x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​രാ​തി​ക​ൾ ഇ​നി​യും വ​രും; അ​തി​ജീ​വി​ത​മാ​ര്‍ ഭ​യ​ക്ക​രു​ത്: റി​നി ആ​ന്‍ ജോ​ര്‍​ജ്


Published: November 27, 2025 11:23 PM IST | Updated: November 27, 2025 11:23 PM IST

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്ത​ലി​നെ​തി​രെ പ​രാ​തി ന​ൽ​കി​യ യു​വ​തി​യെ അ​ഭി​ന​ന്ദി​ച്ച് യു​വ​ന​ടി റി​നി ആ​ൻ ജോ​ർ​ജ്. അ​തി​ജീ​വി​ത​ക​ൾ ഇ​നി​യും മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്നും സ​മൂ​ഹ​ത്തി​ന്‍റെ മു​ന്നി​ൽ വ​ന്ന് അ​വ​ർ നേ​രി​ട്ടി​ട്ടു​ള്ള പ്ര​ശ്‌​ന​ങ്ങ​ൾ തു​റ​ന്നു​പ​റ​യ​ണ​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

ഇ​നി​യും പ​രാ​തി​ക​ൾ വ​രും. പ​ല​ർ​ക്കും പ​രാ​തി പ​റ​യാ​ൻ ഭ​യ​മു​ണ്ട്. സ​മൂ​ഹ​വും രാ​ഷ്ട്രീ​യ​ക്കാ​രും വേ​ട്ട​ക്കാ​ര​ന് ഒ​പ്പം നി​ൽ​ക്കു​ന്നു. ത​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലി​ന് ഇ​യാ​ൾ​ക്ക് മാ​റ്റ​മു​ണ്ടാ​കു​മെ​ന്ന് ക​രു​തി. അ​ത് ഉ​ണ്ടാ​യി​ല്ല. രാ​ഹു​ലി​നെ​തി​രെ വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി രം​ഗ​ത്തെ​ത്തി​യ​തി​ന് ശേ​ഷം ത​നി​ക്ക് ജീ​വി​ക്കാ​ന്‍ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​മാ​യി​രു​ന്നു​വെ​ന്നും റി​നി പ​റ​ഞ്ഞു.

പാ​ർ​ട്ടി​യെ​ന്ന നി​ല​യി​ൽ രാ​ഹു​ലി​നെ​തി​രേ കോ​ൺ​ഗ്ര​സ് സ്വീ​ക​രി​ച്ച​ത് ഉ​ചി​ത​മാ​യ ന​ട​പ​ടി​യാ​ണെ​ന്നും പി​ന്നെ ആ ​വ്യ​ക്തി അ​തി​നെ അ​നു​സ​രി​ച്ചോ എ​ന്ന​ത് ത​നി​ക്ക​റി​യി​ല്ലെ​ന്നും റി​നി ആ​ൻ ജോ​ർ​ജ് കൂ​ട്ടി​ച്ചേ​ർ​ത്തു.

 

 

Tags : rahul mamkoottathil case police case rini ann george

Recent News

Up