x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാജപുരം സെന്‍റ് പയസ് കോളജിൽ ദേശീയ സെമിനാറിനു തുടക്കം

വെബ് ഡെസ്ക്
Published: January 20, 2026 04:26 PM IST | Updated: January 20, 2026 04:26 PM IST

രാജപുരം: രാജപുരം സെന്‍റ് പയസ് ടെൻത് കോളജിൽ ഡിപ്പാർട്ട്മെന്‍റ് ഓഫ് കംപ്യൂട്ടർ സയൻസിന്‍റെയും ഇലക്‌ട്രൽ ലിട്രസി ക്ലബ്ബിന്‍റെയും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെൻററി അഫയേഴ്സിന്‍റെയും നേതൃത്വത്തിൽ "ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കുന്നതിൽ നീതിന്യായ വ്യവസ്ഥയും മാധ്യമങ്ങളും വഹിക്കുന്ന പങ്ക് ' എന്ന വിഷയത്തിൽ നടക്കുന്ന ദ്വിദിന ദേശീയ സെമിനാർ ആരംഭിച്ചു.
കോളജ് മാനേജർ മാർ. ജോസഫ് പണ്ടാരശേരിലിന്‍റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ കാസർഗോഡ് എംപി രാജ്‌മോഹൻ ഉണ്ണിത്താൻ സെമിനാർ ഉദ്ഘാടനം ചെയ്തു. രാഷ്‌ട്രദീപിക മാനേജിംഗ് ഡയറക്ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി.

കോളജ് പ്രിൻസിപ്പൽ പ്രഫ.ഡോ.ബിജു ജോസഫ്, സെമിനാർ കോഡിനേറ്റർ ഡോ.പി.എ. ബിബിൻ, പിടിഎ വൈസ് പ്രസിഡന്‍റ് ജെയിൻ. പി. വർഗീസ്, കോളജ് യൂണിയൻ ചെയർമാൻ കെ. ആനന്ദ്, അധ്യാപകരായ ഡോ. ടി. ജിജികുമാരി, ഡോ.എൻ.വി. വിനോദ്, ഡോ. അഖിൽ തോമസ് എന്നിവർ പ്രസംഗിച്ചു. ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ഡോ. ബി.എസ്. ആശാലക്ഷ്മി, ഡോ. ഷീന ഷുക്കൂർ എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. സെമിനാർ ഇന്നു സമാപിക്കും.

Tags : National Seminar St. Pius College Rajapuram kasargode

Recent News

Up