Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rajeev Chandrasekhar

ജ​ന​ങ്ങ​ളെ വ​ഞ്ചി​ക്കു​ന്ന രാ​ജ്യ​ത്തെ ഒ​രേ​യൊ​രു പാ​ർ​ട്ടി കോ​ൺ​ഗ്ര​സ്: രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

കൊ​ച്ചി: അ​ടു​ത്ത നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ് ജ​യി​ക്കി​ല്ലെ​ന്നും മു​സ്‌​ലിം ലീ​ഗ് ഒ​രു​പ​ക്ഷേ ജ​യി​ക്കു​മാ​യി​രി​ക്കു​മെ​ന്നും ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ. ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി​യു​ടെ പ​ണം വാ​ങ്ങി കോ​ൺ​ഗ്ര​സ് ജ​ന​ങ്ങ​ളെ വ​ഞ്ചി​ക്കു​ക​യാ​ണ്.

രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ വ​ഞ്ച​ക​രു​ടെ പാ​ർ​ട്ടി​യാ​ണ് കോ​ൺ​ഗ്ര​സെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി ആ​ർ​ക്ക് വേ​ണ്ടി​യാ​ണ് സ്വ​ർ​ണം ക​ട​ത്തി​യ​തെ​ന്ന് ക​ണ്ടെ​ത്താ​ൻ ഇ​തു​വ​രെ സാ​ധി​ച്ചി​ട്ടി​ല്ല. കോ​ൺ​ഗ്ര​സും സി​പി​എ​മ്മും രാ​ഷ്ട്രീ​യ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് പ​ര​സ്പ​രം സ​ഹാ​യി​ക്കു​ക​യാ​ണ്.

കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ത്ത​തി​ന് പി​ന്നി​ൽ വ​ലി​യ ഗൂ​ഢാ​ലോ​ച​ന​യു​ണ്ട്. എ​സ്.​രാ​ജേ​ന്ദ്ര​ൻ ദേ​വി​കു​ള​ത്ത് മ​ത്സ​രി​ക്ക​ണ​മെ​ന്നാ​ണ് ത​ന്‍റെ ആ​ഗ്ര​ഹം. തീ​രു​മാ​നം എ​ടു​ക്കേ​ണ്ട​ത് കേ​ന്ദ്ര നേ​തൃ​ത്വ​മാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ദേ​വി​കു​ള​ത്ത് പാ​ർ​ട്ടി​യെ ന​യി​ക്കു​ക രാ​ജേ​ന്ദ്ര​ൻ ആ​യി​രി​ക്കു​മെ​ന്നും രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ പ​റ​ഞ്ഞു.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള: അ​മി​ത് ഷാ​യ്ക്ക് ക​ത്ത​യ​ച്ച് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ് കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യ്ക്ക് ക​ത്ത​യ​ച്ചു. ശ​ബ​രി​മ​ല ക്ഷേ​ത്രം ഉ​ൾ​പ്പെ​ടെ​യു​ള്ള ക്ഷേ​ത്ര​ങ്ങ​ളി​ലെ അ​ഴി​മ​തി​യെ​ക്കു​റി​ച്ച് അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ വേ​ണ​മെ​ന്നും ക​ത്തി​ൽ പ​റ​യു​ന്നു.

ശ​ബ​രി​മ​ല ക്ഷേ​ത്ര​ത്തി​ന്‍റെ പ​വി​ത്ര​ത കാ​ത്തു സൂ​ക്ഷി​ക്കു​ന്ന​തി​ൽ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ​രാ​ജ​യ​പ്പെ​ട്ടു. ഇ​ക്കാ​ര്യം കേ​ര​ള ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​യി നി​രീ​ക്ഷി​ച്ചി​ട്ടു​ണ്ട്. ക്ര​മ​ക്കേ​ടു​ക​ൾ അ​ന്വേ​ഷി​ക്കാ​ൻ ഒ​രു പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം (എ​സ്ഐ​ടി) രൂ​പീ​ക​രി​ച്ചു.

കേ​ര​ള പോ​ലീ​സ് ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​ടെ നേ​രി​ട്ടു​ള്ള നി​യ​ന്ത്ര​ണ​ത്തി​ലാ​യ​തി​നാ​ലും, ആ​ഭ്യ​ന്ത​ര മ​ന്ത്രി ത​ന്നെ മു​ഖ്യ​മ​ന്ത്രി​യാ​യ​തി​നാ​ലും കേ​ര​ള പോ​ലീ​സ് ന​ട​ത്തു​ന്ന അ​ന്വേ​ഷ​ണ​ത്തി​ൽ ജ​ന​ങ്ങ​ൾ​ക്ക് വി​ശ്വാ​സ​മി​ല്ല.

