Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mbrajesh

അ​തി​ദാ​രി​ദ്ര്യ​മു​ക്ത പ്ര​ഖ്യാ​പ​നം; ചി​ല​ർ ക്രെ​ഡി​റ്റ് മോ​ദി​ക്ക് ന​ൽ​കു​ന്നു: മ​ന്ത്രി എം.​ബി.​രാ​ജേ​ഷ്

തി​രു​വ​ന​ന്ത​പു​രം: കേ​ര​ളം അ​തി​ദാ​രി​ദ്ര്യ​മു​ക്ത​മാ​യ​തി​ന്‍റെ ക്രെ​ഡി​റ്റ് ചി​ല​ർ മോ​ദി​ക്ക് ന​ൽ​കു​ക​യാ​ണെ​ന്ന് മ​ന്ത്രി എം.​ബി.​രാ​ജേ​ഷ്. ഇ​ന്ത്യ മു​ഴു​വ​ൻ അ​തി​ദ​രി​ദ്ര​ർ ഇ​ല്ലാ​താ​ക്കി​യ ശേ​ഷം ക്രെ​ഡി​റ്റ് പ്ര​ധാ​ന​മ​ന്ത്രി​ക്ക് എ​ടു​ക്കാ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കേ​ര​ളം അ​തി​ദാ​രി​ദ്ര്യമു​ക്ത​മാ​ണെ​ന്ന് പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നെ എ​തി​ർ​ത്ത് ചി​ല​ർ രം​ഗ​ത്ത് എ​ത്തി​യി​രു​ന്നു. ഇ​തി​ന് മ​റു​പ​ടി​യാ​യി​ട്ടാ​ണ് മ​ന്ത്രി രം​ഗ​ത്തെ​ത്തി​യ​ത്. സം​സ്ഥാ​നം അ​തി​ദാ​രി​ദ്ര്യമു​ക്ത​മാ​ക്കു​ക​യെ​ന്ന​ത് ഒ​രു സു​പ്ര​ഭാ​ത​ത്തി​ൽ എ​ടു​ത്ത തീ​രു​മാ​ന​മ​ല്ല. ആ​ദ്യ മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലെ തീ​രു​മാ​ന​മാ​ണ്.

ഇ​തു​വ​രെ ഒ​രു സ​ർ​ക്കാ​ർ പ​ദ്ധ​തി​യു​ടെ​യും ആ​നു​കൂ​ല്യം ല​ഭി​ക്കാ​ത്ത​വ​രെ​യാ​ണ് അ​തി​ദാ​രി​ദ്ര്യ​രാ​യി കാ​ണു​ന്ന​ത്. അ​തി​ദാ​രി​ദ്ര്യം നി​ർ​മാ​ർ​ജ​നം ചെ​യ്തു എ​ന്നാ​ണ് അ​വ​കാ​ശ​വാ​ദം. ദാ​രി​ദ്ര്യം നി​ർ​മാ​ർ​ജ​നം ചെ​യ്തു എ​ന്ന​ല്ല. വി​ഷ​യ​ത്തി​ല്‍ വി​ദ​ഗ്ധ​ർ ഇ​തു​വ​രെ എ​ന്തു​കൊ​ണ്ട് ചോ​ദ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചി​ല്ല.

ചൂ​ണ്ടി​ക്കാ​ണി​ച്ചെ​ങ്കി​ൽ അ​ഡ്ര​സ് ചെ​യ്യാ​മാ​യി​രു​ന്നു. സ​ർ​ക്കാ​ർ നി​ഗൂ​ഢ​മാ​യി ചെ​യ്ത പ​ദ്ധ​തി​യ​ല്ല ഇ​തെ​ന്നും മ​ന്ത്രി വാ​ര്‍​ത്ത സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

 

Latest News

Up