Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Unnaivarryar Art Gallery

Thrissur

ഉ​ണ്ണാ​യി​വാ​ര്യ​ര്‍ ക​ലാ​നി​ല​യം പു​ന​ര്‍​നി​ര്‍​മാ​ണം; ആ​ദ്യ ഗ​ഡു അ​നു​വ​ദി​ച്ച് സ​ര്‍​ക്കാ​ര്‍

ഇ​രി​ങ്ങാ​ല​ക്കു​ട: സം​ഗ​മ​പു​രി​യു​ടെ തി​ല​ക​ക്കു​റി​യാ​യ ഉ​ണ്ണാ​യി​വാ​ര്യ​ര്‍ സ്മാ​ര​ക ക​ലാ​നി​ല​യം പു​ന​ര്‍​നി​ര്‍​മി​ക്കു​ന്ന​തി​ന് വ​ക​യി​രു​ത്തി​യ തു​ക​യു​ടെ ആ​ദ്യ ഗ​ഡു സ​ര്‍​ക്കാ​രി​ല്‍​നി​ന്ന് അ​നു​വ​ദി​ച്ചു.

60 വ​ര്‍​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള ക​ലാ​നി​ല​യം ഓ​ഡി​റ്റോ​റി​യം പു​ന​ര്‍​നി​ര്‍​മി​ക്കു​ന്ന​തി​ന് 3,07,67, 000 രൂ​പ ചെ​ല​വു​വ​രു​ന്ന പ​ദ്ധ​തി​യാ​ണ് ഭ​ര​ണ​സ​മി​തി സ​മ​ര്‍​പ്പി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ പ​ദ്ധ​തി​യി​ലേ​ക്കാ​യി സ​ര്‍​ക്കാ​രി​ല്‍​നി​ന്ന് ഇ​പ്പോ​ള്‍ അ​നു​വ​ദി​ച്ച് കി​ട്ടി​യി​രി​ക്കു​ന്ന​ത് 25 ല​ക്ഷം രൂ​പ​യാ​ണ്. ഈ ​തു​ക​ത​ന്നെ നി​ര​ന്ത​ര സ​മ്മ​ര്‍​ദ​ങ്ങ​ള്‍ ചെ​ലു​ത്തി​യ​ശേ​ഷ​മാ​ണ് അ​നു​വ​ദി​ച്ചു​കി​ട്ടി​യ​തെ​ന്ന് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ള്‍ പ​റ​ഞ്ഞു.

സാ​ങ്കേ​തി​ക ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ച് മാ​ര്‍​ച്ച് 31 ന് ​മു​ന്‍​പ് ടെ​ന്‍​ഡ​ര്‍ ന​ല്‍​കാ​ന്‍ സാ​ധി​ച്ചി​ല്ലെ​ങ്കി​ല്‍ അ​നു​വ​ദി​ച്ച തു​ക ലാ​പ്‌​സ് ആ​കു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​കാ​നി​ട​യു​ണ്ട്. ഇ​നി​യും ഒ​ട്ടേ​റെ അ​നു​കൂ​ല തീ​രു​മാ​ന​ങ്ങ​ള്‍ സ​ര്‍​ക്കാ​രി​ല്‍​നി​ന്ന് ഭ​ര​ണ​സ​മി​തി പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്.

ജീ​വ​ന​ക്കാ​രു​ടെ 11 മാ​സ​ത്തെ ശ​മ്പ​ള കു​ടി​ശി​ക കൊ​ടു​ത്തു തീ​ര്‍​ക്കാ​നു​ള്ള അ​ധി​ക ഗ്രാ​ൻ​ഡ് തു​ക അ​നു​വ​ദി​ക്ക​ണ​മെ​ന്നും ക​ലാ​നി​ല​യം ജീ​വ​ന​ക്കാ​രെ പെ​ന്‍​ഷ​ന്‍ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്ത​ണ​മെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.