അ​തി​നാ​ൽ ദേ​വ​സ്വം ബോ​ർ​ഡു​ക​ളി​ലും അ​തി​ന്‍റെ അ​ധി​കാ​ര​പ​രി​ധി​യി​ലു​ള്ള ക്ഷേ​ത്ര​ങ്ങ​ളി​ലും ക​ഴി​ഞ്ഞ 30 വ​ർ​ഷ​ത്തെ ഇ​ട​പാ​ടു​ക​ൾ അ​ന്വേ​ഷി​ക്കാ​ൻ ഒ​രു കേ​ന്ദ്ര ഏ​ജ​ൻ​സി​യെ നി​യോ​ഗി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

Kerala

"സ​ഹാ​യി​ച്ചി​ല്ലെ​ങ്കി​ലും ഉ​പ​ദ്ര​വി​ക്ക​രു​ത്': ക​ലു​ങ്ക് സം​വാ​ദ​ത്തി​ൽ സു​രേ​ഷ് ഗോ​പി​ക്ക് പി​ന്തു​ണ​യു​മാ​യി കെ. ​സു​രേ​ന്ദ്ര​ൻ

തൃ​ശൂ​ര്‍: ക​ലു​ങ്ക് സം​വാ​ദ പ​രി​പാ​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​ല്‍ കേ​ന്ദ്ര സ​ഹ​മ​ന്ത്രി സു​രേ​ഷ് ഗോ​പി​യെ പി​ന്തു​ണ​ച്ചും ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​നെ പ​രോ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചും കെ. ​സു​രേ​ന്ദ്ര​ൻ. സ​ഹാ​യി​ച്ചി​ല്ലെ​ങ്കി​ലും ഉ​പ​ദ്ര​വി​ക്കാ​തി​രി​ക്ക​ണ​മെ​ന്ന് സു​രേ​ന്ദ്ര​ന്‍ ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു.

സാ​ധാ​ര​ണ​ക്കാ​ര്‍​ക്ക് ഉ​പ​കാ​ര​മാ​വു​ന്ന കാ​ര്യ​ങ്ങ​ള്‍ നേ​ടി​യെ​ടു​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി​യും പ്ര​തി​പ​ക്ഷ നേ​താ​വും ഉ​ള്‍​പ്പെ​ടെ​യു​ള്ള മു​ഴു​വ​ന്‍ രാ​ഷ്ട്രീ​യ നേ​താ​ക്ക​ളും സു​രേ​ഷ്‌​ഗോ​പി​യെ മാ​തൃ​ക​യാ​ക്കു​ക​യാ​ണ് വേ​ണ്ട​ത്. ഇ​നി സ​ഹാ​യി​ച്ചി​ല്ലെ​ങ്കി​ലും ഉ​പ​ദ്ര​വി​ക്കാ​തെ​യി​രി​ക്കാ​നെ​ങ്കി​ലും ശ്ര​മി​ക്കു​ക​യെ​ന്ന​താ​ണ് മ​ര്യാ​ദ. ക​ലു​ങ്ക് സം​വാ​ദം പോ​ലെ താ​ഴെ​ത​ട്ടി​ലു​ള്ള ജ​ന​ങ്ങ​ളു​മാ​യി അ​ദ്ദേ​ഹം ഇ​ട​പെ​ടു​ന്ന​ത് കാ​ണു​മ്പോ​ള്‍ സ്വാ​ഭാ​വി​ക​മാ​യും ചി​ല​ര്‍​ക്ക് ചൊ​റി​ച്ചി​ല്‍ വ​രും. അ​ത് പൊ​ട്ടി​യൊ​ലി​ക്കു​ന്ന​താ​ണ് ഇ​പ്പോ​ള്‍ കാ​ണു​ന്ന​ത്. ഇ​തൊ​ക്കെ ന​മ്മ​ള്‍ എ​ത്ര ക​ണ്ട​താ​ണ്- എ​ന്നാ​യി​രു​ന്നു സു​രേ​ന്ദ്ര​ന്‍ ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ച​ത്.

സു​രേ​ഷ് ഗോ​പി എ​ന്തി​നാ​ണ് അ​ങ്ങ​നെ ചെ​യ്ത​തെ​ന്ന് ത​നി​ക്ക​റി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം നി​വേ​ദ​നം സ്വീ​ക​രി​ക്കാ​ത്ത​ത് എ​ന്തു​കൊ​ണ്ടെ​ന്ന് അ​ദ്ദേ​ഹ​ത്തോ​ട് ത​ന്നെ ചോ​ദി​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ പ്ര​തി​ക​ര​ണം.

Latest News

Up