Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rescue Workers

Alappuzha

ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ച്ചു

മ​ങ്കൊ​മ്പ്: സ്‌​കൂ​ൾ യാ​ത്ര​ക്കി​ടെ ചേ​ന്നം​ക​രി എ​ൻ​പ​തി​ന്‍റെ ജെ​ട്ടി​യി​ൽ നി​ന്ന് കാ​ൽ​വ​ഴു​തി ആ​റ്റി​ൽ​വീ​ണ ജി​സ മ​രി​യ തോ​മ​സ് എ​ന്ന ഒ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ യാ​ത്രാ ബോ​ട്ടി​ൽ നി​ന്ന് ചാ​ടി സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തു​ന്ന​തി​നി​ടെ പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്ന ജ​ല​ഗ​താ​ഗ​ത വ​കു​പ്പ് ജീ​വ​ന​ക്കാ​രാ​യ ജ​യ​ലാ​ൽ, ശെ​ൽ​വ​രാ​ജ് എ​ന്നി​വ​ർ​ക്ക് ചേ​ന്നം​ക​രി ഗ്രാ​മ​വി​ക​സ​ന പൗ​ര​സ​മി​തി ആ​ദ​ര​വ് ന​ൽ​കി.

ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ജീ​മോ​ൻ സി. ​മൈ​ക്കി​ൾ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. പൗ​ര​സ​മി​തി പ്ര​സി​ഡ​ന്‍റ് ഉ​ണ്ണി ആ​ലു​ങ്ക​ൽ​ചി​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ര​ക്ഷാ​ധി​കാ​രി ജോ​യി​ച്ച​ൻ പാ​ല​യ്ക്ക​ൽ, സെ​ക്ര​ട്ട​റി ജോ​ബി വ​ർ​ഗീ​സ്, റോ​ച സി. ​മാ​ത്യു, മാ​ത്യൂ​സ് തെ​ക്കേ​പ്പ​റ​മ്പി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Up