Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Service

Alappuzha

ക​ണ്ണ​ന്‍റെ തി​രു​ന​ട​യി​ൽ നി​സ്വാ​ർഥ​സേ​വ​നം ന​ട​ത്തി മൂ​ന്നു ഭ​ക്ത​ർ

അ​മ്പ​ല​പ്പു​ഴ: ക​ണ്ണ​ന്‍റെ തി​രു​ന​ട​യി​ൽ നി​സ്വാ​ർ​ഥ സേ​വ​നം ന​ട​ത്തി മൂ​ന്നു കൃ​ഷ്ണ​ഭ​ക്ത​ർ. അ​മ്പ​ല​പ്പു​ഴ പു​ത്ത​ൻ​പു​ര​ക്ക​ൽ ബാ​ലാ​മ​ണി, ആ​റാ​ട്ടു​പ​റ​മ്പി​ൽ നി​ഷ, അ​മ്പാ​ടി​യി​ൽ പു​ഷ്പ ആ​ർ. നാ​യ​ർ എ​ന്നി​വ​രാ​ണ് കാ​ല​ങ്ങ​ളാ​യി അ​മ്പ​ല​പ്പു​ഴ ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ ഭ​ക്ത​ർ​ക്ക് കൂ​പ്പ​ൺ ന​ൽ​കി സം​ഭാ​വ​ന ശേ​ഖ​രി​ക്കാ​ൻ സേ​വ​നം ചെ​യ്യു​ന്ന​ത്.

ക്ഷേ​ത്ര​ത്തി​ലെ​ത്തു​ന്ന ഭ​ക്ത​ർ​ക്ക് ഇ​വ​ർ വ​ർ​ഷ​ങ്ങ​ളാ​യി ചി​ര​പ​രി​ചി​ത​രാ​ണ്. ആ​ന​ക്കൊ​ട്ടി​ലി​ലാ​ണ് ഇ​വ​രു​ടെ ഇ​രി​പ്പി​ടം. പ​ന്ത്ര​ണ്ട് ക​ള​ഭം, പ​ള്ളി​പ്പാ​ന എ​ന്നീ ച​ട​ങ്ങു​ക​ൾ​ക്ക് ഭ​ക്ത​രി​ൽ​നി​ന്ന് പ​ണം ശേ​ഖ​രി​ക്കു​ന്ന​തി​നാ​യി കൂ​പ്പ​ൺ വി​ത​ര​ണ​വു​മാ​യി ഇ​വ​ർ സേ​വ​നം ചെ​യ്യു​ന്ന​ത്.

രാ​വി​ലെ 7.30 മു​ത​ൽ രാ​ത്രി 8.30 വ​രെ വി​ശ്ര​മ​മി​ല്ലാ​തെ​യാ​ണ് ഉ​ണ്ണി​ക്ക​ണ്ണ​ന്‍റെ തി​രു​ന​ട​യി​ലെ ച​ട​ങ്ങു​ക​ൾ വി​ജ​യി​പ്പി​ക്കാ​ൻ ഈ ​വ​നി​ത​ക​ളു​ള്ള​ത്. ഇ​പ്പോ​ൾ 12 വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ ന​ട​ക്കു​ന്ന പ​ള്ളി​പ്പാ​ന വി​ജ​യ​ത്തി​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ഈ ​കൃ​ഷ്ണ ഭ​ക്ത​ക​ൾ. ക്ഷേ​ത്ര​ത്തി​ലെ​ത്തു​ന്ന ഭ​ക്ത​രോ​ട് പ​ള്ളി​പ്പാ​ന​യു​ടെ പ്രാ​ധാ​ന്യം പ​റ​ഞ്ഞ് കൂ​പ്പ​ൺ ന​ൽ​കി ഇ​തി​നാ​വ​ശ്യ​മാ​യ പ​ണം സ​മാ​ഹ​രി​ക്കു​ക​യാ​ണ് ഇ​വ​ർ. ഭ​ഗ​വാ​നു വേ​ണ്ടി ജീ​വി​തം സ​മ​ർ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് ഈ ​വ​നി​ത​ക​ൾ

