x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ന​ങ്ങ​ളെ വ​ഞ്ചി​ക്കു​ന്ന രാ​ജ്യ​ത്തെ ഒ​രേ​യൊ​രു പാ​ർ​ട്ടി കോ​ൺ​ഗ്ര​സ്: രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ


Published: February 8, 2026 08:02 PM IST | Updated: February 8, 2026 08:31 PM IST

കൊ​ച്ചി: അ​ടു​ത്ത നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ് ജ​യി​ക്കി​ല്ലെ​ന്നും മു​സ്‌​ലിം ലീ​ഗ് ഒ​രു​പ​ക്ഷേ ജ​യി​ക്കു​മാ​യി​രി​ക്കു​മെ​ന്നും ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ. ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി​യു​ടെ പ​ണം വാ​ങ്ങി കോ​ൺ​ഗ്ര​സ് ജ​ന​ങ്ങ​ളെ വ​ഞ്ചി​ക്കു​ക​യാ​ണ്.

രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ വ​ഞ്ച​ക​രു​ടെ പാ​ർ​ട്ടി​യാ​ണ് കോ​ൺ​ഗ്ര​സെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി ആ​ർ​ക്ക് വേ​ണ്ടി​യാ​ണ് സ്വ​ർ​ണം ക​ട​ത്തി​യ​തെ​ന്ന് ക​ണ്ടെ​ത്താ​ൻ ഇ​തു​വ​രെ സാ​ധി​ച്ചി​ട്ടി​ല്ല. കോ​ൺ​ഗ്ര​സും സി​പി​എ​മ്മും രാ​ഷ്ട്രീ​യ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് പ​ര​സ്പ​രം സ​ഹാ​യി​ക്കു​ക​യാ​ണ്.

കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ത്ത​തി​ന് പി​ന്നി​ൽ വ​ലി​യ ഗൂ​ഢാ​ലോ​ച​ന​യു​ണ്ട്. എ​സ്.​രാ​ജേ​ന്ദ്ര​ൻ ദേ​വി​കു​ള​ത്ത് മ​ത്സ​രി​ക്ക​ണ​മെ​ന്നാ​ണ് ത​ന്‍റെ ആ​ഗ്ര​ഹം. തീ​രു​മാ​നം എ​ടു​ക്കേ​ണ്ട​ത് കേ​ന്ദ്ര നേ​തൃ​ത്വ​മാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ദേ​വി​കു​ള​ത്ത് പാ​ർ​ട്ടി​യെ ന​യി​ക്കു​ക രാ​ജേ​ന്ദ്ര​ൻ ആ​യി​രി​ക്കു​മെ​ന്നും രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ പ​റ​ഞ്ഞു.

Tags : rajeev chandrasekhar Bjp congress

Recent News

Up