Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dies

ശരീരഭാരം കുറയ്ക്കാനുള്ള ചികിത്സയ്‌ക്കായി തിരുവനന്തപുരത്തെത്തിയ റഷ്യൻ പൗരൻ മരിച്ചു

തിരുവനന്തപുരം: പുളിങ്കുടിയിലെ ആയുർവേദ കേന്ദ്രത്തിൽ സഹോദരനൊപ്പം ചികിത്സയ്ക്കെത്തിയ റഷ്യൻ പൗരൻ മരിച്ചു. മോസ്‌കോയിൽ താമസിക്കുന്ന പോഡ്ഗോർണോവ്(47) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെ ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് ആയുർവേദ ചികിത്സാകേന്ദ്രത്തിലെ ജീവനക്കാർ വിഴിഞ്ഞം ആശുപത്രിയിലെത്തിച്ചിരുന്നു.

മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു. തുടർന്ന് വിഴിഞ്ഞം പോലീസിൽ വിവരമറിയിക്കുകയും പോലീസ് കേസെടുക്കുകയുമായിരുന്നു. മരിച്ചയാൾ മോസ്‌കോയിൽ ബിസിനസുകാരനാണെന്നും 180 കിലോ ശരീരഭാരമുള്ള ഇദ്ദേഹം ശരീരഭാരം കുറയ്ക്കുന്നതിനാണ് ഫെബ്രുവരി നാലിന് ആയുർവേദ ചികിത്സാകേന്ദ്രത്തിലെത്തിയതെന്നും പോലീസ് പറഞ്ഞു.

വിഴിഞ്ഞം എസ്‌ഐ ദിനേശിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് പൂർത്തിയാക്കിയശേഷം മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹം മോസ്‌കോയിലേക്ക് കൊണ്ടുപോകുമെന്ന് പോലീസ് അറിയിച്ചു.

Kerala

ജീ​പ്പി​ന് നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യി അ​പ​ക​ടം; വ​യോ​ധി​ക മ​രി​ച്ചു

 

കൊ​ല്ലം: കു​ള​ത്തൂ​പ്പു​ഴ​യി​ൽ ജീ​പ്പി​ന് നി​യ​ന്ത്ര​ണം വി​ട്ട് ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ വ​യോ​ധി​ക മ​രി​ച്ചു. ഓ​മ​ന (65) ആ​ണ് മ​രി​ച്ച​ത്. ആ​ര്യ​ങ്കാ​വ് നെ​ടു​മ്പാ​റ സ്വ​ദേ​ശി​ക​ൾ സ​ഞ്ച​രി​ച്ച ജീ​പ്പാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

കു​ള​ത്തു​പ്പു​ഴ മാ​ർ​ത്താ​ണ്ട​ൻ ക​ര​യി​ലാ​യി​രു​ന്നു അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​പ​ക​ട​സ​മ​യം എ​ട്ട് പേ​ർ ജീ​പ്പി​ലു​ണ്ടാ​യി​രു​ന്നു. പ​രി​ക്കേ​റ്റ മ​റ്റു​ള്ള​വ​രെ അ​ഞ്ച​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

 

Kerala

തൃ​ശൂ​രി​ൽ ചു​മ​ർ ഇ​ടി​ഞ്ഞു​വീ​ണ് മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ചു

 

 

തൃ​ശൂ​ർ: പ​ഴ​യ​ന്നൂ​രി​ൽ ചു​മ​ർ ഇ​ടി​ഞ്ഞു​വീ​ണ് മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ചു. ചീ​ര​ക്കു​ഴി കാ​ഞ്ഞൂ​ർ വീ​ട്ടി​ൽ രാ​മ​ൻ​കു​ട്ടി (51) ആ​ണ് മ​രി​ച്ച​ത്. വീ​ട്ടി​ലെ പ​ഴ​യ ശു​ചി​മു​റി പൊ​ളി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

