Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Blood

Kozhikode

ചോ​ര​യി​ല്‍ കു​ളി​ച്ച ശ​രീ​ര​ങ്ങ​ള്‍, ത​ല മ​ര​വി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍, ന​ടു​ങ്ങി​ത്ത​രി​ച്ച് വ​ലി​യ​ങ്ങാ​ടി

കോ​ഴി​ക്കോ​ട്: പെ​ട്ട​ന്നാ​ണ​ത് സം​ഭ​വി​ച്ച​ത്. ശ​ബ്ദം കേ​ട്ടു നോ​ക്കു​മ്പോ​ള്‍ കോ​ണ്‍​ക്രീ​റ്റ് സ്‌​ളാ​ബി​ന​ടി​യി​ല്‍ പെ​ട്ടു പി​ട​യു​ന്ന മ​നു​ഷ്യ​ജീ​വ​നു​ക​ള്‍. ഓ​ടി​യെ​ത്തി​യ​വ​രി​ല്‍ പ​ല​ര്‍​ക്കും ത​ല ക​റ​ങ്ങി. ശ​രീ​ര​ഭാ​ഗ​ങ്ങ​ള്‍ ചി​ത​റി ര​ക്ത​ത്തി​ല്‍ കു​ളി​ച്ച തൊ​ഴി​ലാ​ളി​ക​ള്‍. സ്‌​ളാ​ബി​ന​ടി​യി​ല്‍ നി​ന്നു പു​റ​ത്തെ​ടു​ത്ത​പ്പോ​ള്‍ ത​ന്നെ കി​ണാ​ശ്ശേ​രി സ്വ​ദേ​ശി ജ​ബ്ബാ​ര്‍, അ​ത്തോ​ളി സ്വ​ദേ​ശി അ​ഷ്‌​റ​ഫ്, ബ​ഷീ​ര്‍ എ​ന്നി​വ​ര്‍​ക്ക് അ​ന​ക്ക​മു​ണ്ടാ​യി​രു​ന്നി​ല്ല. വി​നോ​ദ​ന്‍ ആ​ശു​പ​ത്രി​യി​ല്‍ വ​ച്ചാ​ണ് മ​രി​ച്ച​ത്. മ​റ്റു​ള​ള​വ​ര്‍ ആ​ശു​പ​ത്രി​യി​ലെ​ത്തും മു​മ്പേ മ​രി​ച്ചി​രു​ന്നു. കാ​ലി​ന് പ​രി​ക്കേ​റ്റ ജ​ലീ​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

ചു​ട്ടു​പൊ​ള്ളു​ന്ന വെ​യി​ലി​ല്‍ അ​ല്‍​പ സ​മ​യം വി​ശ്ര​മി​ക്കാ​നാ​യി പ​ഴ​യ പാ​സ്പോ​ര്‍​ട്ട് ഓ​ഫീ​സി​ന്‍റെ ഷ​ട്ട​റി​നോ​ട് ചേ​ര്‍​ന്നി​രു​ന്ന തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ് മ​ര​ണം ക​വ​ര്‍​ന്ന​ത്. ഗോ​ഡൗ​ണു​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ളും ലോ​റി​യി​ല്‍ സാ​ധ​നം ക​യ​റ്റാ​നെ​ത്തു​ന്ന​വ​രും ഇ​വി​ടെ സം​സാ​രി​ച്ചി​രി​ക്കു​ക പ​തി​വാ​ണ്. കൂ​ടു​ത​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ല്‍ വ​ന്‍​ദു​ര​ന്തം ഒ​ഴി​വാ​യി.

കാ​ല​പ്പ​ഴ​ക്കു​മു​ള്ള കെ​ട്ടി​ട​മാ​ണെ​ങ്കി​ലും പെ​ട്ട​ന്ന് ഇ​ടി​ഞ്ഞ് വീ​ഴു​മെ​ന്ന് തൊ​ഴി​ലാ​ളി​ക​ള്‍ ക​രു​തി​യി​രു​ന്നി​ല്ല. ശ​ബ്ദം കേ​ട്ട് ഓ​ടി​യെ​ത്തി​യ​പ്പോ​ള്‍ തൊ​ഴി​ലാ​ളി​ക​ളി​ലൊ​രാ​ള്‍ ചോ​ര​യി​ല്‍ കു​ളി​ച്ച് കി​ട​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് വ​ലി​യ​ങ്ങാ​ടി​യി​ലെ തൊ​ഴി​ലാ​ളി​യാ​യ സ​ക്ക​റി​യ പ​റ​ഞ്ഞു.പെ​ട്ട​ന്ന് ത​ന്നെ അ​ഗ്നി​ര​ക്ഷാ​സേ​ന​യോ​ടൊ​പ്പം ചേ​ര്‍​ന്ന് തൊ​ഴി​ലാ​ളി​ക​ളെ പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും സ​ക്ക​റി​യ പ​റ​ഞ്ഞു.

