Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Railway Parking

Kasaragod

റെ​യി​ൽ​വേ പാ​ർ​ക്കിം​ഗ് തൊ​ട്ടാ​ൽ പൊ​ള്ളും; പാ​ത​യോ​ര​ത്ത് വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി യാ​ത്ര​ക്കാ​ർ

കാ​ഞ്ഞ​ങ്ങാ​ട്: റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളു​ടെ മു​ഖ​ച്ഛാ​യ ത​ന്നെ മാ​റ്റു​ന്ന വി​ധ​ത്തി​ൽ പു​തി​യ പാ​ർ​ക്കിം​ഗ് കേ​ന്ദ്ര​ങ്ങ​ളൊ​രു​ങ്ങു​മ്പോ​ൾ ഏ​റെ പ്ര​തീ​ക്ഷ​ക​ളോ​ടെ​യാ​ണ് യാ​ത്ര​ക്കാ​ർ കാ​ത്തി​രു​ന്ന​ത്. പ​ക്ഷേ പു​തി​യ പാ​ർ​ക്കിം​ഗ് കേ​ന്ദ്ര​ങ്ങ​ൾ തു​റ​ന്നു പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത് തൊ​ട്ടാ​ൽ പൊ​ള്ളു​ന്ന പാ​ർ​ക്കിം​ഗ് ഫീ​സ് നി​ര​ക്കു​മാ​യാ​ണ്. സ്വ​ന്തം വാ​ഹ​ന​മെ​ടു​ത്തു​വ​ന്ന് റെ​യി​ൽ​വേ പാ​ർ​ക്കിം​ഗ് കേ​ന്ദ്ര​ത്തി​ൽ വ​യ്ക്കു​ന്ന​തി​നേ​ക്കാ​ൾ ലാ​ഭം ഓ​ട്ടോ പി​ടി​ച്ച് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്ക് വ​രു​ന്ന​താ​ണെ​ന്ന നി​ല​യാ​യി.

ഇ​പ്പോ​ൾ അ​ന​ധി​കൃ​ത​മാ​യി​ട്ടാ​ണെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്കു​ള്ള പാ​ത​യോ​ര​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ൾ വ​യ്ക്കേ​ണ്ടി​വ​രു​ന്ന അ​വ​സ്ഥ​യി​ലാ​ണ് ന​ല്ലൊ​രു വി​ഭാ​ഗം യാ​ത്ര​ക്കാ​ർ. ഇ​തി​ൽ കൂ​ടു​ത​ലും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളാ​ണ്. പാ​ർ​ക്കിം​ഗ് കേ​ന്ദ്ര​ങ്ങ​ളു​ടെ ന​ട​ത്തി​പ്പി​ന് ക​രാ​ർ എ​ടു​ത്ത​വ​ർ ഏ​തു​നി​മി​ഷ​വും പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി ഇ​ത് ത​ട​യു​മെ​ന്ന ആ​ശ​ങ്ക​യു​മു​ണ്ട്. കാ​ഞ്ഞ​ങ്ങാ​ട്ടും കാ​സ​ർ​ഗോ​ട്ടും ഇ​പ്പോ​ൾ ഇ​തു​ത​ന്നെ​യാ​ണ് സ്ഥി​തി.

ര​ണ്ട് സ്റ്റേ​ഷ​നു​ക​ളി​ലെ​യും പു​തി​യ പാ​ർ​ക്കിം​ഗ് കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ​ക്ക് ര​ണ്ടു മ​ണി​ക്കൂ​ർ വ​രെ 10 രൂ​പ, തു​ട​ർ​ന്ന് ആ​റു മ​ണി​ക്കൂ​ർ വ​രെ 15 രൂ​പ, ആ​റു മു​ത​ൽ 12 മ​ണി​ക്കൂ​ർ വ​രെ 20 രൂ​പ, ഒ​രു ദി​വ​സ​ത്തേ​ക്ക് 30 രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ് ഇ​പ്പോ​ഴ​ത്തെ നി​ര​ക്ക്. മി​ക്ക​വാ​റും യാ​ത്ര​ക്കാ​ർ രാ​വി​ലെ വാ​ഹ​നം കൊ​ണ്ടു​വ​ച്ച് വൈ​കു​ന്നേ​രം എ​ടു​ക്കു​ന്ന​വ​രാ​ണ്. ഇ​വ​ർ നേ​ര​ത്തേ 10 രൂ​പ ന​ൽ​കി​യി​രു​ന്ന​ത് ഇ​പ്പോ​ൾ 20 രൂ​പ​യാ​യി. ഒ​രു ദി​വ​സ​ത്തേ​ക്ക് നേ​ര​ത്തേ 20 രൂ​പ​യാ​യി​രു​ന്ന​താ​ണ് മു​പ്പ​താ​യ​ത്. ര​ണ്ടു മ​ണി​ക്കൂ​റോ ആ​റു​മ​ണി​ക്കൂ​റോ നേ​രം മാ​ത്രം വാ​ഹ​ന​ങ്ങ​ൾ വ​യ്ക്കു​ന്ന​വ​ർ പൊ​തു​വേ ഉ​ണ്ടാ​കാ​റി​ല്ല.

