Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : State School Science Festival

സം​​​സ്ഥാ​​​ന സ്കൂ​​​ൾ ശാ​​​സ്ത്രോ​​​ത്സ​​​വത്തിൽ മ​ല​പ്പു​റം മു​ന്നേ​റ്റം തു​ട​രു​ന്നു

പാ​​​ല​​​ക്കാ​​​ട്: സം​​​സ്ഥാ​​​ന സ്കൂ​​​ൾ ശാ​​​സ്ത്രോ​​​ത്സ​​​വം ര​​​ണ്ടാം​​​ദി​​​ന​​​ത്തി​​​ലും നി​​​ല​​​വി​​​ലെ ചാ​​​ന്പ്യ​​​ൻ​​​മാ​​​രാ​​​യ മ​​​ല​​​പ്പു​​​റം മു​​​ന്നേ​​​റ്റം തു​​​ട​​​രു​​​ന്നു. 386 പോ​​​യി​​​ന്‍റോ​​​ടെ​​​യാ​​​ണ് മ​​​ല​​​പ്പു​​​റം ഒ​​​ന്നാം​​​സ്ഥാ​​​ന​​​ത്തു നി​​​ൽ​​​ക്കു​​​ന്ന​​​ത്. 372 പോ​​​യി​​​ന്‍റ് നേ​​​ടി ക​​​ണ്ണൂ​​​രും 364 പോ​​​യി​​​ന്‍റ് നേ​​​ടി കോ​​​ഴി​​​ക്കോ​​​ടും ര​​​ണ്ടും മൂ​​​ന്നും സ്ഥാ​​​ന​​​ത്തു​​​ണ്ട്.

സ്കൂ​​​ൾ​​​ത​​​ല​​​ത്തി​​​ൽ 55 പോ​​​യി​​​ന്‍റ് നേ​​​ടി ആ​​​ല​​​പ്പു​​​ഴ പൂ​​​ങ്കാ​​​വ് എം​​​ഐ​​​എ​​​ച്ച്എ​​​സ് ഒ​​​ന്നും 48 പോ​​​യി​​​ന്‍റ് നേ​​​ടി മേ​​​മു​​​ണ്ട എ​​​ച്ച്എ​​​സ് ര​​​ണ്ടും 47 പോ​​​യി​​​ന്‍റ് നേ​​​ടി ഇ​​​ടു​​​ക്കി ഇ​​​ര​​​ട്ട​​​യാ​​​ർ എ​​​സ്ടി എ​​​ച്ച്എ​​​സ്എ​​​സ് മൂ​​​ന്നും സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലാ​​​ണ്. സ്കി​​​ൽ ഫെ​​​സ്റ്റി​​​ൽ 106 പോ​​​യി​​​ന്‍റോ​​​ടെ വ​​​ട​​​ക​​​ര ഉ​​​പ​​​ജി​​​ല്ല ഓ​​​വ​​​റോ​​​ൾ കി​​​രീ​​​ടം നേ​​​ടി.

99 പോ​​​യി​​​ന്‍റ് നേ​​​ടി തൃ​​​ശൂ​​​ർ ര​​​ണ്ടാം​​​സ്ഥാ​​​ന​​​വും 96 പോ​​​യി​​​ന്‍റ് നേ​​​ടി എ​​​റ​​​ണാ​​​കു​​​ളം മൂ​​​ന്നാം​​​സ്ഥാ​​​ന​​​വും ക​​​ര​​​സ്ഥ​​​മാ​​​ക്കി. സ്പെ​​​ഷ​​​ൽ സ്കൂ​​​ൾ ശാ​​​സ്ത്രോ​​​ത്സ​​​വ​​​ത്തി​​​ൽ 5620 പോ​​​യി​​​ന്‍റ് നേ​​​ടി കോ​​​ട്ട​​​യം ഓ​​​വ​​​റോ​​​ൾ കി​​​രീ​​​ടം നേ​​​ടി.

3153 പോ​​​യി​​​ന്‍റോ​​​ടെ എ​​​റ​​​ണാ​​​കു​​​ളം ര​​​ണ്ടും 3092 പോ​​​യി​​​ന്‍റോ​​​ടെ മ​​​ല​​​പ്പു​​​റം മൂ​​​ന്നും സ്ഥാ​​​ന​​​ങ്ങ​​​ൾ സ്വ​​​ന്ത​​​മാ​​​ക്കി. മ​​​റ്റു ജി​​​ല്ല​​​ക​​​ളു​​​ടെ പോ​​​യി​​​ന്‍റ് നി​​​ല: പാ​​​ല​​​ക്കാ​​​ട് -2898, കോ​​​ഴി​​​ക്കോ​​​ട് -2634, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം -1790, തൃ​​​ശൂ​​​ർ -775, കാ​​​സ​​​ർ​​​ഗോ​​​ഡ് -495.

Latest News

Up