തിരുവനന്തപുരം: കേരളാ ബാങ്ക് പ്രസിഡന്റായി പി.മോഹനനും വൈസ് പ്രസിഡന്റായി ടി.വി.രാജേഷും സ്ഥാനമേറ്റു. നവംബർ 21 നാണ് പുതിയ ഭരണസമിതിയെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് നടന്നത്.
ചൊവ്വാഴ്ച വോട്ടെണ്ണലിന് ശേഷം വരണാധികാരിയാണ് വിജയികളെ പ്രഖ്യാപിച്ചത്. 1020 വോട്ട് എല്‍ഡിഎഫിനും 49 വോട്ട് യുഡിഎഫിനും ലഭിച്ചു. തെരഞ്ഞെടുക്കപ്പെട്ട പുതിയ ഭരണസമിതി അംഗങ്ങൾ യോഗം ചേർന്ന് പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും തെരഞ്ഞെടുക്കുകയായിരുന്നു.
അഞ്ച് വര്‍ഷമാണ് ഭരണസമിതിയുടെ കാലാവധി. ഭരണസമിതി അംഗങ്ങള്‍: ബിനില്‍ കുമാര്‍ (പത്തനംതിട്ട), പി. ഗാനകുമാര്‍ (ആലപ്പുഴ), ജോസ് ടോം (കോട്ടയം), വി.സലിം (എറണാകുളം), എം. ബാലാജി (തൃശൂര്‍), പി. ഗഗാറിന് (വയനാട്), അധിന് എ. നായര്‍ (കൊല്ലം), എസ്.ശ്രീജ (തിരുവനന്തപുരം), എ.എം.മേരി (കാസര്‍ഗോഡ്), എം.എസ്.ശ്രീജ (ഇടുക്കി), ഒ.വി. സ്വാമിനാഥന് (പാലക്കാട്), ടി.സി.ഷിബു (അര്‍ബന്‍ ബാങ്ക് പ്രതിനിധി).