റ്റ​ര്‍ ക്യാ​പ്റ്റ​ന്‍ പ്ര​ഫ.​ലി​റ്റി ചാ​ക്കോ എ​ന്നി​വ​ര്‍ പ​രി​പാ​ടി​ക​ള്‍​ക്കു നേ​തൃ​ത്വം ന​ല്‍​കും.

Latest News

Up