District News

കാ​യി​ക​രം​ഗ​ത്ത് എം​എ കോ​ള​ജി​ന്‍റെ സേ​വ​നം നി​സ്തു​ലം: ജോ​സ​ഫ് ജി. ​ഏ​ബ്ര​ഹാം

കോ​ത​മം​ഗ​ലം: രാ​ജ്യ​ത്തി​ന് ഒ​ളി​മ്പ്യ​ന്മാ​രെ​യും, നി​ര​വ​ധി രാ​ജ്യാ​ന്ത​ര കാ​യി​ക താ​ര​ങ്ങ​ളെ​യും സം​ഭാ​വ​ന ചെ​യ്ത​തി​ൽ കോ​ത​മം​ഗ​ലം മാ​ർ അ​ത്ത​നേ​ഷ്യ​സ് കോ​ള​ജി​ന്‍റെ പ​ങ്ക് നി​സ്തു​ല​മാ​ണെ​ന്ന് അ​ർ​ജു​ന അ​വാ​ർ​ഡ് ജേ​താ​വ് ജോ​സ​ഫ് ജി. ​ഏ​ബ്ര​ഹാം. എം​എ കോ​ള​ജ് അ​സോ​സി​യേ​ഷ​ന്‍റെ സ​പ്ത​തി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​ന്ത​ർ​ദേ​ശീ​യ കാ​യി​ക പ്ര​തി​ഭ​ക​ൾ​ക്കും, പ​രി​ശീ​ല​ക​ർ​ക്കും, അ​ധ്യാ​പ​ക​ർ​ക്കും കോ​ള​ജ് അ​സോ​സി​യേ​ഷ​ൻ ഒ​രു​ക്കി​യ ആ​ദ​ര​വ് ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

എം​എ കോ​ള​ജ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ഡോ. ​വി​ന്നി വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​എ​ബി പി. ​വ​ർ​ഗീ​സ്, മു​ൻ പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഡെ​ൻ​സി​ലി ജോ​സ്, കാ​യി​ക വ​കു​പ്പ് മു​ൻ മേ​ധാ​വി​ക​ളാ​യ പ്ര​ഫ. പി.​ഐ. ബാ​ബു, ഡോ. ​മാ​ത്യൂ​സ് ജേ​ക്ക​ബ്, പൂ​ർ​വ വി​ദ്യാ​ർ​ഥി​യും കാ​യി​ക പ​രി​ശീ​ല​ക​നു​മാ​യ ദ്രോ​ണാ​ചാ​ര്യ അ​വാ​ർ​ഡ് ജേ​താ​വ് ടി ​പി. ഔ​സേ​ഫ്, കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സി​ൽ ട്രി​പ്പി​ൾ ജ​മ്പി​ൽ സ്വ​ർ​ണം നേ​ടി​യ അ​ർ​ജു​ന അ​വാ​ർ​ഡ് ജേ​താ​വ് എ​ൽ​ദോ​സ് പോ​ൾ, രാ​ജ്യാ​ന്ത​ര പ​ഞ്ച​ഗു​സ്തി താ​രം ജ​സ്റ്റി​ൻ ജോ​സ്, കാ​യി​ക വ​കു​പ്പ് മേ​ധാ​വി പ്ര​ഫ. ഹാ​രി ബെ​ന്നി ചെ​ട്ടി​യാം​കു​ടി​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഒ​ളി​മ്പ്യ​ന്മാ​രാ​യ അ​നി​ല്‍​ഡാ തോ​മ​സ്, ടി. ​ഗോ​പി തു​ട​ങ്ങി വി​വി​ധ അ​ന്താ​രാ​ഷ്ട്ര ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ളി​ൽ ദേ​ശീ​യ ടീ​മി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്ന എം​എ കോ​ള​ജി​ലെ മു​ൻ അ​ന്ത​ർ​ദേ​ശീ​യ കാ​യി​ക താ​ര​ങ്ങ​ൾ, പ​രി​ശീ​ല​ക​ർ, എം​എ ഇ​ന്‍റ​ർ നാ​ഷ​ണ​ൽ സ്കൂ​ളി​ൽ​നി​ന്ന് ദേ​ശീ​യ​ത​ല​ത്തി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട കാ​യി​ക പ്ര​തി​ഭ​ക​ൾ എ​ന്നി​വ​ർ ആ​ദ​ര​വ് ഏ​റ്റു​വാ​ങ്ങി.

Kerala

വി​ദ്യാ​ർ​ഥി​നി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട സ്റ്റോ​പ്പി​ൽ ബ​സ് നി​ർ​ത്തി​യി​ല്ല; കെ​എ​സ്ആ​ർ​ടി​സി ക​ണ്ട​ക്ട​റെ പു​റ​ത്താ​ക്കി

തി​രു​വ​ന​ന്ത​പു​രം: രാ​ത്രി​യി​ൽ വി​ദ്യാ​ർ​ഥി​നി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട സ്റ്റോ​പ്പി​ൽ ബ​സ് നി​ർ​ത്തി​യി​ല്ലെ​ന്ന പ​രാ​തി​യി​ൽ കെ​എ​സ്ആ​ർ​ടി​സി ക​ണ്ട​ക്ട​റെ സ​ർ​വീ​സി​ൽ നി​ന്ന് പു​റ​ത്താ​ക്കി. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ൽ തൃ​ശൂ​രി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​യ ബ​സി​ലെ ക​ണ്ട​ക്ട​ർ​ക്കെ​തി​രെ പൊ​ങ്ങം നൈ​പു​ണ്യ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥിനി​ക​ളാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

