കട്ടപ്പന: വലിയതോവാള ക്രിസ്തുരാജ് ഹൈസ്കൂളിന് എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് അനുവദിച്ച സ്കൂൾ ബസിന്റെ ഫ്ലാഗ് ഓഫ് ഡീൻ കുര്യാക്കോസ് എംപി നിർവഹിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന പരിപാടിയിൽ സ്കൂൾ മാനേജർ ഫാ. വർഗീസ് കാക്കല്ലിൽ അധ്യക്ഷത വഹിച്ചു.
നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി ടോമി, പാമ്പാടുംപാറ പഞ്ചായത്ത് പ്രസിഡന്റ് റൂബി ജോസഫ്, ഗ്രാമപഞ്ചായത്ത് മെംബർമാരായ രജനി രഞ്ജിത്, ബിനോയി ചിന്താർമണി, വലിയതോവാള കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് ജോസഫ് ചാക്കോ താന്നിക്കൽ, ഹെഡ്മിസ്ട്രസ് ആൻസമ്മ തോമസ്, പിടിഎ പ്രസിഡന്റ് എബിൻ തോമസ്, ഡിഡിസി സെക്രട്ടറി ബിജോ മാണി എന്നിവർ പ്രസംഗിച്ചു.