തിരുവനന്തപുരം: കൊടുംചൂടിന് ആശ്വാസമായി സംസ്ഥാനത്ത് നാലു ജില്ലകളിൽ നാളെമുതൽ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
ഇന്ത്യൻ മഹാസമുദ്രത്തിനും ബംഗാൾ ഉൾക്കടലിനും മുകളിലായി രൂപപ്പെട്ട ന്യൂനമർദം തെക്കുപടിഞ്ഞാറൻ ഭാഗത്തേക്ക് നീങ്ങിയാൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ നാളെമുതൽ ശനിയാഴ്ച വരെയും ഇടുക്കി ജില്ലയിൽ വെള്ളി, ശനി ദിവസങ്ങളിലും നേരിയ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.