Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Special

ഡോ.​എ.​ജെ. ഷ​ഹ​ന ജീ​വ​നൊ​ടു​ക്കി​യ കേ​സ്; സ്‌​പെ​ഷ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റെ നി​യ​മി​ച്ചു

തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ.​എ.​ജെ.​ഷ​ഹ്ന ജീ​വ​നൊ​ടു​ക്കി​യ കേ​സി​ൽ നി​ർ​ണാ​യ​ക നീ​ക്ക​വു​മാ​യി സ​ർ​ക്കാ​ർ. കേ​സി​ൽ എ​ൻ. സ​ലാ​വു​ദീ​നെ സ്പെ​ഷ്യ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റാ​യി നി​യ​മി​ച്ചു. സ്ത്രീ​ധ​നം കൂ​ട്ടി ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് സു​ഹൃ​ത്താ​യ ഡോ. ​ഉ​വൈ​സ് വി​വാ​ഹ​ത്തി​ൽ നി​ന്ന് പി​ന്മാ​റി​യി​രു​ന്നു.

ഇ​തി​ൽ മ​നം​നൊ​ന്ത് ഷ​ഹ്ന ജീ​വ​നൊ​ടു​ക്കി​യെ​ന്നാ​ണ് കേ​സ്. 2023 ഡി​സം​ബ​ർ നാ​ലി​നാ​യി​രു​ന്നു സം​ഭ​വം. ഒ​പി ടി​ക്ക​റ്റി​ന്‍റെ പി​ന്നി​ൽ ഷ​ഹ​ന എ​ഴു​തി​യ കു​റി​പ്പി​ലെ വ​രി​ക​ളു​ടെ​യും ബ​ന്ധു​ക്ക​ളു​ടെ മൊ​ഴി​ക​ളു​ടെ​യും പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഡോ. ​ഉ​വൈ​സി​നെ കേ​സി​ല്‍ പ്ര​തി ചേ​ര്‍​ത്ത​ത്.

ബ​ന്ധ​ത്തി​ല്‍ നി​ന്നും പി​ന്മാ​റി​യ​തി​നാ​ല്‍ ജീ​വ​നൊ​ടു​ക്കു​മെ​ന്ന് ഡോ. ​ഷ​ഹ​ന ഡോ. ​ഉ​വൈ​സി​ന് വാ​ട്‌​സ്ആ​പ്പ് സ​ന്ദേ​ശം അ​യ​ച്ചി​രു​ന്നു. എ​ന്നാ​ൽ അ​റ​സ്റ്റി​ലാ​കു​ന്ന​തി​ന് മു​മ്പ് ഷ​ഹ​ന അ​യ​ച്ച സ​ന്ദേ​ശം റു​വൈ​സ് ഡി​ലീ​റ്റ് ചെ​യ്തി​രു​ന്നു.

ക​ഴ​ക്കൂ​ട്ടം അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​റു​ടെ ചോ​ദ്യം ചെ​യ്യ​ലി​ൽ ഷ​ഹ​ന സ​ന്ദേ​ശം അ​യ​ച്ചി​രു​ന്ന​താ​യി റു​വൈ​സ് സ​മ്മ​തി​ച്ചു. ഷ​ഹ​ന​യു​ടെ മൊ​ബൈ​ലി​ൽ നി​ന്നുള്ള തെ​ളി​വു​ക​ളും പോ​ലീ​സി​ന് ല​ഭി​ച്ചി​രു​ന്നു.

Latest News

Up