ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത വിമൻസ് ഫോറം കൺവെൻഷൻ (THAIBOOSA 2025) ബർമിംഗ്ഹാമിലെ ന്യൂ ബിംഗ്ലി ഹാളിൽ നടന്നു. രൂപതയിലെ മുഴുവൻ ഇടവക/മിഷൻ/പ്രൊപ്പോസഡ് മിഷൻ കേന്ദ്രങ്ങളിൽ നിന്നും ഉള്ള ആയിരക്കണക്കിന് വനിതാ പ്രതിനിധികൾ പങ്കെടുത്ത സമ്മേളനം രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉദ്ഘാടനം ചെയ്തു.
രൂപതയുടെ കെട്ടുറപ്പിനും വളർച്ചയ്ക്കും വിശ്വാസ പരിശീലനത്തിനും സീറോമലബാർ സഭയുടെ പാരമ്പര്യങ്ങൾ വരും തലമുറയിലേക്ക് പകർന്നു നൽകുന്നതിനും സിനഡ് ഓൺ സിനഡാലിറ്റിയുടെ ചൈതന്യം രൂപതയിൽ പ്രചരിപ്പിക്കുന്നതിനും വിമൻസ് ഫോറം അംഗങ്ങൾ വഹിക്കുന്ന പങ്ക് ഏറെ വിലപ്പെട്ടതാണെന്നു ഉത്ഘാടന സമ്മേളനത്തിൽ മാർ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു.