Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AFCM

Europe

ഡ​ബ്ലി​നി​ൽ അ​ഭി​ഷേ​കാ​ഗ്നി ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി

ഡ​ബ്ലി​ൻ: ഞാ​യ​റാ​ഴ്ച ഡ​ബ്ലി​നി​ൽ ന​ട​ക്കു​ന്ന അ​ഭി​ഷേ​കാ​ഗ്നി വ​ച​ന ശു​ശ്രൂ​ഷ​ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. ഡ​ബ്ലി​ന്‍ 5ലെ ​സെ​ന്‍റ ലൂ​ക്ക് ദേ​വാ​ല​യ​ത്തി​ല്‍ ഉച്ചയ്ക്ക് 1.30 മു​ത​ല്‍ അ​ഞ്ച് വ​രെ​യാ​ണ് വ​ച​ന ശു​ശ്രൂ​ഷ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

അ​നേ​കാ​യി​ര​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ൽ വി​ശ്വാ​സ​വ​ള​ർ​ച്ച​യ്ക്കും ദൈ​വി​ക ഇ​ട​പെ​ട​ലു​ക​ൾ​ക്കും ദൈ​വം വ​ഴി​യൊ​രു​ക്കി​യ അ​ഭി​ഷേ​കാ​ഗ്നി വ​ച​ന ശു​ശ്രൂ​ഷ ഫാ. ​സേ​വ്യ​ർ ഖാ​ൻ വ​ട്ടാ​യി​ലൂ​ടെ ത​ന്നെ പ​രി​ശു​ദ്ധാ​ത്മാ​വ് രൂ​പം ന​ല്‍​കി​യ അനോയ്ൻടിംഗ് ഫയർ കാതോലിക് മിനിസ്‌‌ട്രി (എ​എ​ഫ്സി​എം) ആ​ണ് ഡ​ബ്ലി​നി​ൽ ഒ​രു​ക്കു​ന്ന​ത്.

അ​യ​ർ​ല​ൻഡിലെ കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള വൈ​ദി​ക​രോ​ടൊ​പ്പം യു​കെ​യി​ലെ​യും അ​യ​ർ​ല​ൻ​ഡി​ലെ​യും എ​എ​ഫ്സി​എം ശു​ശ്രൂ​ഷ​ക​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന ഈ ​ശു​ശ്രൂ​ഷ മ​ല​യാ​ള​ത്തി​ലാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

വി​ശു​ദ്ധ ബ​ലി, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, വ​ച​ന ശു​ശ്രൂ​ഷ, സ്തു​തി - ​ആ​രാ​ധ​ന എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന ശു​ശ്രൂ​ഷ​യി​ൽ വി​ശു​ദ്ധ കു​മ്പ​സാ​ര​ത്തി​നും അ​വ​സ​രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ക​ൺ​വ​ൻ​ഷ​നി​ലേ​ക്ക് എ​എ​ഫ്സി​എം അ​യ​ർ​ല​ൻഡ് ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി അ​റി​യി​ച്ചു.

Latest News

Up