Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Newzealand Win

കോ​ഹ്‌​ലി​യു​ടെ പോ​രാ​ട്ടം പാ​ഴാ​യി; കി​വീ​സി​ന് പ​ര​മ്പ​ര

ഇ​ൻ​ഡോ​ർ: ന്യൂ​സി​ലാ​ൻ​ഡി​നെ​തി​രെ​യു​ള്ള മൂ​ന്നാം ഏ​ക​ദി​ന​ത്തി​ൽ ഇ​ന്ത്യ​ക്ക് തോ​ൽ​വി. കി​വീ​സ് ഉ​യ​ർ​ത്തി​യ 338 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഇ​ന്ത്യ 296ന് ​എ​ല്ലാ​വ​രും പു​റ​ത്താ​യി. വി​രാ​ട് കോ​ഹ്‌​ലി​യു​ടെ (124) വീ​രോ​ചി​ത സെ​ഞ്ചു​റി​യാ​ണ് ഇ​ന്ത്യ​ക്ക് ക​രു​ത്താ​യ​ത്.

പ​ക്ഷെ വി​ജ​യ​ത്തി​ൽ എ​ത്താ​ൻ ഇ​ത് മ​തി​യാ​യി​ല്ല. 41 റ​ൺ​സി​ന്‍റെ തോ​ൽ​വി വ​ഴ​ങ്ങി​യ​തോ​ടെ പ​ര​മ്പ​ര 2-1 ന് ​ന്യൂ​സി​ലാ​ൻ​ഡ് സ്വ​ന്ത​മാ​ക്കി. ന്യൂ​സി​ല​ൻ​ഡ് ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഇ​ന്ത്യ​യി​ൽ ഒ​രു ഏ​ക​ദി​ന പ​ര​മ്പ​ര വി​ജ​യി​ക്കു​ന്ന​ത്. ആ​ദ്യ മ​ത്സ​രം തോ​റ്റ കി​വീ​സ് തു​ട​ർ​ച്ച​യാ​യ ര​ണ്ടു വി​ജ​യ​ങ്ങ​ളു​മാ​യാ​ണ് പ​ര​മ്പ​ര പി​ടി​ച്ച​ത്.

നി​തീ​ഷ് കു​മാ​ർ റെ​ഡ്ഢി​യും (53), ഹ​ർ​ഷി​ത് റാ​ണ​യും (52) അ​ർ​ധ സെ​ഞ്ച​റി നേ​ടി​യെ​ങ്കി​ലും വാ​ല​റ്റം പൊ​രു​താ​തെ കീ​ഴ​ട​ങ്ങി​യ​താ​ണ് ഇ​ന്ത്യ​യ്ക്ക് തി​രി​ച്ച​ടി​യാ​യ​ത്. ഏ​ഴി​ന് 277 എ​ന്ന നി​ല​യി​ൽ നി​ന്നാ​ണ് 296 ഇ​ന്ത്യ ഓ​ൾ​ഔ​ട്ടാ​യ​ത്. കി​വീ​സി​നാ​യി സ​ക്കാ​റി ഫോ​ൽ​ക്ക്സും ക്രി​സ്റ്റ്യ​ൻ ക്ല​ർ​ക്കും മൂ​ന്നും ജെ​യ്ഡ​ൻ ലെ​ന്നോ​ക്സ് ര​ണ്ടു വി​ക്ക​റ്റും വീ​ഴ്ത്തി.

സ്കോ​ർ: ന്യൂ​സി​ല​ൻ​ഡ് 337/8 ഇ​ന്ത്യ 296‍/10 (46). ടോ​സ് ന​ഷ്‌​ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ന്യൂ​സി​ല​ൻ​ഡ് 50 ഓ​വ​റി​ൽ എ​ട്ടു വി​ക്ക​റ്റ് ന​ഷ്‌​ട​ത്തി​ൽ 337 റ​ൺ​സാ​ണ് അ​ടി​ച്ചെ​ടു​ത്ത​ത്. മ​ധ്യ​നി​ര താ​ര​ങ്ങ​ളാ​യ ഡാ​രി​ൽ മി​ച്ച​ലി​ന്‍റെ​യും (137) ഗ്ലെ​ൻ ഫി​ലി​പ്സി​ന്‍റെ​യും (106) സെ​ഞ്ചു​റി​ക്ക​രു​ത്തി​ലാ​ണ് കി​വീ​സ് വ​മ്പ​ൻ സ്കോ​റി​ലെ​ത്തി​യ​ത്.

ഇ​ന്ത്യ​ക്കാ​യി അ​ർ​ഷ്‌​ദീ​പ് സിം​ഗും ഹ​ർ​ഷി​ത് റാ​ണ​യും മൂ​ന്നു​വീ​തം വി​ക്ക​റ്റു​ക​ൾ നേ​ടി. ഡാ​രി​ൽ മി​ച്ച​ലി​നെ ക​ളി​യി​ലെ​യും പ​ര​മ്പ​ര​യു​ടെ​യും താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

Latest News

Up