കാ​റി​നാ​ണെ​ങ്കി​ൽ ര​ണ്ടു മ​ണി​ക്കൂ​ർ വ​രെ 20 രൂ​പ, ആ​റു മ​ണി​ക്കൂ​ർ വ​രെ 30 രൂ​പ, ആ​റു മു​ത​ൽ 12 മ​ണി​ക്കൂ​ർ വ​രെ 60 രൂ​പ, ഒ​രു ദി​വ​സ​ത്തേ​ക്ക് 100 രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ് പു​തി​യ നി​ര​ക്ക്. 12 മ​ണി​ക്കൂ​ർ വ​രെ കാ​ർ വ​യ്ക്കേ​ണ്ടി​വ​രു​ന്ന സാ​ധാ​ര​ണ യാ​ത്ര​ക്കാ​ർ ഓ​രോ ദി​വ​സ​വും 60 രൂ​പ ന​ൽ​കേ​ണ്ടി​വ​രു​മെ​ന്ന് സാ​രം.

കാ​സ​ർ​ഗോ​ട്ട് പ്രീ​മി​യം
കൊ​ള്ള​യും

കാ​സ​ർ​ഗോ​ഡ്: വ​ൻ ന​ഗ​ര​ങ്ങ​ളി​ലെ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ കി​ട്ടു​ന്ന പ്രീ​മി​യം പാ​ർ​ക്കിം​ഗ് സം​വി​ധാ​ന​വും ഇ​പ്പോ​ൾ കാ​സ​ർ​ഗോ​ട്ട് തു​ട​ങ്ങി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ കോ​ൺ​ക്രീ​റ്റ് ചെ​യ്ത സ്ഥ​ല​ത്ത് വ​നം വ​യ്ക്കാ​മെ​ന്ന​ത​ല്ലാ​തെ മ​റ്റൊ​രു അ​ധി​ക സൗ​ക​ര്യ​വും ഇ​വി​ടെ ല​ഭ്യ​മാ​ക്കി​യി​ട്ടി​ല്ല.

മേ​ൽ​ക്കൂ​ര പോ​ലും സ്ഥാ​പി​ച്ചി​ട്ടി​ല്ല. വെ​യി​ലും മ​ഴ​യും പൊ​ടി​യും കൊ​ണ്ടാ​ണ് ഇ​വി​ടെ വാ​ഹ​ന​ങ്ങ​ൾ കി​ട​ക്കു​ന്ന​ത്. വാ​ഹ​ന​മേ​താ​യാ​ലും വ​യ്ക്കു​ന്ന സ​മ​യം മാ​ത്രം പ​രി​ഗ​ണി​ച്ചാ​ണ് ഇ​വി​ടെ നി​ര​ക്ക്. ഒ​രു മ​ണി​ക്കൂ​ർ വ​രെ 40 രൂ​പ, തു​ട​ർ​ന്ന് ര​ണ്ട് മ​ണി​ക്കൂ​ർ വ​രെ 80, ര​ണ്ടു മു​ത​ൽ നാ​ലു മ​ണി​ക്കൂ​ർ വ​രെ 200 രൂ​പ, നാ​ലു മു​ത​ൽ എ​ട്ട് മ​ണി​ക്കൂ​ർ വ​രെ 300 രൂ​പ, എ​ട്ട് മു​ത​ൽ 12 മ​ണി​ക്കൂ​ർ വ​രെ 400 രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ് ഇ​വി​ടു​ത്തെ നി​ര​ക്ക്. ഇ​തി​നേ​ക്കാ​ളും വാ​ഹ​നം സ​ർ​വീ​സ് സെ​ന്‍റ​റി​ൽ വ​യ്ക്കു​ന്ന​താ​കും ന​ല്ല​തെ​ന്ന് ഉ​ട​മ​ക​ൾ ചി​ന്തി​ച്ചാ​ൽ കു​റ്റം പ​റ​യാ​നാ​വി​ല്ല.