ഇ​ന്ന് ഉ​ച്ച​ക്ക് ര​ണ്ടി​നാ​യി​രു​ന്നു സം​ഭ​വം. ചു​മ​ർ പൊ​ളി​ക്കു​ന്ന​തി​നി​ടെ ചു​മ​ർ ഇ​ടി​ഞ്ഞ് ദേ​ഹ​ത്തേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

അ​പ​ക​ടം ന​ട​ന്ന​യു​ട​ൻ രാ​മ​ൻ​കു​ട്ടി​യെ ചേ​ല​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

 

Kerala

ഹൃദയാഘാതം; മന്ത്രി ബിന്ദുവിന്‍റെ സുരക്ഷാ ഉദ്യോഗസ്ഥൻ മരിച്ചു

തൃ​ശൂ​ർ: ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ആ​ർ. ബി​ന്ദു​വി​ന്‍റെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ൻ മ​രി​ച്ചു. തൃ​ശൂ​ർ നെ​ടു​പു​ഴ സ്വ​ദേ​ശി പി.​വി. സ​ന്ദേ​ശ് ആ​ണ് മ​രി​ച്ച​ത്. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

ഇ​ന്ന് പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് മ​ര​ണം. പൊ​ന്നേം​മ്പാ​റ വീ​ട്ടി​ൽ പ​രേ​ത​നാ​യ വേ​ണു​ഗോ​പാ​ലി​ന്‍റെ​യും സോ​മ​വ​തി​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: ജീ​ന.​എം.​വി മ​ക്ക​ൾ: ഋ​തു​പ​ർ​ണ്ണ, ഋ​തി​ഞ്ജ​യ്. സ​ഹോ​ദ​ര​ങ്ങ​ൾ: സ​ജീ​വ് (കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡ്), പ​രേ​ത​നാ​യ സ​നി​ൽ. സം​സ്കാ​രം ഇ​ന്ന് വൈ​കി​ട്ട് നാ​ലി​ന്.

Kerala

വൈ​ദ്യു​തി പോ​സ്റ്റ് മാ​റ്റു​ന്ന​തി​നി​ടെ അ​പ​ക​ടം; കെ​എ​സ്ഇ​ബി ക​രാ​ർ തൊ​ഴി​ലാ​ളി മ​രി​ച്ചു

ആ​ല​പ്പു​ഴ: ക​രു​വാ​റ്റ​യി​ൽ വൈ​ദ്യു​തി പോ​സ്റ്റ് മാ​റ്റു​ന്ന​തി​നി​ടെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കെ​എ​സ്ഇ​ബി ക​രാ​ർ തൊ​ഴി​ലാ​ളി മ​രി​ച്ചു. ച​ങ്ങ​നാ​ശേ​രി പാ​യി​പ്പാ​ട് തൃ​ക്കൊ​ടി​ത്താ​നം പു​തു​പ്പ​റ​മ്പി​ൽ ഭാ​സ്ക​ര​ന്‍റെ മ​ക​ൻ അ​നി​ൽ​കു​മാ​റാ​ണ് (45) മ​രി​ച്ച​ത്.

ക​രു​വാ​റ്റ​യി​ൽ ബു​ധ​നാ​ഴ്ച രാ​വി​ലെ 10ഓ​ടെ​യാ​ണ് അ​പ​ക​ടം. വൈ​ദ്യു​തി പോ​സ്റ്റ് മാ​റ്റു​ന്ന​തി​നി​ടെ
പോ​സ്റ്റി​ന്‍റെ ഒ​രു ഭാ​ഗം ഒ​ടി​ഞ്ഞ് ത​ല​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ക​രു​വാ​റ്റ സെ​ക്ഷ​ൻ ഓ​ഫീ​സി​ന്‍റെ
പ​രി​ധി​യി​ലെ ക​രാ​ർ ജീ​വ​ന​ക്കാ​ര​നാ​ണ്. ഭാ​ര്യ : ദീ​പ. മ​ക്ക​ൾ: ശ്രീ​ല​ക്ഷ്മി, ശ്രീ​ദേ​വ്. മ​രു​മ​ക​ൻ: ബി​നു​ദാ​സ്.

Latest News

Up