Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Military Camp

മി​ലി​റ്റ​റി ക്യാ​മ്പി​ലെ ആ​ന​ക്കൊ​മ്പ് മോ​ഷ​ണം: വി​ര​ല​ട​യാ​ളം ശേ​ഖ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: പാ​ങ്ങോ​ട് സൈ​നി​ക കേ​ന്ദ്ര​ത്തി​ൽ നി​ന്നും ആ​ന കൊ​മ്പ് മോ​ഷ​ണം പോ​യ സം​ഭ​വ​ത്തി​ൽ ക്യാ​മ്പി​ലെ 20 ജീ​വ​ന​ക്കാ​രു​ടെ വി​ര​ല​ട​യാ​ളം പോ​ലീ​സ് ശേ​ഖ​രി​ച്ചു. ക​ന്‍റോ​ൺ​മെ​ന്‍റ് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​റു​ടെ നേ​തൃ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​വും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രു​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ആ​ന കൊ​മ്പ് സൂ​ക്ഷി​ച്ചി​രു​ന്ന മു​റി​യി​ലെ ഗ്ലാ​സി​ൽ പ​തി​ഞ്ഞ വി​ര​ല​ട​യാ​ള​ങ്ങ​ളാ​ണ് ശേ​ഖ​രി​ച്ച​ത്. ക്യാ​മ്പ് അ​ധി​കൃ​ത​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണ​വു​മാ​യി മു​ന്നോ​ട്ടു പോ​കു​ന്ന​ത്. പു​റ​ത്തു​നി​ന്നു​ള്ള​വ​ർ​ക്ക് ആ​ന​ക്കൊ​മ്പ് ക​ട​ത്തി കൊ​ണ്ടു​പോ​കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം.

ര​ണ്ടു കോ​ടി രൂ​പ വി​ല പി​ടി​പ്പ് വ​രു​ന്ന ആ​ന​ക്കൊ​മ്പു​ക​ളാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മോ​ഷ​ണം പോ​യ​ത്. ക്യാ​മ്പി​ലു​ള്ള​വ​രു​ടെ പി​ന്തു​ണ​യി​ല്ലാ​തെ മോ​ഷ​ണം ന​ട​ക്കി​ല്ലെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ നി​ഗ​മ​നം. ക​ർ​ശ​ന പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷ​മേ ക്യാ​മ്പി​ന് അ​ക​ത്തേ​ക്കും പു​റ​ത്തേ​ക്കും ക​ട​ക്കാ​നാ​കൂ.

ഇ​തേ​ക്കു​റി​ച്ച് കൃ​ത്യ​മാ​യ ധാ​ര​ണ​യു​ള്ള​വ​ർ മോ​ഷ​ണ​ത്തി​നു പി​ന്നി​ലു​ണ്ടെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ആ​ന​ക്കൊ​മ്പ് ക്യാ​മ്പി​ൽ നി​ന്നു പു​റ​ത്തു കൊ​ണ്ടു​പോ​യി​രി​ക്കാ​ന്‍ സാ​ധ്യ​ത​യി​ല്ലെ​ന്നും അ​ന്വേ​ഷ​ണ​സം​ഘം വി​ല​യി​രു​ത്തു​ന്നു.

Latest News

Up