തിരുവനന്തപുരം: കേരളം അതിദാരിദ്ര്യമുക്തമായതിന്റെ ക്രെഡിറ്റ് ചിലർ മോദിക്ക് നൽകുകയാണെന്ന് മന്ത്രി എം.ബി.രാജേഷ്. ഇന്ത്യ മുഴുവൻ അതിദരിദ്രർ ഇല്ലാതാക്കിയ ശേഷം ക്രെഡിറ്റ് പ്രധാനമന്ത്രിക്ക് എടുക്കാമെന്നും മന്ത്രി പറഞ്ഞു.
കേരളം അതിദാരിദ്ര്യമുക്തമാണെന്ന് പ്രഖ്യാപിക്കുന്നതിനെ എതിർത്ത് ചിലർ രംഗത്ത് എത്തിയിരുന്നു. ഇതിന് മറുപടിയായിട്ടാണ് മന്ത്രി രംഗത്തെത്തിയത്. സംസ്ഥാനം അതിദാരിദ്ര്യമുക്തമാക്കുകയെന്നത് ഒരു സുപ്രഭാതത്തിൽ എടുത്ത തീരുമാനമല്ല. ആദ്യ മന്ത്രിസഭാ യോഗത്തിലെ തീരുമാനമാണ്.
ഇതുവരെ ഒരു സർക്കാർ പദ്ധതിയുടെയും ആനുകൂല്യം ലഭിക്കാത്തവരെയാണ് അതിദാരിദ്ര്യരായി കാണുന്നത്. അതിദാരിദ്ര്യം നിർമാർജനം ചെയ്തു എന്നാണ് അവകാശവാദം. ദാരിദ്ര്യം നിർമാർജനം ചെയ്തു എന്നല്ല. വിഷയത്തില്‍ വിദഗ്ധർ ഇതുവരെ എന്തുകൊണ്ട് ചോദ്യങ്ങൾ ഉന്നയിച്ചില്ല.
ചൂണ്ടിക്കാണിച്ചെങ്കിൽ അഡ്രസ് ചെയ്യാമായിരുന്നു. സർക്കാർ നിഗൂഢമായി ചെയ്ത പദ്ധതിയല്ല ഇതെന്നും മന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
Tags : extreme poverty mbrajesh