Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 2nd ODI

ഇ​​ന്ത്യ x ന്യൂ​​സി​​ല​​ൻ​​ഡ് ര​​ണ്ടാം ഏ​​ക​​ദി​​നം ഇ​​ന്ന്

രാ​​ജ്കോ​​ട്ട്: ഈ ​​വ​​ർ​​ഷ​​ത്തെ ആ​​ദ്യ ഏ​​ക​​ദി​​ന പ​​ര​​ന്പ​​ര നേ​​ട്ടം ല​​ക്ഷ്യ​​മി​​ട്ട് ഇ​​ന്ത്യ​​ൻ സീ​​നി​​യ​​ർ ക്രി​​ക്ക​​റ്റ് ടീം ​​രാ​​ജ്കോ​​ട്ടി​​ലെ നി​​ര​​ഞ്ജ​​ൻ ഷാ ​​സ്റ്റേ​​ഡി​​യ​​ത്തി​​ൽ ഇ​​റ​​ങ്ങു​​ന്നു. ന്യൂ​​സി​​ല​​ൻ​​ഡി​​ന് എ​​തി​​രാ​​യ ര​​ണ്ടാം ഏ​​ക​​ദി​​നം ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 1.30ന് ​​രാ​​ജ്കോ​​ട്ടി​​ൽ ആ​​രം​​ഭി​​ക്കും.

ആ​​ദ്യ ഏ​​ക​​ദി​​ന​​ത്തി​​ൽ നാ​​ല് വി​​ക്ക​​റ്റ് ജ​​യം നേ​​ടി​​യ ഇ​​ന്ത്യ​​യു​​ടെ ല​​ക്ഷ്യം, ഇ​​ന്നും ജ​​യം നേടി പ​​ര​​ന്പ​​ര സ്വ​​ന്ത​​മാ​​ക്കു​​ക​​യാ​​ണ്. സൂ​​പ്പ​​ർ താ​​രം വി​​രാ​​ട് കോഹ്‌ലിയു​​ടെ (91 പ​​ന്തി​​ൽ 93) മാ​​ച്ച് വി​​ന്നിം​​ഗ് ഇ​​ന്നിം​​ഗ്സി​​ലൂ​​ടെ​​യാ​​യി​​രു​​ന്നു വ​​ഡോ​​ദ​​ര​​യി​​ലെ ആ​​ദ്യ ഏ​​ക​​ദി​​ന​​ത്തി​​ൽ ഇ​​ന്ത്യ നാ​​ല് വി​​ക്ക​​റ്റ് ജ​​യം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. ക്യാ​​പ്റ്റ​​ൻ ശു​​ഭ്മാ​​ൻ ഗി​​ൽ (71 പ​​ന്തി​​ൽ 56), ശ്രേ​​യ​​സ് അ​​യ്യ​​ർ (47 പ​​ന്തി​​ൽ 49) എ​​ന്നി​​വ​​രു​​ടെ ഉ​​ത്ത​​ര​​വാ​​ദി​​ത്ത​​മു​​ള്ള ഇ​​ന്നിം​​ഗ്സു​​ക​​ളും വ​​ഡോ​​ദ​​ര​​യി​​ൽ ഇ​​ന്ത്യ​​യു​​ടെ ക​​രു​​ത്താ​​യി.

50 ഓ​​വ​​റി​​ൽ എ​​ട്ട് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 300 റ​​ണ്‍​സ് സ്കോ​​ർ ചെ​​യ്യു​​ക​​യും ഇ​​ന്ത്യ​​യു​​ടെ ജ​​യം 49 ഓ​​വ​​ർ വ​​രെ നീ​​ട്ടു​​ക​​യും ചെ​​യ്ത​​തി​​ന്‍റെ ടാ​​ക്റ്റി​​ക്ക​​ൽ ആ​​ത്മ​​വി​​ശ്വാ​​സം കി​​വീ​​സി​​നു​​ണ്ട്. 20-30 റ​​ണ്‍​സ് കൂ​​ടു​​ത​​ൽ എ​​ടു​​ക്കാ​​ൻ സാ​​ധി​​ച്ചാ​​ൽ ജ​​യം സാ​​ധ്യ​​മാ​​കു​​മെ​​ന്ന വി​​ശ്വാ​​സ​​ത്തി​​ലാ​​ണ് ന്യൂ​​സി​​ല​​ൻ​​ഡ്.

