Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : No Salary For The Worker

Thrissur

ജീ​വ​ന​ക്കാ​ർ​ക്കു ശ​ന്പ​ള​മി​ല്ല; ബാ​ല​ഭ​വ​ൻ പ്ര​തി​സ​ന്ധി​യി​ൽ

തൃ​ശൂ​ർ: ശ​ന്പ​ള​ക്കു​ടി​ശി​ക​യെ​ത്തു​ട​ർ​ന്നു പ്ര​തി​സ​ന്ധി​യി​ലാ​യ ബാ​ല​ഭ​വ​ൻ ജീ​വ​ന​ക്കാ​ർ വീ​ണ്ടും സ​മ​ര​ത്തി​ലേ​ക്ക്. 2025 ന​വം​ബ​ർ, ഡി​സം​ബ​ർ, 2026 ജ​നു​വ​രി മാ​സ​ങ്ങ​ളി​ലെ ശ​ന്പ​ള​മാ​ണു കി​ട്ടാ​നു​ള്ള​ത്. ബാ​ല​ഭ​വ​നി​ലെ സ്ഥി​രം​ജീ​വ​ന​ക്കാ​രാ​യ പ​ത്തു​പേ​ർ​ക്കാ​ണു മാ​സ​ങ്ങ​ളാ​യി ശ​ന്പ​ളം കി​ട്ടാ​ത്ത​ത്.

സം​സ്ഥാ​ന​ത്തെ അ​ഞ്ചു ബാ​ല​ഭ​വ​നു​ക​ളി​ൽ തി​രു​വ​ന​ന്ത​പു​രം ഒ​ഴി​കെ​യു​ള്ള എ​ല്ലാ​യി​ട​ത്തും സ​മാ​ന അ​വ​സ്ഥ​യാ​ണ്. കോ​ട്ട​യം, ആ​ല​പ്പു​ഴ, കൊ​ല്ലം ബാ​ല​ഭ​വ​നി​ലെ ജീ​വ​ന​ക്കാ​രാ​ണ് ദു​ര​വ​സ്ഥ​യി​ലു​ള്ള​ത്. കൊ​ല്ല​ത്ത് ഏ​ഴും ആ​ല​പ്പു​ഴ​യി​ൽ നാ​ലും മാ​സ​ത്തെ ശ​ന്പ​ളം കി​ട്ടാ​നു​ണ്ട്. മാ​ർ​ച്ച് അ​ഞ്ചാ​യി​ട്ടും ശ​ന്പ​ള​ക്കു​ടി​ശ​ക​യി​ൽ തീ​രു​മാ​ന​മു​ണ്ടാ​യി​ല്ലെ​ങ്കി​ൽ പ​ട്ടി​ണി​സ​മ​ര​ത്തി​ലേ​ക്കു നീ​ങ്ങാ​നാ​ണു ജീ​വ​ന​ക്കാ​രു​ടെ തീ​രു​മാ​നം.

പ്ര​തി​സ​ന്ധി പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ൽ ഏ​പ്രി​ൽ, മേ​യ് മാ​സ​ങ്ങ​ളി​ലെ അ​വ​ധി​ക്കാ​ല ക്ലാ​സു​ക​ളെ​യും ബാ​ധി​ക്കും. നി​ല​വി​ൽ 50 മു​തി​ർ​ന്ന​വ​ര​ട​ക്കം 250ഓ​ളം വി​ദ്യാ​ർ​ഥി​ക​ളാ​ണു ബാ​ല​ഭ​വ​നി​ലു​ള്ള​ത്. അ​വ​ധി​ക്കാ​ല ക്യാ​ന്പി​ൽ ആ​യി​ര​ത്തി​ല​ധി​കം കു​ട്ടി​ക​ളാ​ണ് എ​ത്താ​റു​ള്ള​ത്. പ്ര​ശ്നം ഗു​രു​ത​ര​മാ​കാ​തി​രി​ക്കാ​ൻ ബാ​ല​ഭ​വ​ൻ തൃ​ശൂ​ർ ഡ​യ​റ​ക്ട​റാ​യ ജി​ല്ലാ ക​ള​ക്ട​റും എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റും കോ​ർ​പ​റേ​ഷ​ൻ ഇ​ട​തു​പ​ക്ഷ കൗ​ണ്‍​സി​ല​ർ​കൂ​ടി​യാ​യ അ​ഡ്വ. അ​നീ​സ് അ​ഹ​മ്മ​ദും പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ട്ടു തീ​രു​മാ​ന​മു​ണ്ടാ​ക്ക​ണ​മെ​ന്നാ​ണ് ജീ​വ​ന​ക്കാ​രു​ടെ ആ​വ​ശ്യം.

തൃ​ശൂ​ർ ബാ​ല​ഭ​വ​നി​ൽ പ​ത്തു താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര​ട​ക്കം 20 പേ​രാ​ണ് ജോ​ലി​യി​ലു​ള്ള​ത്. ഓ​ണ്‍​ഫ​ണ്ടി​ൽ​നി​ന്ന് തു​ക അ​നു​വ​ദി​ച്ച് താ​ത്കാ​ലി​ക​ജീ​വ​ന​ക്കാ​ർ​ക്കു ശ​ന്പ​ളം ന​ല്കി​യി​ട്ടു​ണ്ട്.

2023-24 കാ​ല​ഘ​ട്ട​ത്തി​ലും സ​മാ​ന​രീ​തി​യി​ൽ ശ​ന്പ​ളം കു​ടി​ശി​ക​യാ​യ​തി​നെ​ത്തു​ട​ർ​ന്ന് ജീ​വ​ന​ക്കാ​ർ സ​മ​രം ന​ട​ത്തി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് ര​ണ്ടു​മാ​സ​ത്തെ ശ​ന്പ​ളം അ​നു​വ​ദി​ച്ചു​കി​ട്ടി​യ​ത്.

Latest News

Up