തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തലിനെതിരെ പരാതി നൽകിയ യുവതിയെ അഭിനന്ദിച്ച് യുവനടി റിനി ആൻ ജോർജ്. അതിജീവിതകൾ ഇനിയും മുന്നോട്ടുവരണമെന്നും സമൂഹത്തിന്റെ മുന്നിൽ വന്ന് അവർ നേരിട്ടിട്ടുള്ള പ്രശ്നങ്ങൾ തുറന്നുപറയണമെന്നും അവർ പറഞ്ഞു.
ഇനിയും പരാതികൾ വരും. പലർക്കും പരാതി പറയാൻ ഭയമുണ്ട്. സമൂഹവും രാഷ്ട്രീയക്കാരും വേട്ടക്കാരന് ഒപ്പം നിൽക്കുന്നു. തന്റെ വെളിപ്പെടുത്തലിന് ഇയാൾക്ക് മാറ്റമുണ്ടാകുമെന്ന് കരുതി. അത് ഉണ്ടായില്ല. രാഹുലിനെതിരെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയതിന് ശേഷം തനിക്ക് ജീവിക്കാന്‍ പറ്റാത്ത സാഹചര്യമായിരുന്നുവെന്നും റിനി പറഞ്ഞു.
പാർട്ടിയെന്ന നിലയിൽ രാഹുലിനെതിരേ കോൺഗ്രസ് സ്വീകരിച്ചത് ഉചിതമായ നടപടിയാണെന്നും പിന്നെ ആ വ്യക്തി അതിനെ അനുസരിച്ചോ എന്നത് തനിക്കറിയില്ലെന്നും റിനി ആൻ ജോർജ് കൂട്ടിച്ചേർത്തു.