ഇ​​ന്ത്യ​​ക്കു നാ​​ലു ജ​​യം

ഇ​​ന്ന​​ത്തെ മ​​ത്സ​​രം ന​​ട​​ക്കു​​ന്ന, രാ​​ജ്കോ​​ട്ടി​​ലെ പു​​തി​​യ സ്റ്റേ​​ഡി​​യ​​ത്തി​​ൽ ഇ​​തു​​വ​​രെ ഒ​​രു ടീ​​മും ചേ​​സ് ചെ​​യ്തു ജ​​യി​​ച്ചി​​ട്ടി​​ല്ലെ​​ന്ന​​ത് ശ്ര​​ദ്ധേ​​യം. വ​​ഡോ​​ദ​​ര​​യി​​ൽ വി​​രാ​​ട് കോഹ്‌ലി ​​പു​​റ​​ത്താ​​യ​​തി​​നു​​ശേ​​ഷം ഇ​​ന്ത്യ ചേ​​സ് ചെ​​യ്യു​​ന്ന​​തി​​ൽ വി​​ഷ​​മി​​ച്ചി​​രു​​ന്നു.

രാ​​ജ്കോ​​ട്ടി​​ൽ ഇ​​ന്ത്യ ര​​ണ്ട് ത​​വ​​ണ ഓ​​സ്ട്രേ​​ലി​​യ​​യെ​​യും ഓ​​രോ ത​​വ​​ണ ഇം​​ഗ്ല​​ണ്ട്, ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക ടീ​​മു​​ക​​ളെ​​യും ഇ​​തു​​വ​​രെ കീ​​ഴ​​ട​​ക്കി​​യി​​ട്ടു​​ണ്ട്.

വാ​​ഷിം​​ഗ്ട​​ണ്‍ സു​​ന്ദ​​ർ പ​​രി​​ക്കേ​​റ്റു പു​​റ​​ത്താ​​യ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ ടീ​​മി​​ലു​​ൾ​​പ്പെ​​ട്ട ആ​​യു​​ഷ് ബ​ദോ​നിക്ക് അ​​ര​​ങ്ങേ​​റാ​​നു​​ള്ള അ​​വ​​സ​​രം ല​​ഭി​​ക്കു​​മോ എ​​ന്ന് ഇ​​ന്ന​​റി​​യാം. വ​​ഡോ​​ദ​​ര​​യി​​ൽ അ​​ഞ്ച് ഓ​​വ​​ർ മാ​​ത്ര​​മാ​​യി​​രു​​ന്നു പാ​​ർ​​ട്ട് ടൈം ​​ബൗ​​ള​​റാ​​യി സ​​മീ​​പ​​നാ​​ളി​​ൽ ക​​ളി​​ക്കു​​ന്ന വാ​​ഷിം​​ഗ്ട​​ണ്‍ സു​​ന്ദ​​ർ എ​​റി​​ഞ്ഞ​​ത്.

ടീ​​മി​​ന്‍റെ ഭാ​​ഗ​​മാ​​യു​​ള്ള നി​​തീ​​ഷ് കു​​മാ​​ർ റെ​​ഡ്ഡി​​യും പ്ലേ​​യിം​​ഗ് ഇ​​ല​​വ​​നി​​ലേ​​ക്കു​​ള്ള തി​​രി​​ച്ചു​​വ​​ര​​വി​​നാ​​യി കാ​​ത്തി​​രി​​ക്കു​​ന്നു​​ണ്ട്. പേ​​സ് നി​​ര​​യി​​ൽ പ്ര​​സി​​ദ്ധ് കൃ​​ഷ്ണ​​യ്ക്കു പ​​ക​​രം അ​​ർ​​ഷ​​ദീ​​പ് സിം​​ഗ് ക​​ളി​​ക്കാ​​നാ​​ണ് സാ​​ധ്യ​​ത.

Latest News

Up