തൃശൂർ: ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി അഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന കായികമേളയ്ക്ക് ഇന്നു രാവിലെ എട്ടിന് അക്വാട്ടിക് കോംപ്ലക്സിൽ നടക്കുന്ന നീന്തൽ മത്സരങ്ങളോടെ തുടക്കമാകും.
യൂണിവേഴ്സിറ്റി വൈസ് ചാൻസലർ വി.പി. ജഗതിരാജ് ഉദ്ഘാടനം ചെയ്യും. 450 താരങ്ങൾ പങ്കെടുക്കും.
17ന് തൃശൂർ സായ് സെന്ററിലാണ് വോളിബോൾ മത്സരങ്ങൾ. എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ മാർച്ച് 22, 23 തീയതികളിൽ അത്ലറ്റിക് മത്സരങ്ങളും 24, 25 തീയതികളിൽ ഫുട്ബോൾ മത്സരങ്ങളും നടക്കും.