Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Centre

സ​ർ​വ ശി​ക്ഷാ അ​ഭി​യാ​ൻ പ​ദ്ധ​തി; കേ​ര​ള​ത്തി​ന് അ​ർ​ഹ​ത​പ്പെ​ട്ട തു​ക ന​ൽ​കു​മെ​ന്ന് കേ​ന്ദ്രം

ന്യൂ​ഡ​ൽ​ഹി: സ​ർ​വ ശി​ക്ഷാ അ​ഭി​യാ​ൻ പ​ദ്ധ​തി​യി​ൽ കേ​ര​ള​ത്തി​ന് അ​ർ​ഹ​ത​പ്പെ​ട്ട തു​ക ഉ​ട​ൻ ന​ൽ​കു​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ൽ. കേ​ര​ള​ത്തി​ലെ റി​സോ​ഴ്‌​സ് അ​ധ്യാ​പ​ക നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കേ​ന്ദ്രം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

അ​ർ​ഹ​മാ​യ പ​ണം​പോ​ലും ന​ൽ​കു​ന്നി​ല്ലെ​ന്ന് കേ​ര​ളം ചൂ​ണ്ടി​ക്കാ​ട്ടി​യ​പ്പോ​ഴാ​ണ് എ​സ്എ​സ്കെ ഫ​ണ്ട് ഉ​ട​ൻ കൈ​മാ​റു​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ അ​റി​യി​ച്ച​ത്. അ​ഡീ​ഷ​ണ​ൽ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ ഐ​ശ്വ​ര്യ ഭ​ട്ടി​യാ​ണ് ഇ​ക്കാ​ര്യം കോ​ട​തി​യി​ൽ അ​റി​യി​ച്ച​ത്.

പി​എം ശ്രീ ​പ​ദ്ധ​തി​യി​ൽ ഒ​പ്പി​ടാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് ഈ ​ഫ​ണ്ട് കേ​ന്ദ്രം ത​ട​ഞ്ഞി​രി​ക്കു​ന്ന​തെ​ന്ന് ആ​ക്ഷേ​പ​മു​ണ്ടാ​യി​രു​ന്നു. ഇ​ത്ത​ര​ത്തി​ൽ ഫ​ണ്ടു​ക​ൾ ത​ട​യു​ന്നു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പി​എം ശ്രീ ​പ​ദ്ധ​തി​യി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഒ​പ്പു​വെ​ച്ച​ത്.

എ​ന്നാ​ൽ സി​പി​ഐ​യു​ടെ എ​തി​ർ​പ്പി​നെ തു​ട​ർ​ന്ന് പ​ദ്ധ​തി മ​ര​വി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ എ​സ്എ​സ്കെ ഫ​ണ്ട് കേ​ര​ള​ത്തി​ന് ല​ഭി​ക്കു​മോ​യെ​ന്ന കാ​ര്യ​ത്തി​ൽ ആ​ശ​ങ്ക​യു​ണ്ടാ​യി​രു​ന്നു.

ഇ​തി​നി​ട​യി​ലാ​ണ് കേ​ന്ദ്രം എ​സ്എ​സ്കെ ഫ​ണ്ട് കൈ​മാ​റു​മെ​ന്ന് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. പ​ത്താം തീ​യ​തി ഡ​ല്‍​ഹി​യി​ലെ​ത്തി ഫ​ണ്ട് ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി കേ​ന്ദ്ര സ​ര്‍​ക്കാ​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തു​മെ​ന്ന് മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി അ​റി​യി​ച്ചി​രു​ന്നു.

Latest News

Up