Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Parappa Block

Kasaragod

പ​ര​പ്പ ബ്ലോ​ക്ക് പി​ടി​ക്കാ​ൻ പൊ​രി​ഞ്ഞ പോ​ര്

പ​ര​പ്പ: ക​ഴി​ഞ്ഞ ഏ​താ​നും ത​വ​ണ​ക​ളാ​യി എ​ൽ​ഡി​എ​ഫി​നൊ​പ്പ​മാ​ണെ​ങ്കി​ലും യു​ഡി​എ​ഫി​നും ഭ​ര​ണ​പ്ര​തീ​ക്ഷ​യു​ള്ള ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്താ​ണ് പ​ര​പ്പ. നേ​ര​ത്തേ യു​ഡി​എ​ഫ് ഇ​വി​ടെ ഭ​രി​ച്ചി​ട്ടു​മു​ണ്ട്. ഇ​ത്ത​വ​ണ ഭ​ര​ണം തി​രി​ച്ചു​പി​ടി​ക്കാ​ൻ കൃ​ത്യ​മാ​യ മു​ന്നൊ​രു​ക്ക​ങ്ങ​ളോ​ടെ​യു​ള്ള പോ​രാ​ട്ട​മാ​ണ് യു​ഡി​എ​ഫ് ന​ട​ത്തു​ന്ന​ത്. അ​തി​ന് ത​ട​യി​ടാ​ൻ എ​ൽ​ഡി​എ​ഫും ശ​ക്ത​മാ​യ പോ​രാ​ട്ട​ത്തി​ലാ​ണ്. പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ലും സം​ഘ​ട​നാ​ത​ല​ത്തി​ലും പ​യ​റ്റി​ത്തെ​ളി​ഞ്ഞ നേ​താ​ക്ക​ളി​ൽ പ​ല​രും ഇ​ത്ത​വ​ണ ഇ​രു​പ​ക്ഷ​ത്തി​നു വേ​ണ്ടി​യും ബ്ലോ​ക്കി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു​ണ്ട്.

ബ​ളാ​ൽ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് മ​ധു​സൂ​ദ​ന​ൻ ബാ​ലൂ​ർ ബേ​ളൂ​ർ ഡി​വി​ഷ​നി​ലും കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റും കി​നാ​നൂ​ർ-​ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്ത് അം​ഗ​വു​മാ​യ ഉ​മേ​ശ​ൻ വേ​ളൂ​ർ കി​നാ​നൂ​ർ ഡി​വി​ഷ​നി​ലും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളാ​ണ്.
കി​നാ​നൂ​ർ-​ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്തി​ലെ ക​രി​ന്ത​ളം വാ​ർ​ഡി​ൽ ക​ഴി​ഞ്ഞ​ത​വ​ണ ഉ​മേ​ശ​നോ​ട് പ​രാ​ജ​യ​പ്പെ​ട്ട സി​പി​എം നേ​താ​വ് പാ​റ​ക്കോ​ൽ രാ​ജ​നാ​ണ് ഇ​ത്ത​വ​ണ കി​നാ​നൂ​ർ ഡി​വി​ഷ​നി​ലെ​യും എ​തി​രാ​ളി. ബേ​ളൂ​രി​ൽ സി​പി​എ​മ്മി​ലെ പി.​ഗം​ഗാ​ധ​ര​നാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി.

കി​നാ​നൂ​ർ-​ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​പി.​ചി​ത്ര​ലേ​ഖ പ​ര​പ്പ ഡി​വി​ഷ​നി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​മ്പോ​ൾ മു​ൻ പ​ഞ്ചാ​യ​ത്ത് അം​ഗം സി​പി​എ​മ്മി​ലെ കെ.​എ.​ര​മ​ണി​യാ​ണ് എ​തി​രാ​ളി. ബാ​നം ഡി​വി​ഷ​നി​ൽ കോ​ടോം-​ബേ​ളൂ​ർ പ​ഞ്ചാ​യ​ത്ത് അം​ഗം കോ​ൺ​ഗ്ര​സി​ലെ അ​ഡ്വ.​പി.​ഷീ​ജ​യും സി​പി​എ​മ്മി​ലെ ബി​ന്ദു കൃ​ഷ്ണ​നും ത​മ്മി​ലാ​ണ് മ​ത്സ​രം.

കോ​ടോം ഡി​വി​ഷ​നി​ൽ മു​ൻ പ​ഞ്ചാ​യ​ത്തം​ഗം കോ​ൺ​ഗ്ര​സി​ലെ ടി.​എം.​മാ​ത്യു​വും സി​പി​എ​മ്മി​ലെ സി​നു കു​ര്യാ​ക്കോ​സും ഏ​റ്റു​മു​ട്ടു​ന്നു. വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് അം​ഗം സി​പി​എ​മ്മി​ലെ ഇ.​ടി.​ജോ​സ് എ​ളേ​രി ഡി​വി​ഷ​നി​ൽ മ​ത്സ​രി​ക്കു​മ്പോ​ൾ കോ​ൺ​ഗ്ര​സി​ലെ ജ​യ​ദേ​വ​നാ​ണ് എ​തി​രാ​ളി.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ഇ​ത്ത​വ​ണ പ​ട്ടി​ക​വ​ർ​ഗ വ​നി​താ സം​വ​ര​ണ​മാ​ണ്. പ​ട്ടി​ക​വ​ർ​ഗ സം​വ​ര​ണ ഡി​വി​ഷ​നാ​യ പ​ന​ത്ത​ടി​യി​ൽ മ​ത്സ​രി​ക്കു​ന്ന ഭ​വ്യ രാ​ജി​നെ​യാ​ണ് സി​പി​എം ഈ ​സ്ഥാ​ന​ത്തേ​ക്ക് നോ​ക്കി​ക്കാ​ണു​ന്ന​ത്.

ജ​ന​റ​ൽ വ​നി​താ ഡി​വി​ഷ​നാ​യ ചി​റ്റാ​രി​ക്കാ​ലി​ൽ മ​ത്സ​രി​ക്കു​ന്ന സു​ജ അ​നീ​ഷി​നെ​യാ​ണ് യു​ഡി​എ​ഫ് പ​രി​ഗ​ണി​ക്കു​ന്ന​ത്. പ​ന​ത്ത​ടി​യി​ൽ കോ​ൺ​ഗ്ര​സി​ലെ എ.​ബി.​മ​മ​ത​യാ​ണ് ഭ​വ്യ​യു​ടെ എ​തി​ർ​സ്ഥാ​നാ​ർ​ഥി. ചി​റ്റാ​രി​ക്കാ​ലി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ്-​എ​സി​ലെ ഷൈ​മി തോ​മ​സാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി.

ക​മ്പ​ല്ലൂ​ർ ഡി​വി​ഷ​നി​ൽ കോ​ൺ​ഗ്ര​സി​ലെ സോ​ണി പൊ​ടി​മ​റ്റ​ത്തി​ലും കേ​ര​ള കോ​ൺ​ഗ്ര​സ്-​എ​മ്മി​ലെ ജ​യിം​സ് മാ​രൂ​രും ത​മ്മി​ലാ​ണ് പോ​രാ​ട്ടം. മാ​ലോം ഡി​വി​ഷ​നി​ൽ കോ​ൺ​ഗ്ര​സി​ലെ ജെ​സി ചാ​ക്കോ​യും സി​പി​എ​മ്മി​ലെ ബേ​ബി മാ​ധ​വ​നും ഏ​റ്റു​മു​ട്ടു​ന്നു.

Latest News

Up