വി​ദ്യാ​ര്‍​ഥി സ്റ്റൈ​പ്പ​ൻ​ഡ്്, ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം, മ​റ്റ് അ​ല​വ​ന്‍​സു​ക​ള്‍, ക​ലാ​നി​ല​യ ത്തി​ന്‍റെ ദൈ​നം​ദി​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ എ​ന്നി​വ​യ്ക്ക് ഒ​രു വ​ര്‍​ഷ​ത്തേ​ക്ക് ആ​വ​ശ്യ​മാ​യ തു​ക ഗ്രാ​ന്‍​ഡി​ല്‍ ഉ​ള്‍​പ്പെ​ടു​ത്ത​ണം. ക​ലാ​നി​ല​യ​ത്തി​ല്‍ ഇ​തു​വ​രെ​യും ഒ​മ്പ​താം ശ​മ്പ​ള പ​രി​ഷ്‌​ക​ര​ണ പ്ര​കാ​ര​മു​ള്ള ശ​മ്പ​ള​മാ​ണു ന​ല്‍​കി വ​രു​ന്ന​ത്.

സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍​ക്കി പ്പോ​ള്‍ ല​ഭി​ക്കു​ന്ന 12 ാം ശ​മ്പ​ള​പ​രി​ഷ്‌​ക​ര​ണം അ​നു​സ​രി​ച്ചു​ള്ള ശ​മ്പ​ള​ത്തി​ന് ക​ലാ​നി​ല​യ ത്തി​ലെ ജീ​വ​ന​ക്കാ​രും അ​ര്‍​ഹ​രാ​ണ്. സാ​മ്പ​ത്തി​ക​മാ​യി ഏ​റെ പ്ര​ശ്ന​ങ്ങ​ള്‍ നേ​രി​ടു​മ്പോ​ഴും കൂ​ട​ല്‍​മാ​ണി​ക്യം ക്ഷേ​ത്ര​വു​മാ​യി എ​ല്ലാ കാ​ര്യ​ങ്ങ​ളി​ലും സ​ഹ​ക​രി​ക്കു​ന്ന ഉ​ണ്ണാ​യി​വാ​ര്യ​ര്‍ ക​ലാ​നി​ല​യ​ത്തെ തീ​ര്‍​ത്തും അ​വ​ഗ​ണി​ക്കു​ന്ന ന​ട​പ​ടി​യാ​ണ് കു​റ​ച്ചു​കാ​ല​മാ​യി ദേ​വ​സ്വം സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ ആ​രോ​പി​ച്ചു.

10 ദി​വ​സം നീ​ളു​ന്ന കൂ​ട​ല്‍​മാ​ണി​ക്യം ക്ഷേ​ത്രോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് എ​ല്ലാ ദി​വ​സ​ങ്ങ​ളി​ലും ക​ഥ​ക​ളി അ​വ​ത​രി​പ്പി​ച്ചി​രു​ന്ന​ത് ക​ലാ​നി​ല​യ​ത്തി​ലെ ക​ലാ​കാ​ര​ന്മാ​രാ​ണ്.
എ​ന്നാ​ല്‍ ക​ഴി​ഞ്ഞ ഏ​താ​നും വ​ര്‍​ഷ​ങ്ങ​ളാ​യി ഉ​ത്സ​വ​ത്തി​നു ക​ലാ​നി​ല​യ​ത്തി​ന്‍റെ ക​ഥ​ക​ളി പ​രി​ഗ​ണി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ കൂ​ട​ല്‍​മാ​ണി​ക്യം ദേ​വ​സ്വം തി​ക​ഞ്ഞ അ​വ​ഗ​ണ​ന യാ​ണു കാ​ണി​ക്കു​ന്ന​തെ​ന്നു ക​ലാ​നി​ല​യം പ്ര​സി​ഡ​ന്‍റ് ശ്രീ​കു​മാ​ര്‍, സെ​ക്ര​ട്ട​റി അ​ഡ്വ. സ​തീ​ഷ് വി​മ​ല​ന്‍, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ത​ങ്ക​പ്പ​ന്‍ പാ​റ​യി​ല്‍ എ​ന്നി​വ​ര്‍ പ​റ​ഞ്ഞു.

Latest News

Up