Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vakodon

Palakkad

വാ​ക്കോ​ട​നി​ൽ പു​ലി​ക്കൂ​ട് സ്ഥാ​പി​ച്ചു

ക​ല്ല​ടി​ക്കോ​ട്‌: കു​ടി​യേ​റ്റ മേ​ഖ​ല​യാ​യ നി​ര​വ് വാ​ക്കോ​ട​ൻ ഭാ​ഗ​ത്തെ വ​ന്യ​മൃ​ഗ​ശ​ല്യം ഒ​ഴി​വാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പു​ലി​ക​ളെ പി​ടി​ക്കാ​ൻ കൂ​ട് സ്ഥാ​പി​ച്ചു. വാ​ക്കോ​ട​ൻ ആ​ക്കാ​മ​റ്റം ജോ​ർ​ജ് ജോ​സ​ഫി​ന്‍റെ കൃ​ഷി​യി​ട​ത്തി​ലാ​ണു കൂ​ട് സ്ഥാ​പി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം ജോ​ർ​ജി​ന്‍റെ എ​ട്ടു​ആ​ടു​ക​ളെ ആ​ക്ര​മി​ക്കു​ക​യും ആ​റെ​ണ്ണ​ത്തെ കൊ​ല്ലു​ക​യും ര​ണ്ടെ​ണ്ണ​ത്തെ കൊ​ണ്ടു​പോ​കു​ക​യും ചെ​യ്തി​രുന്നു.

ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ഉ​ൾ​പ്പ​ടെ​യു​ള്ള സാ​മു​ദാ​യി​ക സം​ഘ​ട​ന​ക​ളും മ​റ്റു​ക​ർ​ഷ​ക സം​ഘ​ട​ന​ക​ളും പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

ഡി​എ​ഫ്ഒ കെ. ​മ​നോ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും കെ. ​ശാ​ന്ത​കു​മാ​രി എം​എ​ൽ​എ​യും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

എം​എ​ൽ​എ​യു​ടെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ്‌ പ്ര​ദേ​ശ​ത്ത് കൂ​ടും കാ​മ​റ​യും സ്ഥാ​പി​ച്ച​ത്. ജോ​ർ​ജി​ന്‍റെ വീ​ടി​നു മു​ക​ൾ​ഭാ​ഗ​ത്ത് തോ​ട്ട​ത്തി​ൽ മേ​യാ​ൻ വീ​ട്ടി​രു​ന്ന ആ​ടു​ക​ളെ​യാ​ണ് വ​ന്യ​മൃ​ഗ​ങ്ങ​ൾ ആ​ക്ര​മി​ച്ച​ത്.

ആ​ടു​ക​ൾ ന​ഷ്ട​മാ​യ ഉ​ട​മ​യ്ക്ക് നി​യ​മ​പ​ര​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​മെ​ന്നും അ​ധി​കാ​രി​ക​ൾ പ​റ​ഞ്ഞു. പ്ര​ദേ​ശ​ത്തെ വ​ന​മേ​ഖ​ല​യി​ലെ അ​ടി​ക്കാ​ടു​ക​ൾ വെ​ട്ടി നീ​ക്കം​ചെ​യ്യ​ണ​മെ​ന്നു ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് പാ​ല​ക്കാ​ട് രൂ​പ​ത പ്ര​സി​ഡ​ന്‍റ് ബോ​ബി പൂ​വ​ത്തി​ങ്ക​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Up