Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Two Doctors In Custody

ഡൽഹി സ്ഫോടനം: രണ്ടു ഡോക്‌ടർമാരടക്കം മൂന്നുപേർ കസ്റ്റഡിയിൽ

ന്യൂ​​​ഡ​​​ൽ​​​ഹി: ചെ​​​ങ്കോ​​​ട്ട സ്ഫോ​​​ട​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഫ​​​രീ​​​ദാ​​​ബാ​​​ദി​​​ലെ അ​​​ൽ ഫ​​​ലാ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ ര​​​ണ്ട് ഡോ​​​ക്‌​​​ട​​​ർ​​​മാ​​​രു​​​ൾ​​​പ്പെ​​​ടെ മൂ​​​ന്നു​​​പേ​​​ർകൂ​​​ടി ക​​​സ്റ്റ​​​ഡി​​​യി​​​ൽ.

സ്ഫോ​​​ട​​​ന​​​ക്കേ​​​സി​​​ൽ ഇ​​​തി​​​നോ​​​ട​​​കം അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി​​​ക​​​ളു​​​ടെ റ​​​ഡാ​​​റി​​​നു കീ​​​ഴി​​​ലാ​​​യി​​​രു​​​ന്ന ഹ​​​രി​​​യാ​​​ന​​​യി​​​ലെ ധൗ​​​ജ്, ബ​​​ല്ല​​​ബ്ഗ​​​ഡ്, ഖ​​​ണ്ഡാ​​​വാ​​​ലി, നൂ​​​ഹ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലാ​​​ണ് ചാ​​​വേ​​​ർ സ്ഫോ​​​ട​​​നം ന​​​ട​​​ത്തി​​​യ ഡോ. ​​​ഉ​​​മ​​​ർ ന​​​ബി​​​യു​​​മാ​​​യി ബ​​​ന്ധ​​​മു​​​ണ്ടെ​​​ന്നു ക​​​രു​​​തു​​​ന്ന മൂ​​​ന്നു​​​പേ​​​രെ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത​​​ത്. എ​​​ൻ​​​ഐ​​​എ​​​യു​​​ടെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ ഡ​​​ൽ​​​ഹി പോ​​​ലീ​​​സി​​​ന്‍റെ സ്പെ​​​ഷ​​​ൽ സെ​​​ല്ലാ​​​ണ് റെ​​​യ്ഡി​​​നു നേ​​​തൃ​​​ത്വം ന​​​ൽ​​​കി​​​യ​​​ത്.

ഹ​​​രി​​​യാ​​​ന​​​യി​​​ലെ നൂ​​​ഹി​​​ൽ​​​നി​​​ന്ന് മു​​​ഹ​​​മ്മ​​​ദ്, മു​​​സ്താ​​​ക്കിം എ​​​ന്നീ അ​​​ൽ ഫ​​​ലാ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ ഡോ​​​ക്‌​​​ട​​​ർ​​​മാ​​​രെ​​​യാ​​​ണ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. വെ​​​ള്ള​​​ക്കോ​​​ള​​​ർ ഭീ​​​ക​​​ര​​​ശൃം​​​ഖ​​​ല​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് നേ​​​ര​​​ത്തേ അ​​​റ​​​സ്റ്റി​​​ലാ​​​യ ഡോ. ​​​മു​​​സ​​​മ്മി​​​ൽ ഗ​​​നി​​​യ​​​യു​​​മാ​​​യി ഇ​​​രു​​​വ​​​ർ​​​ക്കും ബ​​​ന്ധ​​​മു​​​ണ്ടെ​​​ന്നാ​​​ണു സം​​​ശ​​​യി​​​ക്കു​​​ന്ന​​​ത്.

ക​​​സ്റ്റ​​​ഡി​​​യി​​​ലാ​​​യ ഡോ​​​ക്‌​​​ട​​​ർ​​​മാ​​​രി​​​ലൊ​​​രാ​​​ൾ ചെ​​​ങ്കോ​​​ട്ട​​​യി​​​ൽ സ്ഫോ​​​ട​​​നം ന​​​ട​​​ന്ന ദി​​​വ​​​സം ഡ​​​ൽ​​​ഹി​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​താ​​​യും പ്രാ​​​ഥ​​​മി​​​ക അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ തെ​​​ളി​​​ഞ്ഞി​​​ട്ടു​​​ണ്ട്. എ​​​യിം​​​സി​​​ൽ ഒ​​​രു അ​​​ഭി​​​മു​​​ഖ​​​ത്തി​​​നാ​​​യാ​​​ണ് ഇ​​​യാ​​​ൾ ഡ​​​ൽ​​​ഹി​​​യി​​​ൽ എ​​​ത്തി​​​യ​​​തെ​​​ന്ന് പോ​​​ലീ​​​സ് വൃ​​​ത്ത​​​ങ്ങ​​​ൾ സൂ​​​ചി​​​പ്പി​​​ച്ചു.

നൂ​​​ഹി​​​ൽ ത​​​ന്നെ ന​​​ട​​​ത്തി​​​യ മ​​​റ്റൊ​​​രു റെ​​​യ്ഡി​​​ൽ ദ​​​ബ്ബു എ​​​ന്ന​​​റി​​​യ​​​പ്പെ​​​ടു​​​ന്ന ദി​​​നേ​​​ശ് എ​​​ന്നൊ​​​രാ​​​ളെ ലൈ​​​സ​​​ൻ​​​സ് ഇ​​​ല്ലാ​​​തെ വ​​​ള​​​ങ്ങ​​​ൾ വി​​​റ്റ​​​തി​​​നു ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തു. അ​​​ന​​​ധി​​​കൃ​​​ത വ്യാ​​​പാ​​​ര​​​ത്തി​​​നു​​​മ​​​പ്പു​​​റ​​​ത്തേ​​​ക്ക് ദി​​​നേ​​​ശി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ണ്ടോ​​​യെ​​​ന്ന​​​റി​​​യാ​​​ൻ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി​​​വ​​​രി​​​ക​​​യാ​​​ണ്. ഭീ​​​ക​​​ര​​​സം​​​ഘ​​​ട​​​ന​​​യി​​​ലെ അം​​​ഗ​​​ങ്ങ​​​ൾ ഐ​​​ഇ​​​ഡി ബോം​​​ബു​​​ക​​​ൾ നി​​​ർ​​​മി​​​ക്കാ​​​ൻ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന എ​​​ൻ​​​പി​​​കെ വ​​​ളം വാ​​​ങ്ങു​​​ന്ന​​​തി​​​നാ​​​യി 26 ല​​​ക്ഷം രൂ​​​പ സ​​​മാ​​​ഹ​​​രി​​​ച്ചെ​​​ന്നും മൂ​​​ന്നു ല​​​ക്ഷം രൂ​​​പ ചെ​​​ല​​​വ​​​ഴി​​​ച്ച​​​താ​​​യും വാ​​​ർ​​​ത്ത​​​ക​​​ൾ പു​​​റ​​​ത്തു​​​വ​​​ന്നി​​​രു​​​ന്നു.

Latest News

Up