അ​ങ്ക​മാ​ലി​ക്കും മു​രി​ങ്ങൂ​രി​നും ഇ​ട​യ്ക്കു​ള്ള പൊ​ങ്ങം എ​ന്ന സ്ഥ​ല​ത്താ​ണ് വി​ദ്യാ​ർ​ഥിനി​ക​ൾ ഇ​റ​ങ്ങേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​വ​രെ ഈ ​സ്റ്റോ​പ്പി​ൽ ഇ​റ​ക്കാ​തെ ചാ​ല​ക്കു​ടി ബ​സ് സ്റ്റാ​ൻ​ഡി​ൽ ഇ​റ​ക്കു​ക​യാ​യി​രു​ന്നു. മാ​നു​ഷി​ക പ​രി​ഗ​ണ​ന ക​ണ​ക്കി​ലെ​ടു​ത്ത് പൊ​ങ്ങ​ത്തു ബ​സ് നി​ർ​ത്തി ന​ൽ​ക​ണ​മെ​ന്ന് മ​റ്റ് യാ​ത്ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ക​ണ്ട​ക്ട​ർ സ​മ്മ​തി​ച്ചി​ല്ലെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

തു​ട​ർ​ന്ന് യാ​ത്ര​ക്കാ​ർ കൊ​ര​ട്ടി പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു. ഇ​തി​നി​ടെ മു​രി​ങ്ങൂ​രി​ൽ എ​ത്തി​യ​പ്പോ​ൾ ബ​സ് നി​ർ​ത്താ​മെ​ന്ന് ക​ണ്ട​ക്ട​ർ അ​റി​യി​ച്ചു. എ​ന്നാ​ൽ ഇ​വി​ടെ ഇ​റ​ങ്ങി​യാ​ൽ തി​രി​കെ പോ​കാ​ൻ വ​ഴി പ​രി​ച​യ​മി​ല്ലെ​ന്ന് ഇ​വ​ർ അ​റി​യി​ച്ചു. തു​ട​ർ​ന്ന് ഇ​വ​രെ ചാ​ല​ക്കു​ടി കെ​എ​സ്‌​ആ​ർ​ടി​സി സ്‌​റ്റാ​ൻ​ഡി​ൽ ഇ​റ​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ കെ​എ​സ്ആ​ർ​ടി​സി വി​ജി​ല​ൻ​സ് വി​ഭാ​ഗം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ട​ക്ട​ർ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

Kerala

അ​ന്യാ​യ​മാ​യി നി​കു​തി ചു​മ​ത്തു​ന്നു; അ​ന്ത​ര്‍ സം​സ്ഥാ​ന സ്വ​കാ​ര്യ ബ​സു​ക​ള്‍ സ​ര്‍​വീ​സ് നി​ര്‍​ത്തി​വെ​ക്കു​ന്നു

കൊ​ച്ചി: അ​ന്യാ​യ​മാ​യി നി​കു​തി ചു​മ​ത്തു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള അ​ന്ത​ര്‍ സം​സ്ഥാ​ന സ്വ​കാ​ര്യ ബ​സു​ക​ള്‍ തി​ങ്ക​ളാ​ഴ്ച മു​ത​ൽ സ​ര്‍​വീ​സ് നി​ര്‍​ത്തി​വെ​യ്ക്കു​ന്നു. ത​മി​ഴ്നാ​ട്, ക​ര്‍​ണാ​ട​ക സം​സ്ഥാ​ന​ങ്ങ​ളി​ലെ അ​ന്യാ​യ നി​കു​തി​യി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് സ​ര്‍​വീ​സ് നി​ര്‍​ത്തി​വ​യ്ക്കു​ന്ന​ത്.