പ്രീ​മി​യം കേ​ന്ദ്ര​ത്തി​ൽ 12 മ​ണി​ക്കൂ​റി​ൽ കൂ​ടു​ത​ൽ നേ​രം വാ​ഹ​ന​ങ്ങ​ൾ വ​യ്ക്കാ​ൻ പാ​ടി​ല്ലെ​ന്നും നി​യ​മ​മു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. തു​ട​ർ​ന്നു​ള്ള ഓ​രോ 12 മ​ണി​ക്കൂ​റി​നും 400 രൂ​പ നി​ര​ക്കി​ൽ ഫൈ​ൻ ഈ​ടാ​ക്കു​മെ​ന്നാ​ണ് എ​ഴു​തി​വ​ച്ചി​ട്ടു​ള്ള​ത്.

ആ​ഴ്ച​ക​ൾ​ക്കു മു​മ്പ് ഇ​വി​ടെ കാ​ർ വ​ച്ച് ഡ​ൽ​ഹി​യി​ലേ​ക്ക് പോ​യ പെ​രി​യ​യി​ലെ ട​യ​ർ ഷോ​പ്പ് ഉ​ട​മ​യ്ക്ക് 2000 രൂ​പ​യോ​ള​മാ​ണ് ഫീ​സ​ട​യ്ക്കേ​ണ്ടി​വ​ന്ന​ത്. തി​രി​ച്ചെ​ത്തു​മ്പോ​ഴേ​ക്കും കാ​ർ പൊ​ടി​യും കാ​ക്ക​ക്കാ​ഷ്ഠ​വും നി​റ​ഞ്ഞ അ​വ​സ്ഥ​യി​ലു​മാ​യി​രു​ന്നു. ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക്കാ​രെ​യ​ല്ലാ​തെ മ​റ്റാ​രെ ഉ​ദ്ദേ​ശി​ച്ചാ​ണ് പ്രീ​മി​യം പാ​ർ​ക്കിം​ഗ് കേ​ന്ദ്രം തു​ട​ങ്ങി​യ​തെ​ന്നും വ്യ​ക്ത​മ​ല്ല. പ​ല​പ്പോ​ഴും പ്രീ​മി​യം പാ​ർ​ക്കിം​ഗ് കേ​ന്ദ്ര​മാ​ണെ​ന്ന് അ​റി​യാ​തെ​യാ​ണ് ഉ​ട​മ​ക​ൾ ഇ​വി​ടെ വാ​ഹ​നം വ​ച്ച് പോ​കു​ന്ന​തെ​ന്നും പി​ന്നീ​ട് നി​ര​ക്ക് അ​റി​യു​മ്പോ​ൾ ന​ട​ത്തി​പ്പു​കാ​രു​മാ​യി വാ​ക്കേ​റ്റം പ​തി​വാ​ണെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

കാ​ഞ്ഞ​ങ്ങാ​ട്
റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡി​ന് പു​തി​യ മു​ഖം

കാ​ഞ്ഞ​ങ്ങാ​ട്: ന​ഗ​ര​ത്തി​ൽ വ​ന്നി​റ​ങ്ങു​ന്ന​വ​ർ​ക്ക് കാ​ല​ങ്ങ​ളാ​യി ദു​രി​ത​ക്കാ​ഴ്ച​യാ​യി​രു​ന്ന റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡി​ന് പു​തി​യ മു​ഖ​മൊ​രു​ങ്ങു​ന്നു. മ​ത്സ്യ​മാ​ർ​ക്ക​റ്റി​ലെ മ​ലി​ന​ജ​ലം പ​തി​വാ​യി സ്റ്റേ​ഷ​ൻ റോ​ഡി​ലേ​ക്ക് ക​വി​ഞ്ഞൊ​ഴു​കു​ന്ന​ത് ത​ട​യാ​ൻ റോ​ഡി​ന്‍റെ കി​ഴ​ക്കു​വ​ശ​ത്ത് കോ​ൺ​ക്രീ​റ്റ് ഓ​വു​ചാ​ലി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി.