നാ​ട്ടു​കാ​ര്‍​ക്ക് ഏ​റെ​പ്രി​യ​പ്പെ​ട്ട​വ​നാ​യി​രു​ന്നു മ​ര​ണ​മ​ട​ഞ്ഞ ക​രി​വ​ങ്ങൂ​ര്‍ സ്വ​ദേ​ശി​യാ​യ കി​ഴ​ക്കെ കാ​ഞ്ഞി​ര​ക്ക​ണ്ടി​വി​നോ​ദ​ന്‍. വ​ലി​യ​ങ്ങാ​ടി​യി​ലെ ചു​മ​ട്ട് തൊ​ഴി​ലി​നു പു​റ​മെ കാ​ര്‍​ഷി​ക​വൃ​ത്തി​യി​ലും വ്യാ​പൃ​ത​നാ​യി​രു​ന്നു വി​നോ​ദ​ന്‍. കൃ​ഷി​യി​ട​ങ്ങ​ള്‍ ടി​ല്ല​ര്‍ ഉ​പ​യോ​ഗി​ച്ച് ഉ​ഴു​തു​മ​റി​ക്കാ​ന്‍ പോ​കാ​റു​ണ്ടാ​യി​രു​ന്നു. മെ​ഷീ​ന്‍ ഉ​പ​യോ​ഗി​ച്ച് കാ​ട് വെ​ട്ട​ല്‍ ജോ​ലി​യി​ലും ഏ​ര്‍​പ്പെ​ട്ടി​രു​ന്ന വി​നോ​ദ​ന്‍ കു​ടും​ബം പു​ല​ര്‍​ത്താ​ന്‍ ക​ഠി​നാ​ധ്വാ​നം ചെ​യ്തി​രു​ന്നു. വി​നോ​ദ​ന്‍റെ സം​സ്‌​കാ​രം ഇ​ന്ന് ഉ​ച്ച​ക്ക് 12ന് ​ത​ച്ചാ​റ​മ്പ​ത്ത് വീ​ട്ടു​വ​ള​പ്പി​ല്‍ ന​ട​ക്കും. പ​രേ​ത​നാ​യ ഇ​മ്പി​ചെ​ക്കു​വി​ന്‍റെ​യും ജാ​നു​വി​ന്‍റെ​യും മ​ക​നാ​ണ്. ഭാ​ര്യ ഷൈ​മ. മ​ക​ന്‍: ധ​ന​ഞ്ജ​യ്(​ക​ണ്ണ​ന്‍). സ​ഹോ​ദ​ര​ങ്ങ​ള്‍: രാ​ജ​ന്‍, ഗീ​ത.

അ​ഷ​റ​ഫി​ന്‍റെ സം​സ്‌​കാ​രം ഇ​ന്ന് രാ​വി​ലെ ഒ​മ്പ​തി​ന് ചീക്കിലോട് ജു​മാ​മ​സ്ജി​ദി​ല്‍ ന​ട​ക്കും. ഭാ​ര്യ: സൗ​ദ. മ​ക്ക​ള്‍: ഹ​ന്ന ഫാ​ത്തി​മ,മി​സ്ഹ​ഫ് (സൗ​ദി). മ​രു​മ​കൃ​ള്‍: അ​ജ്‌​നാ​സ് തെ​രു​വ​ത്ത് ക​ട​വ്. സ​ഹോ​ദ​ര​ങ്ങ​ള്‍: പ​രേ​ത​നാ​യ അ​ബ്ദു​ള്ള, ന​ഫീ​സ, സു​ബൈ​ദ.പ​രേ​ത​നാ​യ ഇ​മ്പി​ച്ചി​മൊ​യ്തി- പാ​ത്തു​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്.

മ​ര​ണ​മ​ട​ഞ്ഞ മ​ല്ലി​ശേ​രി താ​ഴെ​കു​നി ബ​ഷീ​റി​ന്‍റെ സം​സ്‌​കാ​രം ഇ​ന്ന് രാ​വി​ലെ ഒ​മ്പ​തി​ന് കു​നി​യി​ല്‍ ജു​മാ​മ​സ്ജി​ദി​ല്‍ ന​ട​ക്കും.ഭാ​ര്യ: സ​ക്കീ​ന. മ​ക്ക​ള്‍: ഷ​മീ​ര്‍, ഷാ​ഫി, സെ​മീ​ന. മ​രു​മ​ക്ക​ള്‍: ജം​ഷീ​ദ്, ഫാ​ത്തി​മ​ഷെ​റി​ന്‍, ഷ​ഹ​ന.

 

Latest News

Up