ആലക്കോട്: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ പ്രചരണാർഥം യുഡിഎഫ് ആലക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലക്കോട് ടൗണിൽ വിളംബര ജാഥ സംഘടിപ്പിച്ചു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജോസ് വട്ടമല ഉദ്ഘാടനം ചെയ്തു. ബാബു പള്ളിപ്പുറം അധ്യക്ഷത വഹിച്ചു. ബിജു പുളിയൻതൊട്ടി, ഖലീൽ റഹ്മാൻ, ഡെന്നീസ് വാഴപ്പള്ളി, ജോസഫ് ഞവരക്കാട്ട്, പ്രിൻസി ബോബി, പി.സി. ആയിഷ, ജിൻസ് മാത്യു, ജോൺസൺ ചിറവയൽ, ഡെൻസൺ കണ്ണാടിക്കൻ, ബിനോയ് പാലനാനി, ലാലു കുന്നപ്പള്ളി, അപ്പുക്കുട്ടൻ സ്വാമിമഠം, കുട്ടിച്ചൻ കുഴിക്കാട്ടുതാഴെ എന്നിവർ പ്രസംഗിച്ചു.
കാർത്തികപുരം: ഉദയഗിരി മണ്ഡലം യുഡിഎഫ് കമ്മിറ്റി കാർത്തികപുരം ടൗണിൽ വിളംബര ജാഥ നടത്തി. ഉദയഗിരി പഞ്ചായത്ത് പ്രസിഡന്റ് ടെസി ആലുംമൂട്ടിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം യുഡിഎഫ് ചെയർമാൻ ജോയിച്ചൻ പള്ളിയാലിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ ജോയി പള്ളിപ്പറമ്പിൽ, വി.കെ. വിനോദ്, ഷീൻ തെക്കേൽ, സിന്ധു തോമസ്, കെ. സൗദത്ത്, ജെയ്സി ജോസ്, കൺവീനർ ഹാഹുൽ ഹമീദ്, ബെന്നി പീടിയേക്കൽ, ഇ.കെ. നാസർ, ഡിൽജോ മൈലപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.