x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​ള ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പ്ര​ഖ്യാ​പി​ച്ചു; പി.​മോ​ഹ​ന​ൻ പ്ര​സി​ഡ​ന്‍റ്


Published: November 24, 2025 06:08 PM IST | Updated: November 24, 2025 06:14 PM IST

തി​രു​വ​ന​ന്ത​പു​രം: കേ​ര​ളാ ബാ​ങ്ക് പ്ര​സി​ഡ​ന്‍റാ​യി പി.​മോ​ഹ​ന​നും വൈ​സ് പ്ര​സി​ഡ​ന്‍റാ​യി ടി.​വി.​രാ​ജേ​ഷും സ്ഥാ​ന​മേ​റ്റു. ന​വം​ബ​ർ 21 നാ​ണ് പു​തി​യ ഭ​ര​ണ​സ​മി​തി​യെ ക​ണ്ടെ​ത്താ​നു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്.

ചൊ​വ്വാ​ഴ്ച വോ​ട്ടെ​ണ്ണ​ലി​ന് ശേ​ഷം വ​ര​ണാ​ധി​കാ​രി​യാ​ണ് വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ച​ത്. 1020 വോ​ട്ട് എ​ല്‍​ഡി​എ​ഫി​നും 49 വോ​ട്ട് യു​ഡി​എ​ഫി​നും ല​ഭി​ച്ചു. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പു​തി​യ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ യോ​ഗം ചേ​ർ​ന്ന് പ്ര​സി​ഡ​ന്‍റി​നെ​യും വൈ​സ് പ്ര​സി​ഡ​ന്‍റി​നെ​യും തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.

അ​ഞ്ച് വ​ര്‍​ഷ​മാ​ണ് ഭ​ര​ണ​സ​മി​തി​യു​ടെ കാ​ലാ​വ​ധി. ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ള്‍: ബി​നി​ല്‍ കു​മാ​ര്‍ (പ​ത്ത​നം​തി​ട്ട), പി. ​ഗാ​ന​കു​മാ​ര്‍ (ആ​ല​പ്പു​ഴ), ജോ​സ് ടോം (​കോ​ട്ട​യം), വി.​സ​ലിം (എ​റ​ണാ​കു​ളം), എം. ​ബാ​ലാ​ജി (തൃ​ശൂ​ര്‍), പി. ​ഗ​ഗാ​റി​ന്‍ (വ​യ​നാ​ട്), അ​ധി​ന്‍ എ. ​നാ​യ​ര്‍ (കൊ​ല്ലം), എ​സ്.​ശ്രീ​ജ (തി​രു​വ​ന​ന്ത​പു​രം), എ.​എം.​മേ​രി (കാ​സ​ര്‍​ഗോ​ഡ്), എം.​എ​സ്.​ശ്രീ​ജ (ഇ​ടു​ക്കി), ഒ.​വി. സ്വാ​മി​നാ​ഥ​ന്‍ (പാ​ല​ക്കാ​ട്), ടി.​സി.​ഷി​ബു (അ​ര്‍​ബ​ന്‍ ബാ​ങ്ക് പ്ര​തി​നി​ധി).

 

 

 

 

Tags : kerala bank p.mohanan president t.v.rajesh

Recent News

Up