കാ​ല​ങ്ങ​ളാ​യി ത​ക​ർ​ന്ന് താ​റു​മാ​റാ​യി കി​ട​ന്നി​രു​ന്ന റോ​ഡ് വീ​തി കൂ​ട്ടി​യും ഉ​യ​ർ​ത്തി​യും കോ​ൺ​ക്രീ​റ്റ് ചെ​യ്യു​ന്ന​തി​നു​ള്ള പ്ര​വൃ​ത്തി​ക​ൾ ഇ​പ്പോ​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്. ആ​ഴ്ച​ക​ൾ​ക്കു​ള്ളി​ൽ ഇ​ത് പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ന​ഗ​ര​ത്തി​ൽ നി​ന്ന് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്ക് മി​ക​ച്ച നി​ല​വാ​ര​മു​ള്ള പാ​ത​യൊ​രു​ങ്ങും.

കോ​ൺ​ക്രീ​റ്റിം​ഗ് ജോ​ലി​ക​ൾ തു​ട​ങ്ങി​യ​തോ​ടെ റോ​ഡ് പൂ​ർ​ണ​മാ​യും അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ഫൊ​റോ​ന പ​ള്ളി​ക്കും അ​രി​മ​ല ആ​ശു​പ​ത്രി​ക്കും മു​ന്നി​ൽ കൂ​ടി​യു​ള്ള റോ​ഡി​ലൂ​ടെ​യാ​ണ് ഇ​പ്പോ​ൾ പ്ര​ധാ​ന​മാ​യും വാ​ഹ​ന​ങ്ങ​ൾ​ക്ക് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.

പ്ലാ​റ്റ്ഫോ​മി​ന്‍റെ തെ​ക്കു​വ​ശ​ത്ത് അ​രി​മ​ല ആ​ശു​പ​ത്രി​ക്കും ദീ​പ്തി തീ​യ​റ്റ​റി​നും ഇ​ട​യി​ലു​ള്ള ഭാ​ഗ​ത്ത് ഒ​രു​ക്കി​യ പു​തി​യ പാ​ർ​ക്കിം​ഗ് കേ​ന്ദ്ര​ത്തി​ലേ​ക്കും ഇ​തു​വ​ഴി നേ​രി​ട്ട് പ്ര​വേ​ശി​ക്കാ​നാ​കും. പാ​ർ​ക്കിം​ഗ് കേ​ന്ദ്ര​ത്തി​ന്‍റെ വ​ലി​പ്പം കൂ​ട്ടു​ന്ന​തി​നു​ള്ള പ്ര​വൃ​ത്തി​ക​ളും ഇ​പ്പോ​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്. ഇ​തു​കൂ​ടി പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ പ്ലാ​റ്റ്ഫോ​മി​ന്‍റെ തെ​ക്കു​വ​ശ​ത്തു​ള്ള റോ​ഡി​ലൂ​ടെ​യും ഇ​വി​ടേ​ക്ക് എ​ത്താ​നാ​കും.

ദീ​പ്തി തീ​യ​റ്റ​റി​ന്‍റെ വ​ശ​ത്തു​കൂ​ടി​യു​ള്ള സ്വ​കാ​ര്യ റോ​ഡും വാ​ഹ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. ഈ ​റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​ണ് ഇ​പ്പോ​ൾ ഏ​റ്റ​വു​മ​ധി​കം ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ട്ടു​ള്ള​ത്. സ്വ​കാ​ര്യ റോ​ഡാ​യ​തി​നാ​ൽ ഇ​വി​ടെ നി​ർ​ത്തി​യി​ടു​ന്ന​തി​നെ റെ​യി​ൽ​വേ അ​ധി​കൃ​ത​ർ​ക്ക് ത​ട​യാ​നാ​വി​ല്ലെ​ന്ന​തും വാ​ഹ​ന ഉ​ട​മ​ക​ൾ​ക്ക് ഗു​ണ​ക​ര​മാ​കു​ന്നു.

പു​തി​യ റോ​ഡ് പൂ​ർ​ത്തി​യാ​യാ​ലും ഇ​നി പാ​ർ​ക്കിം​ഗ് കേ​ന്ദ്രം പ​ഴ​യ സ്ഥ​ല​ത്തേ​ക്ക് മാ​റ്റി​ല്ല. പ്ലാ​റ്റ്ഫോ​മി​ന്‍റെ വ​ട​ക്കു​വ​ശ​ത്ത് നി​ർ​മാ​ണം ന​ട​ക്കു​ന്ന മേ​ൽ​പ്പാ​ല​വും മ​റ്റു നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​കും ഇ​നി അ​വി​ടെ ഉ​ണ്ടാ​വു​ക.

Latest News

Up