കേ​ര​ള​ത്തി​ൽ നി​ന്നും ബം​ഗ​ളൂ​രു​വി​ലേ​ക്കും ചെ​ന്നൈ​യി​ലേ​ക്കു​മ​ട​ക്കം സ​ര്‍​വീ​സ് ന​ട​ത്തു​ന്ന സ്ലീ​പ്പ​ര്‍, സെ​മി സ്ലീ​പ്പ​ര്‍ ല​ക്ഷ്വ​റി ബ​സു​ക​ളാ​ണ് സ​ര്‍​വീ​സ് നി​ര്‍​ത്തി​വെ​ക്കു​ന്ന​ത്. അ​ഖി​ലേ​ന്ത്യ പെ​ര്‍​മി​റ്റു​ണ്ടാ​യി​ട്ടും ത​മി​ഴ്നാ​ട്ടി​ലും ക​ര്‍​ണാ​ട​ക​യി​ലു​മ​ട​ക്കം അ​ന്യാ​യ​മാ​യ നി​കു​തി ചു​മ​ത്തു​ക​യാ​ണെ​ന്നാ​ണ് ആ​രോ​പ​ണം.

അ​ന്യാ​യ​മാ​യി വാ​ഹ​നം പി​ടി​ച്ചെ​ടു​ത്ത് പി​ഴ​യീ​ടാ​ക്കു​ക​യാ​ണെ​ന്നും ഇ​വ​ര്‍ പ​റ​യു​ന്നു. ബ​സ് സ​ര്‍​വീ​സ് നി​ര്‍​ത്തി​വെ​ക്കു​ന്ന​ത് ബം​ഗ​ളൂ​രു​വി​ലേ​ക്കും ചെ​ന്നൈ​യി​ലേ​ക്കും പോ​കു​ന്ന യാ​ത്ര​ക്കാ​രെ ദു​രി​ത​ത്തി​ലാ​ക്കും.

പ്ര​ശ്ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​യി മ​ന്ത്രി കെ.​ബി.​ഗ​ണേ​ഷ് കു​മാ​റും ഗ​താ​ഗ​ത ക​മ്മീ​ഷ​ണ​റും ഇ​ട​പെ​ട​ണ​മെ​ന്നാ​ണ് ബ​സ് ഉ​ട​മ​ക​ളു​ടെ ആ​വ​ശ്യം. കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള ആ​ഡം​ബ​ര ബ​സു​ക​ളി​ൽ നി​ന്നാ​ണ് ത​മി​ഴ്‌​നാ​ട്, ക​ർ​ണാ​ട​ക സം​സ്ഥാ​ന​ങ്ങ​ൾ അ​ന്യാ​യ​മാ​യി നി​കു​തി ചു​മ​ത്തു​ന്ന​ത്.

Kerala

ഇ​ടി​മി​ന്ന​ലേ​റ്റ് സി​ഗ്‌​ന​ൽ ത​ക​രാ​ർ; ട്രെ​യി​ൻ സ​ർ​വീ​സ് ത​ട​സ​പ്പെ​ട്ടു

കോ​ട്ട​യം: ഇ​ടി​മി​ന്ന​ലേ​റ്റ് സി​ഗ്‌​ന​ലി​നു തകരാർ സം​ഭ​വി​ച്ച​തി​നാ​ൽ കോ​ട്ട​യം - എ​റ​ണാ​കു​ളം പാ​ത​യി​ൽ ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ ത​ട​സ​പ്പെ​ട്ടു. ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് 2.15ന് ​വൈ​ക്കം റോ​ഡ് (ആ​പ്പാ​ഞ്ചി​റ) സ്റ്റേ​ഷ​ന് സ​മീ​പ​ത്തെ ഇ​ല​ക്ട്രി​ക് ലൈ​നി​നാ​ണ് ഇ​ടി​മി​ന്ന​ലി​ൽ തകരാർ സം​ഭ​വി​ച്ച​ത്.

ഇ​തോ​ടെ ഹൈ​ദ​രാ​ബാ​ദ് - തി​രു​വ​ന​ന്ത​പു​രം ശ​ബ​രി സൂ​പ്പ​ർ എ​ക്‌​സ്പ്ര​സ് വൈ​ക്കം റോ​ഡി​ലും, എ​റ​ണാ​കു​ളം - കൊ​ല്ലം മെ​മു പി​റ​വം റോ​ഡ് (വെ​ള്ളൂ​ർ) സ്റ്റേ​ഷ​നി​ലും, മം​ഗ​ലാ​പു​രം - തി​രു​വ​ന​ന്ത​പു​രം പ​ര​ശു​റാം എ​ക്‌​സ്പ്ര​സ് മു​ള​ന്തു​രു​ത്തി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലും പി​ടി​ച്ചി​ട്ടു.

തു​ട​ർ​ന്ന് ത​ക​രാ​ർ പ​രി​ഹ​രി​ച്ച് വൈ​കു​ന്നേ​രം 3.40 ന് ​ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ച്ചു. ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച ശേ​ഷം അധികൃതർ ലൈനിൽ വി​ശ​ദ​മാ​യ പ​രി​ശോ​ധ​നയും ന​ട​ത്തി.

Latest News

Up