തിരുവനന്തപുരം: പാങ്ങോട് സൈനിക കേന്ദ്രത്തിൽ നിന്നും ആന കൊമ്പ് മോഷണം പോയ സംഭവത്തിൽ ക്യാമ്പിലെ 20 ജീവനക്കാരുടെ വിരലടയാളം പോലീസ് ശേഖരിച്ചു. കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്തിലുള്ള പോലീസ് സംഘവും വിരലടയാള വിദഗ്ധരുമാണ് പരിശോധന നടത്തിയത്.
ആന കൊമ്പ് സൂക്ഷിച്ചിരുന്ന മുറിയിലെ ഗ്ലാസിൽ പതിഞ്ഞ വിരലടയാളങ്ങളാണ് ശേഖരിച്ചത്. ക്യാമ്പ് അധികൃതരുടെ സഹകരണത്തോടെയാണ് പോലീസ് അന്വേഷണവുമായി മുന്നോട്ടു പോകുന്നത്. പുറത്തുനിന്നുള്ളവർക്ക് ആനക്കൊമ്പ് കടത്തി കൊണ്ടുപോകാൻ സാധിക്കില്ലെന്നാണ് പോലീസിന്റെ നിഗമനം.
രണ്ടു കോടി രൂപ വില പിടിപ്പ് വരുന്ന ആനക്കൊമ്പുകളാണ് കഴിഞ്ഞ ദിവസം മോഷണം പോയത്. ക്യാമ്പിലുള്ളവരുടെ പിന്തുണയില്ലാതെ മോഷണം നടക്കില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. കർശന പരിശോധനയ്ക്ക് ശേഷമേ ക്യാമ്പിന് അകത്തേക്കും പുറത്തേക്കും കടക്കാനാകൂ.
ഇതേക്കുറിച്ച് കൃത്യമായ ധാരണയുള്ളവർ മോഷണത്തിനു പിന്നിലുണ്ടെന്നാണ് കരുതുന്നത്. ആനക്കൊമ്പ് ക്യാമ്പിൽ നിന്നു പുറത്തു കൊണ്ടുപോയിരിക്കാന് സാധ്യതയില്ലെന്നും അന്വേഷണസംഘം വിലയിരുത്തുന്നു.
Tags : Fingerprints ivory theft pangode military camp